Asianet News MalayalamAsianet News Malayalam

ഇതെന്ത് മറിമായം? റഷ്യയിലെ ഇസ്കിറ്റിംക നദിയിലെ ജലത്തിന് രക്ത നിറം, അമ്പരന്ന് സോഷ്യല്‍ മീഡിയ !

 തങ്ങളുടെ താറാവുകള്‍ നദിയില്‍ ഇറങ്ങാന്‍ പോലും മടിക്കുകയാണെന്ന് പ്രദേശവാസികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Social media is shocked to see the red waters like the blood of the Iskitinka River in Russia bkg
Author
First Published Dec 26, 2023, 4:47 PM IST

worlderlust എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട വീഡിയോ ഏറെപേരുടെ ശ്രദ്ധനേടി. കണ്ടവര്‍ കണ്ടവര്‍ ഇതെന്ത് മറിമായമെന്ന് ചോദിച്ചു. കാഴ്ചയില്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു വീഡിയോ. റഷ്യ - യുക്രൈന്‍ യുദ്ധം നടക്കുന്ന സമയവും റഷ്യയില്‍ തന്നെ യുക്രൈനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ക്കുള്ള താത്പര്യക്കുറവും നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചതും ആളുകളെ ഭയചകിതരാക്കി. മഞ്ഞ് മൂടിയ വൃക്ഷങ്ങള്‍ക്കിടയിലൂടെ തണുത്തുറഞ്ഞ നദിയിലൂടെ ചുവന്ന നിറത്തില്‍ ഒരു ദ്രാവകം ഏറെ ദൂരത്തില്‍ ഒഴുകിപ്പരക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളെ ആകര്‍ഷിക്കുകയും വൈറലാവുകയും ചെയ്തു. ഇതിനകം ഏഴേ മുക്കാല്‍ ലക്ഷത്തോളം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. 

വീഡിയോയ്ക്ക് ഒപ്പം ഇങ്ങനെ എഴുതി. 'റഷ്യയിലെ മറ്റൊരു നദി കൂടി ബീറ്റ്റൂട്ട് പോലെ ചുവന്ന നിറമായി മാറി. നിഗൂഢമായ നിറവ്യത്യാസത്തിന് വിധേയമാകുന്ന റഷ്യയിലെ നിരവധി നദികളിൽ ഒന്നാണ് ഇസ്കിറ്റിംക നദിയെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈബീരിയൻ കെമെറോവോ മേഖലയിലെ ഉദ്യോഗസ്ഥർ, നദിയുടെ നിറം മാറ്റത്തിന്‍റെ കാരണം തേടി.  തങ്ങളുടെ താറാവുകള്‍ നദിയില്‍ ഇറങ്ങാന്‍ പോലും മടിക്കുകയാണെന്ന് പ്രദേശവാസികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

700 രൂപയ്ക്ക് ഥാർ വാങ്ങണമെന്ന് വാശിപിടിച്ച ബാലന് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര !

ഡോറുകള്‍ തുറന്ന് വച്ച്, തിരക്കേറിയ റോഡില്‍ യുവാക്കളുടെ അഭ്യാസം; രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ !

റഷ്യയുടെ തെക്ക് ഭാഗത്ത് കൂടിയാണ് ഇസ്കിറ്റിംക നദി ഒഴുകുന്നത്. നദിയുടെ നിറം മാറ്റം നദീ തീരത്തെ വ്യാവസായിക നഗരത്തിലെ പ്രദേശവാസികളെയും അമ്പരപ്പിച്ചു. നദിയിലൂടെ രക്ത നിറത്തില്‍ ജലമൊഴുകുന്ന നിരവധി വീഡിയോകളും ഫോട്ടോകളും റഷ്യയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ന് വൈറലാണ്. നദിയുടെ മലീനീകരണം മൂലമാണ് ജലം ഇത്തരത്തില്‍ ചുവന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. നഗരത്തിലെ ഡ്രെയിനേജ് സംവിധാനം മലിനീകരണത്തിന് കാരണമാകാമെന്ന് കെമെറോവിലെ ഡെപ്യൂട്ടി ഗവർണർ ആന്ദ്രേ പനോവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വെള്ളത്തിന് ചുവന്ന നിറം വരാന്‍ എന്ത് തരം രാസവസ്തു കലര്‍ന്നതാണെന്നത് ഇപ്പോഴും അന്വേഷണത്തിലാണ്. 

ഇതിന് മുമ്പ്  2020 ജൂണിൽ വടക്കൻ സൈബീരിയൻ നഗരമായ നോറിൽസ്കിന് പുറത്തുള്ള ഒരു പവർ സ്റ്റേഷനിൽ ഡീസൽ റിസർവോയർ തകർന്നതിനെത്തുടർന്ന് നിരവധി ആർട്ടിക് നദികൾ ചുവന്നിരുന്നു. അന്ന് 15,000 ടൺ ഇന്ധനം നദിയിലേക്കും 6000 ടൺ ഇന്ധനം മണ്ണിലേക്കും തുറന്നുവിട്ടെന്ന് പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ പറയുകയും പിന്നാലെ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആർട്ടിക്കിൽ ഇത്രയും വലിയ തോതിലുള്ള ആദ്യ അപകടമാണിതെന്ന് ഗ്രീൻപീസ് റഷ്യ ആരോപിച്ചു. ദേശീയ പ്രാധാന്യത്തെ അടിസ്ഥാനമാക്കി റഷ്യയില്‍ പലപ്പോഴും വ്യാവസായിക ശാലകളില്‍ പാരിസ്ഥിതിക നടപടികള്‍ നടക്കാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

'വാട്സാപ്പ് യൂണിവേഴ്സിറ്റി തന്നെ'; ഇന്ത്യാ - പാക് അതിര്‍ത്തിയെ കുറിച്ചുള്ള ചോദ്യത്തിന് കുട്ടിയുടെ ഉത്തരം വൈറൽ

Follow Us:
Download App:
  • android
  • ios