Asianet News MalayalamAsianet News Malayalam

ആരടാ അത്? സിംഹത്തിനൊപ്പം വിശ്രമിക്കാനും മാത്രം ധൈര്യമുള്ള ചെറുപ്പക്കാരൻ, വീഡിയോ വൈറൽ

തുടർന്ന് നിലത്തു കിടന്നുറങ്ങുന്ന ആ വ്യക്തിക്ക് അടുത്ത് സിംഹം ആദ്യം ഇരിക്കുകയും പിന്നീട് അയാളോട് ചേർന്ന് കിടക്കുകയും ചെയ്യുന്നു. തുടർന്ന് അയാളുടെ തലയിലും കൈകളിലും മുഖത്തും എല്ലാം സിംഹം സ്നേഹത്തോടെ നക്കി തുടയ്ക്കുന്നതും കാണാം.

man cuddling with lioness video
Author
First Published Aug 16, 2024, 10:25 PM IST | Last Updated Aug 16, 2024, 10:25 PM IST

ഭീമാകാരമായ വലിപ്പം കൊണ്ടും സ്വഭാവം കൊണ്ടും ഭയം തോന്നിപ്പിക്കുന്ന മൃഗങ്ങളാണ് സിംഹങ്ങൾ. വന്യമൃഗം ആയതുകൊണ്ട് തന്നെ അവ മനുഷ്യനുമായി ഇണങ്ങുന്നത് അപൂർവങ്ങളിൽ അപൂർവമായ കാഴ്ചയാണ്. ഏത് സമയം വേണമെങ്കിലും വേട്ടയാടപ്പെട്ടേക്കാം എന്ന അവസ്ഥ ഉള്ളതുകൊണ്ട് തന്നെ മൃഗശാലകളിൽ ആണെങ്കിൽ കൂടിയും അവയുമായി അടുത്തിടപഴകാൻ ആരും ശ്രമിക്കാറില്ല. എന്നാൽ, മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം തള്ളിക്കളയും വിധം ഒരു മനുഷ്യനും സിംഹവും തമ്മിൽ ഇടപഴകുന്ന വീഡിയോ  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ  വൈറലാവുകയാണ്.

ഒരു മനുഷ്യനും സിംഹവും കുന്നിൻ മുകളിൽ ഇരുന്നു വെയിൽ കായുന്നിടത്താണ് വൈറലായ വീഡിയോ ആരംഭിക്കുന്നത്. കാട്ടുമൃഗത്തിനൊപ്പം ഈ വ്യക്തി ഇരിക്കുന്ന രീതി തെളിയിക്കുന്നത് അയാൾക്ക് അതിനെ ഒരു ഭയവുമില്ലെന്നാണ്. സിംഹമാകട്ടെ വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് ആ മനുഷ്യനോട് ഇടപഴകുന്നത്. ആ മനുഷ്യൻ യാതൊരു ഭയവും ഇല്ലാതെ സ്നേഹപൂർവ്വം സിംഹത്തെ തഴുകുന്നതും സിംഹം ആക്രമണത്തിൻ്റെ ലക്ഷണങ്ങളൊന്നും കാണിക്കാതെയും മനുഷ്യൻ്റെ സ്നേഹനിർഭരമായ പ്രവൃത്തികൾ ആസ്വദിക്കുകയും ചെയ്യുന്നു. 

തുടർന്ന് നിലത്തു കിടന്നുറങ്ങുന്ന ആ വ്യക്തിക്ക് അടുത്ത് സിംഹം ആദ്യം ഇരിക്കുകയും പിന്നീട് അയാളോട് ചേർന്ന് കിടക്കുകയും ചെയ്യുന്നു. തുടർന്ന് അയാളുടെ തലയിലും കൈകളിലും മുഖത്തും എല്ലാം സിംഹം സ്നേഹത്തോടെ നക്കി തുടയ്ക്കുന്നതും കാണാം.  

1.9 മില്യൺ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. എന്നാൽ ഈ വീഡിയോയിൽ ഉള്ള വ്യക്തി ആരാണെന്നോ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എവിടെ നിന്നാണെന്നോ ഉള്ള  കാര്യങ്ങൾ വ്യക്തമല്ല. എന്തൊക്കെ പറഞ്ഞാലും വന്യമൃ​ഗം വന്യമൃ​ഗം തന്നെയാണ് എന്ന് മറക്കരുത് അല്ലേ? 

Latest Videos
Follow Us:
Download App:
  • android
  • ios