Asianet News MalayalamAsianet News Malayalam

ഇതെന്തൊരു പിരാന്ത്; നടുറോഡിൽ കസേരയിട്ടിരുന്ന് യുവാവ്, തട്ടിത്തെറിപ്പിച്ച് ട്രക്ക്, വീഡിയോ വൈറൽ

ഒരു ട്രക്ക് അയാളുടെ കസേരയിൽ തട്ടിയാണ് പോയത്. ഇതോടെ ആൾ കസേരയിൽ നിന്നും വീഴുന്നതും കസേരയും താഴെ വീഴുന്നതും ഒക്കെ വീഡിയോയിൽ കാണാം. 

man sitting in middle of road in a chair video viral
Author
First Published Aug 31, 2024, 4:31 PM IST | Last Updated Aug 31, 2024, 4:32 PM IST

ഓരോ ദിവസവും എന്തെന്ത് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് അല്ലേ? അതുപോലെ, നടുറോഡിൽ കസേരയിട്ടിരിക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

അതേ, തിരക്കുള്ള റോഡിലാണ് ഒരാൾ ഒരു കസേരയുമിട്ട് ഇരിക്കുന്നത് കാണുന്നത്. അത് മാത്രമല്ല, ഇയാൾ ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തായി ഒരു പൊലീസ് ബൂത്തും കാണാവുന്നതാണ്. ഇയാൾ മദ്യപിച്ചിരിക്കയാണ് എന്നും അതല്ല ഇയാൾ ഒരു ​ഗുണ്ടയാണ് എന്നുമൊക്കെ ഊഹാപോഹം ഉയരുന്നുണ്ട്. അതിനിടയിൽ പൊലീസ് ബൂത്ത് തൊട്ടടുത്തുള്ളതിനാൽ തന്നെ എന്തെങ്കിലും പ്രതിഷേധമാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. യുപിയിലെ പ്രതാപ്ഗഡിലെ ചില്ബിലയിലാണ് സംഭവം നടന്നത്. 

എന്തായാലും, വീഡിയോയിൽ കാണുന്നത് തിരക്ക് പിടിച്ച ഒരു റോഡാണ്. ഇടതടവില്ലാതെ വാഹനങ്ങൾ പോയിക്കൊണ്ടിരിക്കുന്നുണ്ട്. രാത്രിയാണ്. മഴയുമുണ്ട്. ആ സമയത്താണ് നടുറോഡിൽ ഒരാൾ ഒരു കസേരയിൽ കൂസലൊന്നുമില്ലാതെ ഇരിക്കുന്നത്. പോകുന്ന വാഹനങ്ങൾ അയാളെ തട്ടാതെ പോകുന്നതും കാണാം. അയാൾ അവിടെ തന്നെ ഇരിക്കുന്നത് തുടരുകയാണ്. എന്നാൽ, ഒരു ട്രക്ക് അയാളുടെ കസേരയിൽ തട്ടിയാണ് പോയത്. ഇതോടെ ആൾ കസേരയിൽ നിന്നും വീഴുന്നതും കസേരയും താഴെ വീഴുന്നതും ഒക്കെ വീഡിയോയിൽ കാണാം. 

 

ട്രക്ക് ഇയാളെ തട്ടിയിട്ട് നിർത്താതെ പോയി. പിന്നെ കാണുന്നത് ഇയാൾ റോഡിൽ കിടന്നു കൊണ്ട് തന്നെ തട്ടി താഴെയിട്ട ട്രക്ക് നോക്കുന്നതാണ്. എക്സിൽ നിരവധിപ്പേർ ഇതിന്റെ വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios