വീട്ടിലായിരുന്നാലും വൃദ്ധസദനത്തിലായിരുന്നാലും എപ്പോഴും ചിൽ ആയിരിക്കുക. നമ്മുടെ ജീവിതത്തിന്റെ അവസാനശ്വാസം വരെ നമുക്ക് ആസ്വദിക്കാനും ആഘോഷിക്കാനും അവകാശമുണ്ട്.

'ബാഡ് ന്യൂസ്' എന്ന ചിത്രത്തിലെ 'തൗബ തൗബ'യ്ക്ക് ചുവട് വയ്ക്കാത്തവർ ഇപ്പോൾ കുറവായിരിക്കും. ഇൻസ്റ്റ​ഗ്രാം തുറന്നാൽ തന്നെ ഇതിന്റെ മേളമാണ്. നല്ല അടിപൊളിയായി ചുവട് വയ്ക്കുന്നവരും അതിന് ശ്രമിക്കുന്നവരും ഒക്കെയായി ഇഷ്ടം പോലെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാം. എന്തായാലും, ഈ അമ്മമാരും വിട്ടുകൊടുത്തിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇവരുടെ പെർഫോമൻസ്. 

ബെൽഗാമിലെ 'ശാന്തായി വൃദ്ധാശ്രമ'ത്തിൽ നിന്നുള്ള ഒരു കൂട്ടം അമ്മമാരാണ് 'തൗബ തൗബ'യ്ക്ക് ചുവടുകൾ വയ്ക്കാൻ ശ്രമിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള സാരി ധരിച്ച ആറ് സ്ത്രീകളെയാണ് വീഡിയോയിൽ കാണുന്നത്. അതിൽ മുന്നിൽ നിൽക്കുന്നയാൾ‌ സൺ​ഗ്ലാസ് ഒക്കെ ധരിച്ചിട്ടുണ്ട്. പിന്നീട് ഇവർ പാട്ടിന് ചുവട് വയ്ക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

shantai_second_childhood എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇത് വൃദ്ധസദനത്തിന്റെ തന്നെ അക്കൗണ്ടാണ് എന്നാണ് കരുതപ്പെടുന്നത്. നേരത്തെയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ ഇവർ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പോസ്റ്റിൽ 'ഈ വൃദ്ധസദനം നിങ്ങളെ കുട്ടിക്കാലത്തേക്ക് തിരികെ കൊണ്ടുപോകുന്നു' എന്ന് എഴുതിയിരിക്കുന്നത് കാണാം. 36k -യിലധികം ഫോളോവേഴ്സുണ്ട് ഇവർക്ക് ഇൻസ്റ്റ​ഗ്രാമിൽ. 

എന്തായാലും, ഈ പ്രകടനവും വൈറലായിക്കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'ന്റെ മോനെ തിജ്ജ് 🔥' എന്നാണ്. മിക്കവരും പറഞ്ഞിരിക്കുന്നത് ഇവരുടെ പ്രകടനം ക്യൂട്ട് ആയിട്ടുണ്ട് എന്നാണ്. 

View post on Instagram

വീട്ടിലായിരുന്നാലും വൃദ്ധസദനത്തിലായിരുന്നാലും എപ്പോഴും ചിൽ ആയിരിക്കുക. നമ്മുടെ ജീവിതത്തിന്റെ അവസാനശ്വാസം വരെ നമുക്ക് ആസ്വദിക്കാനും ആഘോഷിക്കാനും അവകാശമുണ്ട്. അത് തെളിയിക്കുകയാണ് ഈ അമ്മമാർ.