തന്‍റെ മാതൃരാജ്യത്തിന്‍റെ പരിതാപകരമായ അവസ്ഥ, ജീവിക്കാനായി കാനഡയിലേക്ക് കുടിയേറിയ പ്രവാസിയുടെ വാക്കുകളില്‍ വ്യക്തം. 

കാനഡയിലെ ഒരു യൂബര്‍ ഡ്രൈവര്‍ തന്റെ കാറില്‍ സവാരിക്ക് കയറിയ യാത്രക്കാരിയോട് സംസാരിക്കുന്ന വീഡിയോ ഇന്ത്യന്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പാക്കിസ്താന്‍ വംശജനാണ് താനെന്ന് പരിചയപ്പെടുത്തുന്ന യൂബര്‍ ഡ്രൈവര്‍, 'നിങ്ങള്‍ ഇപ്പോള്‍ പാകിസ്ഥാനിലായിരുന്നെങ്കില്‍ ഞാന്‍ തട്ടിക്കൊണ്ട് പോയേനെ' എന്ന് യാത്രക്കാരിയോട് പറയുന്ന വീഡിയോ ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഇരുവരും തമാശമട്ടിലാണ് വീഡിയോയില്‍ സംസാരിക്കുന്നതെങ്കിലും അത് രൂക്ഷമായ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്. വീഡിയോ ഏത് സമയത്തുള്ളതാണ് എന്നോ അതിലെ സംഭാഷണങ്ങള്‍ ശരിക്കുമുള്ളതാണെന്നോ വ്യക്തമായിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെ വിദ്വേഷ കമന്റുകളും പ്രചാരണങ്ങളും വ്യാപകമായിട്ടുണ്ട്. 61 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.

ഒരു യൂബര്‍ ഡ്രൈവറും യുവതിയും തമ്മില്‍ സംസാരിക്കുന്നതാണ് വീഡിയോ. 'നിങ്ങള്‍ പാകിസ്ഥാനിലാണ് ജനിച്ചതെങ്കില്‍, ഞാന്‍ പാകിസ്ഥാനില്‍ നിന്നാണ്,... നിങ്ങളെ ഇപ്പോള്‍ ഞാന്‍ തട്ടിക്കൊണ്ടുപോയേനെ.' എന്നാണ് വീഡിയോയില്‍ കേള്‍ക്കുന്ന സംസാരം. 'എന്നെ നിങ്ങള്‍ തട്ടിക്കൊണ്ട് പോകുമായിരുന്നോ?' ആശ്ചര്യത്തോടെ യാത്രക്കാരി തിരിച്ച് ചോദിക്കുന്നതും കേള്‍ക്കാം. ഈ സമയം തനിക്ക് മറ്റൊരു ഓപ്ഷനില്ലെന്ന് യൂബര്‍ ഡ്രൈവര്‍ പറയുന്നു. 'തീര്‍ച്ചയായും! കാരണം നിന്നെ കിട്ടാന്‍ വേറെ വഴിയില്ല, അല്ലേ?... നീ കാനഡയിലായതിനാല്‍ എനിക്ക് നിന്നോട് ഒന്നും പറയാനില്ല, നിന്നെ തൊടാന്‍ പോലും പറ്റില്ല.' -ഡ്രൈവര്‍ പറയുന്നു. 'ശരിയാണ് നിങ്ങള്‍ക്ക് എന്നെ തൊടാന്‍ പറ്റില്ല. നിയമം നിങ്ങളെ ഇല്ലാതാക്കും.' യുവതി മറുപടി പറയുന്നു. 

'നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞത് മനസിലായോ. അവിടെ മറ്റൊരു ഓപ്ഷനില്ല.' ഡ്രൈവര്‍ പ്രതികരിക്കുമ്പോള്‍, യുവതി അയാള്‍ക്ക് ശുഭരാത്രി നേര്‍ന്ന് പോകുന്നു. ഡ്രൈവര്‍ തിരിച്ച് ശുഭരാത്രി നേരുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.

ചീറ്റയെ താലോലിക്കാന്‍ ശ്രമം, കിട്ടിയത് ചെവിക്കുറ്റി നോക്കി ഒരടി; വീഡിയോ വൈറല്‍‌

Scroll to load tweet…

മസിൽ പെരുപ്പിച്ച്, ഫിറ്റ്നസ് ചിത്രങ്ങള്‍ പങ്കുവച്ച് ട്രെയിനർ; ട്രോളിയവർക്ക് 'ചുട്ട മറുപടി'

പാകിസ്ഥാനിലെ രാഷ്ട്രീയ-സാമൂഹ്യ അരാജകത്വവും കാനഡയിലെ നിയമവാഴ്ചയുമാണ് സംഭാഷണത്തിലെ വിഷയമെങ്കിലും വ്യത്യസ്തമായ വീധത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വിദ്വേഷപരമായ കമന്റുകളാണ് കൂടുതലും വന്നത്. ആ ഡ്രൈവറെ പിടിച്ച് നാടുകടത്തണമെന്ന് കുറേ പേര്‍ ആവശ്യപ്പെട്ടു. മറ്റ് ചിലര്‍ അത് എഡിറ്റഡ് വീഡിയോ ആണെന്ന് വാദിച്ചു. തമാശയ്‌ക്കോ കാര്യത്തിനോ ഇത്തരത്തില്‍ ആരും സംസാരിക്കരുതെന്ന് പറഞ്ഞവരും കുറവല്ല. പാകിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ അദ്ദേഹം വിവരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഭാഷാ പരിജ്ഞാനക്കുറവാണ് സംഗതി പ്രശ്‌നത്തിലാക്കിയതെന്നും മറ്റ് ചിലര്‍ പറയുന്നു.

പാരീസ് നഗരത്തിനടിയിലെ ഗുഹാശ്മശാനത്തില്‍ അറുപത് ലക്ഷം മനുഷ്യാസ്ഥികള്‍; വൈറല്‍ വീഡിയോ കാണാം