വീഡിയോയിൽ കാണുന്നത് ക്യാമറയിലേക്ക് തന്നെ നോക്കുന്ന ഒരു ഹിമപ്പുലിയെ ആണ്. വീഡിയോയ്ക്കോ, ചിത്രത്തിനോ പോസ് ചെയ്യുന്നത് പോലെയാണ് അതിന്റെ ഭാവം. ഒറ്റനോട്ടം കൊണ്ട് തന്നെ നെറ്റിസൺസിനെ ഈ ഹിമപ്പുലി വീഴ്ത്തിക്കളഞ്ഞു എന്ന് വേണമെങ്കിൽ പറയാവുന്നതാണ്.

വന്യമൃ​ഗങ്ങൾക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്. വന്യമായ ഭം​ഗി എന്ന് പറയാവുന്ന ഒരുതരം നി​ഗൂഢമായ സൗന്ദര്യം. അത് കാണണമെങ്കിൽ അതുപോലെ മനോഹരമായി വീഡിയോയോ ചിത്രങ്ങളോ പകർത്തണം. അല്ലെങ്കിൽ, തൊട്ടടുത്ത് നിന്നും അവയെ കാണണം. ഒരു ഫോട്ടോ​ഗ്രാഫർ പകർത്തിയ ഒരു ഹിമപ്പുലിയുടെ അപൂർവ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അതുപോലെ വൈറലായിക്കൊണ്ടിരിക്കുന്നത്. 

എല്ലാ വന്യസൗന്ദര്യവും കൂടിച്ചേർന്ന ദൃശ്യം എന്നല്ലാതെ ഇതിനെ മറ്റൊന്ന് പറയാനില്ല. മനുഷ്യനടക്കം എല്ലാ ജീവികളുടെയും സൗന്ദര്യം അവന്റെ മിഴികളിലും കൂടിയാണ്. കണ്ണുകളിലൂടെ നോക്കിയാൽ ആത്മാവിൽ വരെ സഞ്ചരിച്ചെത്താം എന്നാണ് പറയാറ്. കണ്ണുകളെയും നോട്ടങ്ങളെയും പുകഴ്ത്താത്ത കവികളോ, കഥാകാരന്മാരോ കുറവായിരിക്കും. അത് തെളിയിക്കുകയാണ് ഈ ദൃശ്യവും. ഈ മനോഹരമായ ദൃശ്യം പകർത്തിയിരിക്കുന്നത് ഫിലാഡൽഫിയയിൽ നിന്നുള്ള ഫോട്ടോ​ഗ്രാഫറായ ക്രിസ് ഹെൻ‍റി ആണ്. നേരത്തെയും വന്യമൃ​ഗങ്ങളുടെ അനേകം ചിത്രങ്ങളും വീഡിയോകളും ക്രിസ് പകർത്തിയിട്ടുണ്ട്.

View post on Instagram

സോഷ്യൽ മീഡിയയിൽ ക്രിസ് ഹെൻ‍റി പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്. ക്രിസിന്റെ ഫോട്ടോ​ഗ്രഫിയിലെ പാടവത്തെ ആളുകൾ അഭിനന്ദിക്കുകയാണ്. വീഡിയോയിൽ കാണുന്നത് ക്യാമറയിലേക്ക് തന്നെ നോക്കുന്ന ഒരു ഹിമപ്പുലിയെ ആണ്. വീഡിയോയ്ക്കോ, ചിത്രത്തിനോ പോസ് ചെയ്യുന്നത് പോലെയാണ് അതിന്റെ ഭാവം. ഒറ്റനോട്ടം കൊണ്ട് തന്നെ നെറ്റിസൺസിനെ ഈ ഹിമപ്പുലി വീഴ്ത്തിക്കളഞ്ഞു എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. അതുപോലെ മനോഹരവും മൂർച്ചയുള്ളതുമാണ് അതിന്റെ നോട്ടം. ആ നോട്ടം ആരേയും ആകർഷിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. 

ക്രിസ് പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. വളരെ മനോഹരം തന്നെ ഈ ദൃശ്യങ്ങൾ എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. 

വായിക്കാം: ഐശ്വര്യ റായിയെ പോലെ പാവ നിർമ്മിച്ച് ശ്രീലങ്കൻ ആർട്ടിസ്റ്റ്, കാണുമ്പോൾ പേടി തോന്നുന്നു എന്ന് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം