വീഡിയോയിൽ ദേവശ്രീ അച്ഛനും അമ്മയ്ക്കും ഒപ്പം ഓഫീസിലെ വിവിധയിടങ്ങളിലൂടെ നടക്കുകയും അവ അച്ഛനും അമ്മയ്ക്കും പരിചയപ്പെടുത്തുന്നതും കാണാം.
യുഎസ്സിലുള്ള തന്റെ ഓഫീസ് അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുക്കുന്ന ഇന്ത്യക്കാരിയായ യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളുടെ ഹൃദയം കവരുന്നു. വാൾമാർട്ടിന്റെ യുഎസ് ആസ്ഥാനത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ദേവശ്രീ ഭാരതിയ. ഹൃദയസ്പർശിയായ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നതും ദേവശ്രീ തന്നെയാണ്. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധ നേടിയിരിക്കുന്നതും ആളുകളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയതും.
നമ്മുടെ അച്ഛനമ്മമാർ നമുക്കൊപ്പം നമ്മുടെ എല്ലാ സന്തോഷങ്ങളിലും, നമുക്ക് പ്രിയപ്പെട്ട ഇടങ്ങളിലും ഒക്കെ വേണം എന്ന് മിക്കവാറും മക്കളും ആഗ്രഹിക്കും അല്ലേ? നമുക്ക് കഴിയുന്നത് പോലെയെല്ലാം അവരെ ചേർത്തു നിർത്താനും പലരും ശ്രമിക്കാറുണ്ട്.
ദേവശ്രീ പങ്കുവച്ചിരിക്കുന്ന വീഡിയോയിലും അത് തന്നെയാണ് കാണുന്നത്. നമ്മുടെ സ്വപ്നമായിരിക്കാം മികച്ച ഒരു ജോലി. അത് നേടിയെടുക്കുന്നതിന് പിന്നിൽ വർഷങ്ങളുടെ കഷ്ടപ്പാടും കാണും. അങ്ങനെ ഒരിടത്ത് ജോലി നേടിയാൽ ആ ഇടം നമ്മുടെ അച്ഛനമ്മമാർ കൂടി കാണണം എന്ന് നാം ആഗ്രഹിക്കും അല്ലേ?
വീഡിയോയിൽ ദേവശ്രീ അച്ഛനും അമ്മയ്ക്കും ഒപ്പം ഓഫീസിലെ വിവിധയിടങ്ങളിലൂടെ നടക്കുകയും അവ അച്ഛനും അമ്മയ്ക്കും പരിചയപ്പെടുത്തുന്നതും കാണാം. മീറ്റീംഗ് റൂം, ജിം, ഇടനാഴികൾ ഒക്കെ അതിൽ കാണാം. അമ്മയും അച്ഛനും ഏറെ സന്തോഷത്തോടെയാണ് മകൾക്കൊപ്പം നടക്കുന്നത്.
"ഇന്ത്യയിൽ നിന്നുള്ള മാതാപിതാക്കൾ ആദ്യമായിട്ടാണ് എന്റെ വാൾമാർട്ട് ഓഫീസ് സന്ദർശിക്കുന്നത്. ഇത്രയും ആഡംബരം നിറഞ്ഞ ഓഫീസുകൾ അവർ മുമ്പ് കണ്ടിരുന്നില്ല, ഇവിടുത്തെ സൗകര്യങ്ങൾ കണ്ടപ്പോൾ അവർ അത്ഭുതപ്പെടുകയും വളരെയേറെ സന്തോഷിക്കുകയും ചെയ്തു. ഏതൊരു മക്കളും ആഗ്രഹിക്കുന്നത് അഭിമാനം നിറഞ്ഞ അച്ഛനമ്മമാരെയാണ് എന്നും ദേവശ്രീ കുറിക്കുന്നു.