വീട്ട് മുറ്റത്തെത്തിയത് ഒന്നാന്തരം മൂർഖന്‍, പക്ഷേ, ഹിറ്റ്ലറിന് അവനെ കുരച്ച് പേടിപ്പിച്ച് ഒഴിവാക്കിയാല്‍ മാത്രം പോരെ. അവനിനി പത്തി ഉയർത്തില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്.


ലോകത്തിലെ ഏറ്റവും വിഷം കൂടിയ പാമ്പുകളില്‍ മുന്നിലാണ് കിംഗ് കോബ്ര, അതുപോലെ തന്നെ നായ്ക്കളില്‍ ഏറ്റവും അക്രമണകാരികളിലൊന്നാണ് റോഡ്‍വീലർ. ഇരുവരും തമ്മിലൊരു അങ്കമുണ്ടായാല്‍ ആരാണ് വിജയിക്കുക? ചോദ്യം അല്പം കുഴപ്പിക്കുന്നതായിരിക്കും. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ എല്ലാം വളരെ വ്യക്തമായിരുന്നു. ആ കഴ്ച കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് സംശയവും അതിശയവും തോന്നി. 

പട്ടിയുടെ കുരയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു വീട്ടിലെ മുറ്റത്തിന് തൊട്ടടുത്തുള്ള ചെറിയ തെങ്ങിന്‍ തടത്തിലേക്ക് നോക്കി കറയ്ക്കുകയാണ് ഹിറ്റ്ലർ എന്ന് പോരുള്ള റോഡ്‍വീലര്‍. എന്താണെന്ന് ചോദിച്ച് ഉടമ എത്തുമ്പോൾ, തെങ്ങിന്‍ തടത്തില്‍ പത്തിവിടർത്തി ഉയർന്ന് നില്‍ക്കുന്ന ഒരു മൂർഖന്‍ പാമ്പ്. ആള് കുഞ്ഞ്, പക്ഷേ വിഷം മാരകമാണ്. വേണ്ട വേണ്ടയെന്ന് ഉടമ വിളിച്ച് പറയുന്നതിന് മുമ്പ് തന്നെ ഹിറ്റ്ലർ അവനെ എടുത്ത് രണ്ട് കുടകുടഞ്ഞു. പിന്നാലെ ഒരു വലിയ പാതി മുറിഞ്ഞ് മുറ്റത്ത് വീണു. ബാക്കിയായ തല ഭാഗത്തെ വീണ്ടും ആക്രമിക്കുന്ന ഹിറ്റലിറിനോട് ഉടമ വേണ്ടായെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അവന്‍ അതൊന്നും കേൾക്കാതെ തന്‍റെ ഇരയെ വീണ്ടും കടിച്ച് കീറാനുള്ള ശ്രമം തുടരുന്നതിനിടെ വീഡിയോ അവസാനിക്കുന്നു. '

Wach Video: ഇന്ത്യയിൽ മാത്രം സംഭവിക്കുന്നത്; പൂനെയിലെ തിരക്കേറിയ റോഡിൽ ബിഎംഡബ്യു നിർത്തി മൂത്രമെഴിക്കുന്ന യുവാവ്, വീഡിയോ

View post on Instagram

Wach Video: മദ്യപിച്ച് ബോധം പോയപ്പോൾ തലവച്ച് കിടന്നത് റെയിൽ പാളത്തിൽ; ഇതിനും മുകളിൽ ഒരു രക്ഷപ്പെടലില്ല; വീഡിയോ വൈറല്‍

വീഡിയോയ്ക്ക് താഴെ പാമ്പിനെ ട്രെയിന്‍ ചെയ്യിക്കണമെന്നും ഇല്ലെങ്കില്‍ ചില നിര്‍ണ്ണായക സമയങ്ങളില്‍ അത ഉടമയെ അനുസരിക്കാതെ വരുമെന്ന് നിരവധി പേരെഴുതി. അതേസമയം പാമ്പിനെ കൊലപ്പെടുത്തി നായ ഉടമയുടെ സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്തതെന്നും അതിന് അനുസരണ കേടില്ലെന്നും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ നായയ്ക്ക് വാക്സിന്‍ എടുക്കണമെന്നും പാമ്പ് രണ്ടായി മുറിഞ്ഞത് കൊണ്ട് അതിന്‍റെ പല്ലിലെ വിഷം പോകില്ലെന്നും എഴുതി. നാല് ദിവസം കൊണ്ട് രണ്ട് ലക്ഷത്തിന് മേലെ പേര്‍ ലൈക്ക് ചെയ്ത വീഡിയോ ഇതിനകം ആറ് കോടി ഇരുപത്തിരണ്ട് ലക്ഷം പേരാണ് കണ്ടത്. അതേസമയം സംഭവം നടന്നത് എവിടെയാണെന്ന് വീഡിയോയില്‍ പറയുന്നില്ല. 

Read More:വിമാനത്തിലെ ബാത്ത്റൂമില്‍ വച്ച് പെൺകുട്ടികളുടെ വീഡിയോ രഹസ്യമായി പകർത്തി; ഫ്ലൈറ്റ് അറ്റൻഡിന്‍റെ കുറ്റസമ്മതം