ഉദ്യോഗസ്ഥന്‍റെ പ്രവര്‍ത്തിയെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. നിരവധി പേര്‍ ഗ്രേറ്റ് കേരളാ പോലീസ് എന്ന് അഭിനന്ദിച്ച് കുറിപ്പെഴുതി. 'ആ കൊമ്പൻ മീശ ചുമ്മാതാ, ലോലഹൃദയാനാ 😊'എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.
പൊതുജനങ്ങളുമായി സമ്പര്‍ക്കം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. കേരളാ പോലീസും സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ തന്നെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളാ പോലീസിന്‍റെ ട്വിറ്റര്‍ പേജില്‍ വന്ന ഒരു വീഡിയോ ആളുകളെ ആകര്‍ഷിച്ചു. വീഡിയോ വളരെ വേഗം വൈറലായി. നിരവധി പേര്‍ കേരളാ പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തി.
" ഹൃദയത്തിൽ കൂട് കൂട്ടാം " അപ്രതീക്ഷിതമായി യൂണിഫോമിലെ വിസ്സിൽ കോഡിലേക്ക് പറന്നെത്തിയ അതിഥി ❤️' എന്നായിരുന്നു വീഡിയോടൊപ്പം എഴുതിയ കുറിപ്പു. വീഡിയോയില്‍ ഒരു പോലീസ് ഓഫീസറുടെ വിസില്‍ കോഡില്‍ ഒരു ചെറിയ തേന്‍കുരുവി ഇരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥനാകട്ടെ തന്‍റെ കൈയിലുള്ള ചെത്തിപ്പൂവിന്‍റെ തേന്‍ ആ കുരുവിക്ക് കുടിക്കാന്‍ പാകത്തിന് നീട്ടി നല്‍കുന്നു. ഒന്ന് രണ്ട് തവണ പൂവിലേക്ക് തന്‍റെ കൊക്കുകള്‍ കുരുവി കൊണ്ടുപോകുന്നു. എങ്കിലും ആ പൂവില്‍ തേനില്ലാത്തത് കൊണ്ടോ കുരുവ് അതിനായി ഏറെ സമയം നീക്കിവയ്ക്കുന്നില്ല. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ ഉള്ളം കൈയിലേക്ക് കയറാന്‍ കുരുവിക്ക് സഹായം ചെയ്യുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
ഉദ്യോഗസ്ഥന്‍റെ പ്രവര്‍ത്തിയെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. നിരവധി പേര്‍ ഗ്രേറ്റ് കേരളാ പോലീസ് എന്ന് അഭിനന്ദിച്ച് കുറിപ്പെഴുതി. 'ആ കൊമ്പൻ മീശ ചുമ്മാതാ, ലോലഹൃദയാനാ 😊'എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. 'മീശ മാധവൻ 😄😄' എന്ന് കുറിച്ചവരും ഉണ്ട്. 'പോലീസ് ഞങ്ങൾക്ക് പുല്ലാണ് 🤣' യെന്നായിരുന്നു ചിലരുടെ കുറിപ്പ്. ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു.
