എല്ലാവരും ഫിനിഷിംഗ് ലൈന്‍ കടന്നതിന് ശേഷം, ആ പെണ്‍കുട്ടിയും ഫിനിഷിംഗ് ലൈന്‍ കടന്നപ്പോള്‍ ഗ്യാലറി ഒന്നടങ്കം കൈയടിച്ചു. ഈ കൈയടിയുടെ അലകളായിരുന്നു സാമൂഹിക മാധ്യമത്തിലും കേട്ടത്. കാഴ്ചക്കാരെല്ലാവരും അവളെ അഭിനന്ദിക്കാനെത്തി.  


ഏതൊരു മത്സരത്തിനും ജയവും തോല്‍വിയുമുണ്ട്. എന്നാല്‍ എല്ലാ വിജയികള്‍ക്കും കാഴ്ചക്കാരുടെ ഹൃദയം കീഴടക്കാന്‍ കഴിയില്ല. അതിന് സാധിക്കുന്നത് ഒരു പക്ഷേ മത്സരത്തില്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനം നേടിയ ആളാകും. അത്തരത്തിലൊരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നെറ്റിസണ്‍സ് ഒന്നാകെ അഭിനന്ദിച്ചത് ഏറ്റവും ഒടുവിലെത്തിയ കുട്ടിയെയായിരുന്നു. 

Enezator എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സ്കൂള്‍ കുട്ടികളുടെ ഓട്ടമത്സരമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. മിക്കവാറും എല്ലാവരും ഏതാണ്ട് ഒരേ പ്രായക്കാര്‍. എന്നാല്‍ ഓടാനായി ഒരുങ്ങി നില്‍ക്കുന്നവരില്‍ ഒരു കുട്ടിക്ക് ഒരു കാല്‍ നഷ്ടമായിരുന്നു. അവള്‍ ഓടാനായി എത്തിയതാകട്ടെ ഒരു ഊന്നുവടിയുടെ സഹായത്തോടെ. അങ്ങനെ ഓട്ടമത്സരം ആരംഭിക്കുന്നു. എല്ലാവരും അതിവേഗം മുന്നോട്ട് കുതിക്കുമ്പോള്‍ അവള്‍ മാത്രം ഒറ്റക്കാലിലും ഊന്നുവടിയുടെയും സഹായത്താല്‍ ഓടുന്നു. കാഴ്ചക്കാരുടെ നേഞ്ചില്‍ വേദന തോന്നിക്കുന്ന രംഗമായിരുന്നു അത്. എന്തിനാണ് ആ കുട്ടിയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്ന് കാഴ്ചക്കാരന് തോന്നാം. 

Scroll to load tweet…

സ്റ്റുഡിയോയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മൂര്‍ഖന്‍റെ വീഡിയോ; അവിശ്വസനീയമെന്ന് നെറ്റിസണ്‍സ്

ആ ഓട്ട മത്സരത്തില്‍ തനിക്ക് വിജയിക്കാന് കഴിയില്ലെന്ന് കുട്ടിക്കും അറിയാം. എന്നാല്‍ അവള്‍ക്ക് അവരോടൊപ്പം ഓടണം. വിജയിക്കാനല്ല. മത്സരിക്കാന്‍. അതാണ് സ്പോഴ്സ് മാന്‍ സ്പിരിറ്റ് എന്ന് പറയുന്നത്. ഒടുവില്‍ എല്ലാവരും ഫിനിഷിംഗ് ലൈന്‍ കടന്നതിന് ശേഷം ആ പെണ്‍കുട്ടിയും ഫിനിഷിംഗ് ലൈന്‍ കടക്കുമ്പോള്‍ ഗ്യാലറി ഒന്നടങ്കം കൈയടിക്കുന്നു. ഈ കൈയടിയുടെ അലകളായിരുന്നു സാമൂഹിക മാധ്യമത്തിലും കേട്ടത്. കാഴ്ചക്കാരെല്ലാവരും അവളെ അഭിനന്ദിക്കാനെത്തി. വീഡിയോ ഇതിനകം നാലര ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. അവളൊരു പോരാളിയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ലായിരുന്നു. അവള്‍ മികച്ചതല്ല, മറിച്ച് മികച്ചവരില്‍ മികച്ചയാളാണെന്ന് ഒരാള്‍ കുറിച്ചു. എന്‍റെ ആത്മാവ് അവളോടൊപ്പം എന്ന് എഴുതിയവരും കുറവല്ല. നമ്മുടെ എല്ലാവരുടെയും ചാമ്പ്യനാണവള്‍. 

ആരാണ് കാടിന്‍റെ അധിപന്‍; ആനയോ കടുവയോ? ഉത്തരം നല്‍കുന്ന വീഡിയോ വൈറല്‍