ഐഐഎം ബിരുദധാരിയായ അശ്വജീത് കാംബ്ലെ തന്‍റെ ആദ്യ ശമ്പളം മുഴുവൻ നോട്ടുകെട്ടുകളാക്കി അമ്മയ്ക്ക് സമ്മാനിച്ചു. അച്ഛനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്ത ഈ സ്നേഹപ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായി, കുടുംബബന്ധങ്ങളുടെ ഊഷ്മളതയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐഎമ്മിൽ നിന്നും പഠിച്ചിറങ്ങിയ അശ്വജീത് കാംബ്ലെ, തന്‍റെ പഠനത്തിന് ശേഷം ആദ്യത്തെ ജോലിക്ക് ലഭിച്ച ശമ്പളം മൊത്തമായും നോട്ട് കെട്ടുകളാക്കി തന്‍റെ അമ്മയ്ക്ക് സമ്മാനിച്ചു. അമ്മയോടുള്ള മകൻറെ സ്നേഹ പ്രകടനം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. ചെന്നൈയിൽ കസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയാണ് എഞ്ചിനീയർ കൂടിയായ അശ്വജിത്. തന്‍റെ അച്ഛനുമായുള്ള സംഭാഷണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തന്‍റെ ആദ്യ ശമ്പളം നോട്ടുകളാക്കി അമ്മയ്ക്ക് സമ്മാനിച്ചതെന്ന് അശ്വജീത് തന്‍റെ വീഡിയോയിൽ പറയുന്നു.

ആദ്യ ശമ്പളം അമ്മയ്ക്ക്

വർഷങ്ങൾക്ക് മുമ്പ്, തന്‍റെ ആദ്യ വരുമാനം മാതാപിതാക്കൾക്ക് പണമായി അഭിമാനത്തോടെ നൽകിയിരുന്നത് തന്‍റെ അച്ഛൻ ഒരു ഫോൺ സംഭാഷണത്തിനിടെ പറഞ്ഞിരുന്നെന്ന് കുറിച്ച അശ്വജീത്, അത്തരമൊരു വൈകാരിക നിമിഷത്തെ പുനർനിർമ്മിക്കാൻ താൻ ആഗ്രഹിച്ചെന്നും എഴുതി. കുടുംബബന്ധങ്ങളുടെ ഊഷ്മളത തിരിച്ച് പിടിക്കുകയെന്നതായിരുന്നു തന്‍റെ ശ്രമത്തിന് പിന്നിലെന്നും അതുകൊണ്ടാണ് താന്‍ ഓൺലൈൻ പേമന്‍റ് ട്രാൻസ്ഫർ നടത്താതെ, പണം നോട്ടുകളായി തന്നെ അമ്മയ്ക്ക് സമ്മാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'ഞാന്‍ ഇപ്പോൾ എന്താണോ അതിന് കാരണക്കാർ അവരാണ്. സാങ്കേതികമായി ഇതെന്‍റെ ആദ്യശമ്പളമല്ല. എന്നാൽ ഐഐഎമ്മിന് ശേഷം ഇതെന്‍റെ ആദ്യ ശമ്പളമാണ്.' അശ്വജീത് എഴുതി.

View post on Instagram

സന്തോഷം നൽകിയെന്ന് നെറ്റിസെൺസ്

അഭിജിത്തിന്‍റെ സമ്മാനം കണ്ട് അച്ഛനമ്മമാർക്ക് വളരെ സ്ന്തോഷമായി. ഇരുവരുടെയും ആനന്ദം സമൂഹ മാധ്യമ ഉപയോക്താക്കളെയും ആവേശിച്ചു. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി, മാതാപിതാക്കളോടുള്ള സ്നേഹം. ബഹുമാനം, വർഷങ്ങളുടെ ത്യാഗം എന്നിവയെ ഈ വീഡിയോ പ്രതിനിധീകരിക്കുന്നുവെന്ന് നിരവധി പേരെഴുതി. പണത്തേക്കാൾ വളരെ വലുതാണ് ആ നിമിഷമെന്നായിരുന്നു ചിലരുടെ അഭിപ്രായം. മറ്റ് ചിലർ വീഡിയോ ഏറെ ഇഷ്ടപ്പെട്ടെന്നും തങ്ങളും അവസാന പരീക്ഷകൾക്കായി തയ്യാറാടുക്കുകയാണെന്നും എഴുതി. മൊത്തം ശമ്പളവും കൈമാറിയോയെന്നായിരുന്നു മറ്റ് ചിലരുടെ സംശയം.