കളിക്കാർ ഗോൾഫ് കളിച്ച് കൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് ഒരു ചെറുവിമാനം താഴ്ന്ന് പറന്ന് കളിക്കളത്തിലേക്ക് ഇറങ്ങിയത്. 

ന്ത്ര തകരാറിനെ തുടർന്ന് ഗോൾഫ് കോഴ്സില്‍ അടിയന്തര ലാന്‍റിംഗ് നടത്തിയ സ്വകാര്യ വിമാനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. 'ഇന്ന് റിവിൽ ആണ് ഇത് സംഭവിച്ചത്. ഞാന്‍ ഒരിക്കലും ഇത്രയും വൈകരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇങ്ങനെയൊക്കെ ഞാന്‍ പിന്നിലേക്ക് വലിക്കപ്പെടുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നു' വീഡിയോ പങ്കുവച്ച് കൊണ്ട് റോജർ സ്റ്റെലി തന്‍റെ എക്സ് അക്കൌണ്ടിലെഴുതി. 

'പരിശുദ്ധ ഷ്നിക്കസ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഗോൾഫ് കോഴ്സില്‍ നിന്നും പകര്‍ത്തിയ വീഡിയോയില്‍ താഴ്ന്ന് പറന്നിറങ്ങുന്ന ഒരു ചെറു വിമാനത്തെ കാണാം. പെട്ടെന്ന് തന്നെ അത് ഗോൾഫ് കോഴ്സില്‍ ലാന്‍റ് ചെയ്യാന്‍ ശ്രമിക്കുന്നു. അല്പനേരം ഗോൾഫ് കോഴ്സിലെ കയറ്റിറക്കങ്ങളിലൂടെ കയറി ഇറങ്ങി ഒടുവില്‍ വിമാനം നിശ്ചലമാകുന്നതും കാണാം. വിമാനം നിശ്ചലമാകുന്നതിന് പിന്നാലെ ആർ യു ഓക്കെ എന്ന് ചോദിക്കുന്നതും യെസ് എന്ന് മറുപടിയും വീഡിയോയില്‍ കേൾക്കാം. 

Read More:ജീവനക്കാരുടെ ഓഫീസ് സമയം ലൈവ് ആയി സ്ട്രീം ചെയ്ത് ഉടമ; രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Scroll to load tweet…

Watch Video: 'അതെന്താ അവരെ പിടിക്കാത്തത്'? ചോദ്യം ചെയ്ത യുവതിയെ തല്ലി പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോ വൈറല്‍,

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായി എത്തിയത്. വീഡിയോ ദൃശ്യങ്ങൾ ഇല്ലായിരുന്നെങ്കില്‍ നമ്മളിത് വിശ്വസിക്കാന്‍ പോലും തയ്യാറാകില്ലായിരുന്നുവെന്ന് ഒരു കാഴ്ചക്കാരനെഴുതി. വിമാനത്തില്‍ ഒരു പൈലറ്റിനെ കാണാനില്ലായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. സംഭവം വൈറലായതിന് പിന്നാലെ സാന്‍റാ മോണിക്കാ ഫയർ ഡിപ്പാര്‍ട്ട്മെന്‍റ് സംഭവത്തില്‍ വിശദമായ പത്രക്കുറിപ്പിറക്കി. വലിപ്പം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വിമാനം റിവീര കണ്‍ട്രി ക്ലബില്‍ സുരക്ഷിതമായി ഇറക്കി. സാന്‍റാ മോണിക്ക വിമാനത്താവളത്തില്‍ നിന്നും പറന്നുയർന്നതായിരുന്നു വിമാനമെന്നും മൂന്ന് ഉടമകളായിരുന്നു വിമാനത്തിനുള്ളതെന്നും അപകടത്തിന് പിന്നാലെ മൂവരും രക്ഷപ്പെട്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 2028 ലെ ഓളിമ്പിക്ക് ഗോൾഫ് ടൂർണ്ണമെന്‍റിന് തെരഞ്ഞെടുക്കപ്പെട്ട ഗോൾഫ് ക്ലബാണ് റിവേരയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Watch Video: വധുവിനെ കൈയിലെടുത്ത് അഗ്നിക്ക് വലം വച്ച് വരൻ; ആശുപത്രിക്കല്യാണം കണ്ട് കണ്ണ് നിറഞ്ഞ് സോഷ്യൽ മീഡിയ