വീഡിയോയിൽ തനിക്കരികിലൂടെ ഉയർന്നുപൊങ്ങുന്ന പട്ടം കൈക്കലാക്കാൻ ശ്രമിക്കുന്ന ഒരു കുരങ്ങനാണ് ഉള്ളത്. പട്ടത്തിന്റെ നൂലിൽ പിടിച്ച് താഴ്ത്തി മനുഷ്യർ ചെയ്യുന്ന അതേ രീതിയിൽ തന്നെ പട്ടത്തെ കൈക്കലാക്കുകയാണ് കുരങ്ങൻ.
കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിനോദമാണ് പട്ടം പറത്തൽ. വാശിയോടെയുള്ള പട്ടം പറത്തൽ കണ്ടുനിൽക്കാനും രസമാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ രസകരമായ ഒരു പട്ടം പറത്തൽ വീഡിയോ വൈലാവുകയാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് ചിത്രീകരിച്ചതാണ് ഈ വീഡിയോ എങ്കിലും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വീണ്ടും വൈറലാവുകയാണ് രസകരമായ ഈ വീഡിയോ. ഉയർന്നുപൊങ്ങുന്ന പട്ടത്തിന്റെ നൂലിൽ പിടിച്ചുതാഴ്ത്തി പട്ടം കൈക്കലാക്കുന്ന വികൃതിയായ ഒരു കുരങ്ങനാണ് ഈ വീഡിയോയിലെ താരം.
ജനുവരി ആറിന് ഇൻസ്റ്റഗ്രാമിൽ വീണ്ടും ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ ഏറെ കൗതുകത്തോടെയാണ് സോഷ്യൽ മീഡിയാ യൂസർമാർ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഉയർന്ന കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഇരിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ വളരെ ദൂരെ നിന്നും സൂം ചെയ്തെടുത്തതാണ് എന്ന് വേണം കരുതാൻ.
വീഡിയോയിൽ തനിക്കരികിലൂടെ ഉയർന്നുപൊങ്ങുന്ന പട്ടം കൈക്കലാക്കാൻ ശ്രമിക്കുന്ന ഒരു കുരങ്ങനാണ് ഉള്ളത്. പട്ടത്തിന്റെ നൂലിൽ പിടിച്ച് താഴ്ത്തി മനുഷ്യർ ചെയ്യുന്ന അതേ രീതിയിൽ തന്നെ പട്ടത്തെ കൈക്കലാക്കുകയാണ് കുരങ്ങൻ. എന്നാൽ, വീഡിയോയ്ക്ക് താഴെ കുരങ്ങൻ പട്ടം പറത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ എന്ന രീതിയിലും ആളുകൾ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുണ്ട്. കുരങ്ങന്റെ പ്രവൃത്തി കണ്ട് സംഭവത്തിന് സാക്ഷികളായവർ ആവേശത്തോടെ ശബ്ദം ഉണ്ടാക്കുന്നതും വീഡിയോയിൽ കേൾക്കാം.
'ഇത് ബനാറസ് ആണ്, കുരങ്ങുകൾ പോലും പട്ടം പറത്തുന്ന ബനാറസ്' എന്ന കുറിപ്പോടയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
