എന്റമ്മോ ഇത് സത്യമാണോ? വീഡിയോ കണ്ടവർ കണ്ടവർ ചോദിക്കുന്നു, ചുണ്ടിൽ സൂപ്പർഗ്ലൂ തേച്ച് യുവാവ്
ഈ ചിരി അധികം നീണ്ടുനിന്നില്ല. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ യുവാവിന് തന്റെ ചുണ്ടുകൾ വേർപ്പെടുത്താനോ വായ തുറക്കാനോ സാധിക്കുന്നില്ല. അവൻ കരയുന്നതാണ് പിന്നെ കാണാൻ സാധിക്കുന്നത്.

വിവിധ തരത്തിലുള്ള പ്രാങ്കുകൾ നാം ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ ഈ ലോകത്തിന് ശരിക്കും ഇത് എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് തോന്നിപ്പോകും. ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യുമല്ലോ ആളുകൾ എന്നും തോന്നും. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഈ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് @badis_tv എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ഒരു യുവാവ് തന്റെ ചുണ്ടിൽ സൂപ്പർഗ്ലൂ തേക്കുന്നതാണ്. സംഗതി തമാശയ്ക്ക് ചെയ്യുന്നതാണെങ്കിലും സംഭവം കയ്യിൽ നിന്നും പോയി എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുക.
ആദ്യം കാണുന്നത് യുവാവ് തന്റെ ചുണ്ടിൽ സൂപ്പർഗ്ലൂ തേക്കുന്നതാണ്. സൂപ്പർഗ്ലൂ എടുത്ത് കാണിച്ചൊക്കെ തരുന്നുണ്ട്. അങ്ങനെ രണ്ട് ചുണ്ടും ഒട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. അത് കാണുമ്പോൾ യുവാവിന് തന്നെ ചിരി വരികയാണ്. അവൻ കുറേ നേരം ഇരുന്ന് ചിരിക്കുന്നത് കാണാം.
എന്നാൽ, ഈ ചിരി അധികം നീണ്ടുനിന്നില്ല. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ യുവാവിന് തന്റെ ചുണ്ടുകൾ വേർപ്പെടുത്താനോ വായ തുറക്കാനോ സാധിക്കുന്നില്ല. അവൻ കരയുന്നതാണ് പിന്നെ കാണാൻ സാധിക്കുന്നത്.
വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേർ യുവാവിനെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നു. ഒരാൾ കമന്റ് നൽകിയത്, വിഡ്ഢിത്തത്തിന് ഒരു മുഖമുണ്ടെങ്കിൽ അത് ഇതാണ് എന്നാണ്.
എന്നാൽ, അതേസമയം തന്നെ സൂപ്പർഗ്ലൂ ഉപയോഗിച്ചതായും വായ തുറക്കാൻ പറ്റാത്തതായും യുവാവ് അഭിനയിക്കുകയാണോ എന്ന കാര്യവും ഉറപ്പില്ല. അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.