ബീഹാറിലെ അലിനഗർ മണ്ഡലം പ്രളയത്തിൽ ദുരിതമനുഭവിക്കുമ്പോൾ എംഎൽഎ മൈഥിലി താക്കൂർ നെതർലൻഡിൽ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കുന്നത് വിവാദമാകുന്നു. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ വിദേശത്ത് പോയ എംഎൽഎയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

കഴിഞ്ഞ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നക്ഷത്രതിളക്കമുള്ള മത്സരാർത്ഥിയായിരുന്നു അലിനഗറിൽ നിന്നും മത്സരിച്ച മൈഥിലി താക്കൂർ. ഏറെ താരത്തിളങ്കത്തോടെ ജയിച്ച് വന്നെങ്കിലും ഇന്ന് മൈഥിലി താക്കൂറിനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഹാന്‍റിലുകൾ. മൈഥിലി നിയമസഭയിലേക്ക് ജയിച്ച അലിനഗർ മണ്ഡലം പ്രളയത്തിൽ പെടാപാടുപെടുമ്പോൾ സ്ഥലം എംഎൽഎ നെതർലൻഡ് ടൂറിലാണെന്നതാണ് പ്രതിഷേധത്തിന് കാരണം.

ഒരിടത്ത് പ്രളയദുരിതം, മറ്റൊരിടത്ത് ആഘോഷം

അലിനഗർ മണ്ഡലത്തിലൂടെ ഒഴുകുന്ന കമല നദി കഴിഞ്ഞ 24 -ാം തിയതി വൈകീട്ട് മുതൽ കരകവിഞ്ഞൊഴുകുകയാണ്. ഇന്നലെ (28/9/2026) നദിയിലെ ജലം ക്രമാധീതമായി വർ‍ദ്ധിക്കുകയും പ്രളയപരിധിക്കും മുകളിലേക്ക് ഉയരുകയും ചെയ്തു. ബീഹാറിലെ മിക്ക പ്രദേശങ്ങിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴ കമല നദി ഉൾപ്പെടെയുള്ള നദികളിലെ ജലനിരപ്പ് ഉയർത്തി. ഇതോടെ നദീതീര ഗ്രാമങ്ങൾ മിക്കതും വെള്ളത്തിലായി.

Scroll to load tweet…

Scroll to load tweet…

View post on Instagram
 

View post on Instagram
 

View post on Instagram
 

നെതർലൻഡിൽ സാംസ്കാരികോത്സവം

ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് സമൂഹ മാധ്യമങ്ങളിൽ മൈഥിലി താക്കൂറിന്‍റെ നെതർലൻഡ് വീഡിയോകൾ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ജനങ്ങൾ പ്രളയത്തിൽ കഷ്ടപ്പെടുമ്പോൾ എംഎഎ ടൂറിലാണോയെന്ന ചോദ്യങ്ങൾ ഉയർന്നു. ജനങ്ങൾക്കിടെയിൽ നിന്ന് പ്രവർത്തിക്കേണ്ട സമയത്ത് എംഎൽഎ ടൂറിലാണെന്ന പരിഹാസങ്ങളും ശക്തമായി. 'ഫുൾ ടൈം എംഎൽഎ വാർക്കിംഗ് പാർട്ട് ടൈം', 'നമ്മുടെ നികുതി പണം കൊണ്ട് അവർ അവരുടെ ജീവിതം നയിക്കുന്നു', 'മൈഥിലി എംഎൽഎയുടെ ഫുൾഫോം പഠിച്ചോ?' തുടങ്ങിയ പരിഹാസങ്ങളാണ് വീഡിയോയ്ക്ക് താഴെ.

നെതർലാൻഡിലെ റോട്ടർഡാമിൽ നടക്കുന്ന ഐൻഡെലൂസ് ഇന്ത്യ ഫെസ്റ്റിവല്ലിൽ പങ്കെടുക്കാനാണ് മൈഥിലി താക്കൂർ പോയതെന്നാണ് വിവരം. പരിപാടിയിൽ പരമ്പരാഗത ബീഹാറി ചൈതി നാടോടി ഗാനാലാപനത്തിനാണ് മൈഥിലി താക്കൂർ പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നാട് പ്രളയത്തിൽ മുങ്ങിയപ്പോൾ അംബാനിയുടെ ആന്‍റിലയിൽ ഗണേശോത്സവാഘോഷത്തിൽ പങ്കെടുത്തതിന് നേരത്തെ മൈഥിലിക്ക് നേരെ വിമ‍ർശനം ഉയർന്നിരുന്നു.