വീഡിയോ തുടങ്ങുമ്പോൾ തന്നെ രണ്ട് കടുവകൾ അവ വേട്ടയാടിയ മുതലയുടെ അടുത്ത് കിടന്ന് അതിനെ തിന്നുന്ന കാഴ്ചയാണ് കാണുന്നത്. രണ്ട് കടുവക്കുഞ്ഞുങ്ങളും തങ്ങളുടെ പല്ലുകൾ അതിന്റെ ശരീരത്തിൽ ആഴ്ത്തുന്നതും കാണാം. 

അതിവിശാലമായ ഭൂപ്രകൃതികൊണ്ട് മനോഹരമാണ് രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്ക്. വിവിധങ്ങളായ പക്ഷികളേയും മൃ​ഗങ്ങളേയും ഒക്കെ ഇവിടെ കാണാം. കടുവകളെ കാണാൻ ഏറ്റവും യോജിച്ച ഇടം കൂടിയാണ് ഇത്. അവിടെ നിന്നുള്ള അനേകം കൗതുകങ്ങളായ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അടുത്തിടെ റിദ്ദി എന്ന കടുവയും അതിന്റെ കുഞ്ഞുങ്ങളും കൂടി ഒരു മുതലയെ വേട്ടയാടി തിന്നുന്ന ദൃശ്യങ്ങള്‍ അതുപോലെ വൈറലായി മാറി.

നാഷണൽ പാർക്ക് അധികൃതർ പറയുന്നതനുസരിച്ച്, ഇവിടുത്തെ സോൺ 3 -യിൽ ഏപ്രിൽ 14 -നാണ് റിദ്ദിയും കുഞ്ഞുങ്ങളും ചേർന്ന് മുതലയെ കൊന്നത്. ഏപ്രിൽ 15 -നാണ് നാഷണൽ പാർക്ക് സൂപ്പർവൈസർമാർ കടുവകൾ ഒരു മുതലയെ ചവച്ച് തിന്നുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ രണ്ട് കടുവകൾ അവ വേട്ടയാടിയ മുതലയുടെ അടുത്ത് കിടന്ന് അതിനെ തിന്നുന്ന കാഴ്ചയാണ് കാണുന്നത്. രണ്ട് കടുവക്കുഞ്ഞുങ്ങളും തങ്ങളുടെ പല്ലുകൾ അതിന്റെ ശരീരത്തിൽ ആഴ്ത്തുന്നതും കാണാം. 

“രൺതംബോറിലെ പ്രശസ്ത കടുവ റിദ്ദിയും അവളുടെ മൂന്ന് കുഞ്ഞുങ്ങളും 2024 ഏപ്രിൽ 14 ഞായറാഴ്ച സോൺ 3 -യിൽ വച്ച് ഒരു മുതലയെ വേട്ടയാടി” എന്ന് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. രൺതംബോർ നാഷണൽ പാർക്കിന്റെ ഔദ്യോ​ഗിക പേജിൽ നിന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ 26,000 -ത്തിലധികം പേർ കണ്ട് കഴിഞ്ഞു. 

View post on Instagram

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'ആദ്യമായിട്ടാണ് ഒരു കടുവ മുതലയെ വേട്ടയാടി തിന്നുന്ന കാഴ്ച കാണുന്നത്' എന്നാണ്. ഇത് ആദ്യമായിട്ടല്ല റിദ്ദിയുടേയും കുഞ്ഞുങ്ങളുടേയും വീഡിയോ വൈറലാവുന്നത്. നേരത്തെയും അവയുടെ വിവിധങ്ങളായ വീഡിയോകൾ വൈറലായിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം