യുകെയിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് തങ്ങളുടേത്. കർത്താപ്പൂരിൽ നിന്നാണ് ഫർണിച്ചറുകൾ ഇം​ഗ്ലണ്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും യുകെയിലേക്ക് ഫർണിച്ചറുകളും റോയൽ എൻഫീൽഡ് ബുള്ളറ്റും കൊണ്ടുപോകാനായി ഒരു ഇന്ത്യൻ കുടുംബം ചെലവഴിച്ചത് 4.5 ലക്ഷം രൂപ. സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ ഒരു ട്രക്കിൽ നിന്നും കുടുംബം വോൾവർഹാംപ്ടണിലെ അവരുടെ വീട്ടിലെത്തിയ ഫർണിച്ചറുകളും മോട്ടോർസൈക്കിളും ഇറക്കുന്നത് കാണാം.

ആദ്യം ‘Rajguru3610’ എന്ന യൂസറാണ് ടിക്ടോക്കിൽ ഈ വീഡിയോ പങ്കിട്ടത്. പിന്നീട്, അത് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. 400 ജിബിപി (​ഗ്രേറ്റ് ബ്രിട്ടൻ പൗണ്ട്), അതായത് ഏകദേശം 4.5 ലക്ഷം രൂപയാണ് സാധനങ്ങളെല്ലാം കൂടി ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കാൻ ചെലവായത് എന്ന് വീഡിയോയിൽ പറയുന്നുണ്ട്.

പഞ്ചാബ് ലൈസൻസ് പ്ലേറ്റുള്ള കറുത്ത നിറത്തിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റാണ് ദൃശ്യങ്ങളിൽ ഉള്ളത്. 40 ദിവസത്തെ യാത്രയ്ക്ക് ശേഷമാണത്രെ ഈ സാധനങ്ങളെല്ലാം ഇന്ത്യയിൽ നിന്നും ഇം​ഗ്ലണ്ടിൽ എത്തിയത്. സോഫാ സെറ്റ്, ഡൈനിം​ഗ് ടേബിൾ, കസേരകൾ, ബെഡ്ഡ് തുടങ്ങിയ വസ്തുക്കളാണ് ബുള്ളറ്റിനൊപ്പം വണ്ടിയിൽ ഉള്ളത്. ‌

ടിക്ടോക് വീഡിയോയ്ക്ക് വന്ന കമന്റുകളിലാണ് രാജ്‍​ഗുരു എന്ന യൂസർ ഇവയെല്ലാം ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കുന്നതിനായി 4.5 ലക്ഷം രൂപ ചെലവായി എന്ന് പറയുന്നത്.

 

View post on Instagram
 

 

യുകെയിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് തങ്ങളുടേത്. കർത്താപ്പൂരിൽ നിന്നാണ് ഫർണിച്ചറുകൾ ഇം​ഗ്ലണ്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലെ ഫർണിച്ചറുകളുടെ ​ഗുണനിലവാരം മെച്ചപ്പെട്ടതാണ്, അതിനാലാണ് സാധനങ്ങൾ ഇന്ത്യയിൽ നിന്നും കൊണ്ടുവന്നത് എന്നും വീഡിയോയിൽ പറയുന്നുണ്ട്.

എന്തായാലും, ബുള്ളറ്റ് പ്രേമികൾക്ക് ഒരാൾ ഇന്ത്യയിൽ നിന്നും ഇം​ഗ്ലണ്ട് വരെ ബുള്ളറ്റ് കൊണ്ടുപോയത് ഇഷ്ടപ്പെട്ടിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം