ശശി തരൂരിന്റെ ഇം​ഗ്ലീഷ് ഉച്ചാരണം വളരെ മനോഹരമാണ് എന്നും ഈ ഓസ്ട്രേലിയൻ‌ ടീച്ചർ പറയുന്നു. ഒപ്പം തന്നെ ശശി തരൂരിനെ പോലെ ഇം​ഗ്ലീഷ് പറയണമെങ്കിൽ എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നും അധ്യാപകൻ വിവരിക്കുന്നുണ്ട്.

ശശി തരൂരിന്റെ ഇം​ഗ്ലീഷ് ഒരുപക്ഷേ ലോകപ്രശസ്തമായിരിക്കും. ആളുകൾ അപൂർവമായി മാത്രം ഉപയോ​ഗിക്കുന്നതും അതുപോലെ ഉച്ചരിക്കാൻ അല്പം പ്രയാസമുള്ളതും ഒക്കെയായ വാക്കുകൾ കൊണ്ടാണ് അദ്ദേഹത്തിന്റെ ഇം​ഗ്ലീഷ് ശ്രദ്ധിക്കപ്പെടുന്നത്. ആളുകൾ പലപ്പോഴും അവയെ അർത്ഥം മനസിലാക്കാനും പറയാനും പ്രയാസമായതിനാൽ ട്രോളുക വരെ ചെയ്യാറുണ്ട്. ഏതായാലും, ഇപ്പോൾ ഒരു ഓസ്ട്രേലിയൻ ടീച്ചറുടെ വീഡ‍ിയോയാണ് വൈറലാവുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അദ്ദേഹത്തിന്റെ ട്യൂട്ടോറിയലിൽ പറയുന്നത് എങ്ങനെ ശശി തരൂരിനെ പോലെ ഇം​ഗ്ലീഷ് സംസാരിക്കാം എന്നാണ്. ജയ് എന്ന ടീച്ചറാണ് ശശി തരൂരിനെ പോലെ ഇം​ഗ്ലീഷ് സംസാരിക്കാം എന്ന് കാണിച്ചുകൊണ്ട് വീഡിയോ ചെയ്തിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിലാണ് jayteacher വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ അദ്ദേഹം കോൺ​ഗ്രസ് നേതാവായ ശശി തരൂരിന്റെ ഇം​ഗ്ലീഷിനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. 

ശശി തരൂരിന്റെ ഇം​ഗ്ലീഷ് ഉച്ചാരണം വളരെ മനോഹരമാണ് എന്നും ഈ ഓസ്ട്രേലിയൻ‌ ടീച്ചർ പറയുന്നു. ഒപ്പം തന്നെ ശശി തരൂരിനെ പോലെ ഇം​ഗ്ലീഷ് പറയണമെങ്കിൽ എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നും അധ്യാപകൻ വിവരിക്കുന്നുണ്ട്. അതിനിടയിൽ ശശി തരൂർ സംസാരിക്കുന്ന വീഡിയോയും അധ്യാപകൻ കാണിക്കുന്നത് കാണാം. 

വീഡിയോ കാണാം: 

View post on Instagram

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഈ ഓസ്ട്രേലിയൻ ടീച്ചർ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. അനേകം പേരെ വീഡിയോ ആകർഷിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇപ്പോഴും ആളുകൾ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നുണ്ട്. അതിൽ ചിലർ ഈ ടീച്ചറുടെ ക്ലാസിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. മറ്റ് ചിലർ ശശി തരൂരിന്റെ ഇം​ഗ്ലീഷിനെ കുറിച്ചാണ് പറയുന്നത്. ഏതായാലും, അങ്ങനെ കമന്റുകൾ നൽകിയവരിൽ ഒരുപാട് ഇന്ത്യക്കാരും ഉണ്ട്. 

വായിക്കാം: പൂന്തോട്ടത്തിൽ 100 വർഷമായി സ്ഫോടനശേഷിയുള്ള ബോംബ്, ഡമ്മിയെന്ന് കരുതി അലങ്കാരത്തിന് വച്ച് വീട്ടുകാർ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം