വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം സ്റ്റീഫന്‍ ടോപ്പിംഗ്  എഴുതി, 'ഇന്ന് ഉച്ചതിരിഞ്ഞ് ഗ്രോസ്വെനോർ ഈസ്റ്റിന് പുറത്ത് നിന്നുള്ള രംഗമാണിത്, സായുധ പോലീസ് പ്രദേശത്ത് അതിക്രമിച്ചു കയറി.' 


ര്‍വകലാശാലയിലെ നാടകത്തിനായി എത്തിച്ച വ്യാജ വാള്‍, ഒറിജിനലാണെന്ന് തെറ്റിദ്ധരിച്ച ബ്രീട്ടീഷ് പോലീസ് മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ സർവകലാശാല വളഞ്ഞു. തീവ്രവാദികളെ പിടിക്കാനായി പാഞ്ഞെത്തിയ പോലീസ് പക്ഷേ, വിദ്യാര്‍ത്ഥികളുടെ കൈയിലുള്ളത് ഡെമോ വാളാണെന്ന് അറിഞ്ഞ് , 'പുലി പോലെ വന്ന് എലി' പോലെ പോയെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. സ്റ്റീഫന്‍ ടോപ്പിംഗ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'ഇന്ന് ഉച്ചതിരിഞ്ഞ് ഗ്രോസ്വെനോർ ഈസ്റ്റിന് പുറത്ത് നിന്നുള്ള രംഗമാണിത്, സായുധ പോലീസ് പ്രദേശത്ത് അതിക്രമിച്ചു കയറി.' 

വീഡിയോയില്‍ വലിയ പോലീസ് സന്നാഹം തന്നെ സര്‍വകലാശാലയുടെ പുറത്ത് കാണാം. പോലീസുകാരെല്ലാവരും ആയുധാധാരികളുമായിരുന്നു. സര്‍വകലാശാലയുടെ പ്രധാന ഭാഗങ്ങളിലെല്ലാം പോലീസ് വാഹനങ്ങളും പോലീസ് സാന്നിധ്യവുമുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പിന്നീട് പോലീസ് പറഞ്ഞത് ഇങ്ങനെ, 'ഇന്ന് രാവിലെ ഗ്രോസ്‌വെനർ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലേക്ക് സായുധരായ ഉദ്യോഗസ്ഥരെത്തി. നഗരമധ്യത്തിൽ ഒരാള്‍ വാളുമായി നിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരിശോധനയില്‍ ആളെ കണ്ടെത്തുകയും അയാളുടെ കൈയില്‍ ഉണ്ടായിരുന്നത് നാടക ആവശ്യങ്ങള്‍ക്കായി മരത്തില്‍ നിര്‍മ്മിച്ച വാളാണെന്നും കണ്ടെത്തി. പിന്നാലെ നടപടകള്‍ അവസാനിപ്പി'ച്ചെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് വക്താവ് ദി മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിനോട് പറഞ്ഞതതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

500 കിലോമീറ്റര്‍ ദൂരെയുള്ള കാമുകിയെ കാണണം; വാടക വീട് ഉപേക്ഷിച്ച് കാറിലേക്ക് താമസം മാറ്റി യുവാവ്

Scroll to load tweet…

കാടിന്‍റെ ആവാസ വ്യവസ്ഥയെ പുനഃക്രമീകരിക്കാന്‍ 'കഴുകന്‍ റെസ്റ്റോറന്‍റു'കള്‍

പോലീസിനെ സംഭവ സ്ഥലത്ത് എത്തിച്ചത് ആരോ തെറ്റായി നല്‍കിയ വിവരം അനുസരിച്ചാണെന്ന് പിന്നീട് സര്‍വകലാശാല മാധ്യമങ്ങളെ അറിയിച്ചു. അതേസമയം സ്ഥലത്ത് നിരവധി പോലീസുകാര്‍ ആയുധാധാരികളായി എത്തിയത് പ്രദേശവാസികളില്‍ വലിയ ആശങ്ക സൃഷ്ടിച്ചു. കഴിഞ്ഞ ഏപ്രില്‍ 30 ന് വാളുപയോഗിച്ച് ലണ്ടന്‍ നഗരത്തില്‍ വച്ച് ഒരു അക്രമി നടത്തിയ ആക്രമണത്തില്‍ നാല് വയസുള്ള ഒരു ആണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ബ്രിട്ടനില്‍ കത്തി ആക്രമണങ്ങള്‍ അടുത്തകാലത്തായി കൂടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

'പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ ഇപ്പോ തന്നെ തട്ടിക്കൊണ്ട് പോയേനെ'; യാത്രക്കാരിയോട് യൂബർ ഡ്രൈവർ പറയുന്ന വീഡിയോ വൈറൽ