നിര്‍ത്തിയിട്ടിരുന്ന വിമാനം ഏതാണ്ട് അര്‍ദ്ധവൃത്താകൃതിയില്‍ തെന്നിനീങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


ഴിഞ്ഞ ശനിയാഴ്ച രാത്രി അര്‍ജന്‍റീനക്കാര്‍ ഏറ്റവും ഭയപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു കടന്ന് പോയത്. രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശത്ത് അതിശക്തമായ കൊടുങ്കാറ്റാണ് ശനിയാഴ്ച ആഞ്ഞ് വീശിയത്. ശനിയാഴ്ച വൈകീട്ടോടെ ശക്തി പ്രാപിച്ച കൊടുങ്കാറ്റില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ കൊടുങ്കാറ്റില്‍പ്പെട്ട് ബ്യൂണസ് അയേഴ്സിനടുത്തുള്ള എയ്റോപാർക്ക് ജോർജ് ന്യൂബെറി വിമാനത്താവളത്തിൽ നിര്‍ത്തിയിട്ടിരുന്ന ബോയിംഗ് 737 വിമാനം തെന്നിനീങ്ങി. നിര്‍ത്തിയിട്ടിരുന്ന വിമാനം ഏതാണ്ട് അര്‍ദ്ധവൃത്താകൃതിയില്‍ തെന്നിനീങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വിമാനം തെന്നി നീങ്ങുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് വിവരം പുറത്ത് അറിഞ്ഞത്. വിമാനം കൊടുങ്കാറ്റില്‍ പെട്ട് തെന്നിനീങ്ങുമ്പോള്‍ റണ്‍വേയില്‍ വിമാനത്തിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന സ്റ്റെയര്‍കേസുകള്‍ മറിഞ്ഞ് വീഴുന്നതും ലഗേജ് കാരിയറുകളുമായി കൂട്ടിയിടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വിമാനം തെന്നിനീങ്ങുമ്പോള്‍ സമീപത്തായി ക്യാബിന്‍ ക്രൂ അംഗങ്ങളും വിമാനത്താവള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. തലസ്ഥാനത്ത് അടക്കം നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടമായി. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ബഹിയ ബ്ലാങ്കയിലെ ഒരു സ്പോര്‍ട്സ് കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'അത് ഹറാമല്ല'; മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ച്, 'ഹലാല്‍ ക്രിസ്മസ്' ആശംസകള്‍ നേര്‍ന്ന് മലേഷ്യ

Scroll to load tweet…

ഓടുന്ന ബൈക്കിലിരുന്ന് കുട്ടിയുടെ ഭരതനാട്യം പ്രാക്റ്റീസ് ! അലറിവിളിച്ച് കാറിലെ യാത്രക്കാര്‍; വൈറല്‍ വീഡിയോ

അർജന്‍റീനയുടെ പുതിയ പ്രസിഡന്‍റ് ജാവിയർ മിലെയ് ഞായറാഴ്ച നിരവധി മന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ബഹിയ ബ്ലാങ്കയിലെത്തിയ പ്രസിഡന്‍റ്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബ്യൂണസ് അയേഴ്സിൽ നിന്ന് 40 കിലോമീറ്റർ ദൂരെയുള്ള മൊറേനോ നഗരത്തിലെ ഒരു മരക്കൊമ്പ് വീണ് ഒരു സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്ച പുലർച്ചെയോടെ ഉറുഗ്വേയിൽ പ്രവേശിച്ച കൊടുങ്കാറ്റ് മരങ്ങൾ കടപുഴക്കി. നിരവധി വീടുകള്‍ തകര്‍ത്തു. ഉറുഗ്വേയിലും രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

കാട് വിട്ട നാല്പത്തിയഞ്ചാമന്‍ നാട്ടിലെത്തി, 'നരഭോജി' എന്ന് പേരുവീണു; പിന്നെ നാടും വിട്ട് കൂട്ടിലേക്ക്