ഒരു കുട്ടിയുൾപ്പടെ ചില യാത്രക്കാരെല്ലാം നായയുടെ തലയിൽ തലോടുന്നതും അതിനെ കൊഞ്ചിക്കാൻ ശ്രമിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം.

മുംബൈ ലോക്കൽ ട്രെയിനുകൾ അവിടെ ജോലി ചെയ്യുന്നതും ജീവിക്കുന്നതുമായ അനേകം മനുഷ്യരുടെ പ്രധാനപ്പെട്ട ​ഗതാ​ഗത മാർ​ഗമാണ്. അത്രയേറെ പ്രാധാന്യം അതിനുണ്ട്. മിക്കവാറും മുംബൈ ലോക്കൽ ട്രെയിനുകളിലെ തിരക്കുകളുടേതടക്കം പലതരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്. 

ശ്രിജനി ദാസ് എന്ന യൂസറാണ് ഇൻസ്റ്റ​ഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ കാണുന്നത് ട്രെയിനിൽ തന്റെ ഉടമയുടെ ബാക്ക്പാക്കിലിരുന്ന് സഞ്ചരിക്കുന്ന മിന്നി എന്ന ഒരു ​ഗോൾഡൻ റിട്രീവറെയാണ്. മിന്നി യാത്രക്കാരിൽ ആരിലും ഭയമുണർത്തിയില്ല എന്ന് മാത്രമല്ല, മിന്നിയുടെ സാന്നിധ്യം സഹയാത്രികർക്ക് ഇഷ്ടമാവുകയും ചെയ്തു എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. അവരുടെ സന്തോഷം നിറഞ്ഞ പ്രതികരണവും വീഡിയോയിൽ കാണാം. 

ഒരു കുട്ടിയുൾപ്പടെ ചില യാത്രക്കാരെല്ലാം നായയുടെ തലയിൽ തലോടുന്നതും അതിനെ കൊഞ്ചിക്കാൻ ശ്രമിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. നായയും ഭയമോ സങ്കോചമോ ഒന്നും കൂടാതെ തന്നെയാണ് ട്രെയിനിൽ ബാ​ഗിലായിട്ടിരിക്കുന്നത്. അത് കൗതുകത്തോടെ എല്ലാവരേയും നോക്കുന്നുമുണ്ട്. നായയുടെ ഉടമയും മറ്റുള്ളവരോട് സംസാരിക്കുന്നതും കാണാം. 

View post on Instagram

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. “മുംബൈയിൽ നാട്ടുകാർ വളരെ ഫ്രണ്ട്‍ലിയാണ്... അവരുടെ നായകളും! ഞങ്ങളുടെ ട്രെയിൻ യാത്രയിൽ ഹൃദയങ്ങൾ മോഷ്ടിച്ച ഗോൾഡൻ റിട്രീവർ മിന്നി“ എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. 

മിന്നിയെ ട്രെയിനിൽ കണ്ടവർക്ക് മാത്രമല്ല, വീഡിയോയിൽ കണ്ടവർക്കും ഒരുപാ‌ടിഷ്ടമായി എന്നാണ് വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകൾ തെളിയിക്കുന്നത്. 

ഇങ്ങനെയൊരു രം​ഗം ഇതുവരെ കണ്ടുകാണില്ല; എല്ലാ ദിവസവും കുഞ്ഞിക്കുറുക്കൻ കാടിറങ്ങും, നായക്കൂട്ടുകാരെ കാണാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം