പരീക്ഷാ ഹാളിന് ഉള്ളില്‍ നിന്നുള്ള വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ അടക്കം വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ കണ്ടന്‍റുകളിലാണ് ജെന്‍ സീ തലമുറയുടെ നോട്ടം. അതിനി ക്ലാസ് മുറിയായാലും പരീക്ഷ ഹാൾ ആയാലും ഓടുന്ന ട്രെയിന് മുകളില്‍ കയറിയിട്ടായാലും അവര്‍ക്കൊരു വിഷയമല്ല. റീൽസ് എടുക്കണം, സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കണം, വൈറലാവണം അത്രമാത്രമേയുള്ളൂ അവരുടെ പ്രശ്നങ്ങൾ. പരീക്ഷാ ഹാളിന് പുറത്തും പരീക്ഷ ഹാളിന് അകത്ത് വച്ചും കുട്ടികൾ ചിത്രീകരിച്ച വീഡിയോയ്ക്ക് എതിരെ സമൂഹ മാധ്യമ ഉപയോക്താക്കളടക്കം രംഗത്തെത്തിയതോടെ സംഗതി വിവദമായി. വീഡിയോ വൈറലായതിന് പിന്നാലെ കോളേജ് അധികൃതരും പ്രശ്നത്തിലായി.
ലാലിത് നാരായൺ മിതില യൂണിവേഴ്സിറ്റിക്ക് കീഴില്‍ അഫ്‍ലിയേറ്റ് ചെയ്ത സമസ്തിപൂര്‍ കോളേജിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അണ്ടർഗ്രാജ്വുവേറ്റ് ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. കുട്ടികൾ പരീക്ഷയ്ക്കിടെ ക്ലാസ് മുറിയുടെ ഉള്ളില്‍ വച്ച് വീഡിയോ ചിത്രീകരിക്കുകയും ഇത് അപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ സര്‍വ്വകലാശാലയില്‍ നിന്നും കോളേജ് അധികൃതരെ ബന്ധപ്പെടുകയും നടപടി എടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വിദ്യാര്‍ത്ഥികൾ രണ്ട് വീഡിയോകളായിരുന്നു ചെയ്തത്. ഒന്ന്, പരീക്ഷയ്ക്കായി കുട്ടികൾ കോളേജിലേക്ക് കയറുന്നതിനിടെയും മറ്റൊന്ന് പരീക്ഷ നടക്കുന്നതിനിടെയുമായിരുന്നു.
Read more: 'വേഗം വാ...', യൂബർ ബുക്ക് ചെയ്ത യാത്രക്കാരിക്ക് ഡ്രൈവറിന്‍റെ മെസേജ്; പിന്നീട് സംഭവിച്ചത്.
Read more: 'വാതത്തിന് ബെസ്റ്റ്' എന്ന് പരസ്യം; 600 രൂപയ്ക്ക് കടുവ മൂത്രം വിറ്റ മൃഗശാലക്കെതിരെ നടപടി
Watch Video: ജീവിതത്തിലെ തീരാപ്രശ്നങ്ങള്‍ക്ക് പരിഹാരവും ഭാഗ്യവും തേടി മുള്ള് കിടക്കയില്‍ ഉരുള്ളുന്നവര്‍; വീഡിയോ
വിദ്യാര്‍ത്ഥികളുടെ റീല്‍സ് വീഡിയോ കോളേജിന്‍റെയും പരീക്ഷാ ഹാളിന്‍റെയും പവിത്രതയെ കളങ്കപ്പെടുത്തിയെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം. നാരാണയ പ്രസാദ് സിംഗിന്‍റെ മകൾ കല്പനാ കുമാരിയും റാം ഗാദി ഷായുടെ മകന്‍ കുന്ദന്‍ കുമാറിനെയും സംഭവത്തിന്‍റെ പേരില്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയെന്ന് കോളേജ് പ്രിന്‍സിപ്പൽ ഡോ. മീനാ പ്രസാദ് മാധ്യമങ്ങളെ അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കളെ വിവരം അറിയിച്ചെന്നും പ്രിന്‍സിപ്പൽ കൂട്ടിചേര്‍ത്തു. നിലവിലെ പരീക്ഷകൾ എഴുതുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കിയെന്നും ഭാവിയിലെ പരീക്ഷകൾക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
