Asianet News MalayalamAsianet News Malayalam

'ഓ ദൈവമേ....'; ഇരു കൈകളിലും തോക്കേന്തി വെടിവയ്ക്കുന്ന കുട്ടി സ്നൈപ്പറുടെ വീഡിയോ വൈറല്‍ !

 പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികള്‍ പോലും തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇത്തരമൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

Video of a child sniper shooting with a gun in both hands has gone viral bkg
Author
First Published Jan 31, 2024, 1:58 PM IST

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന പലതും നമ്മുടെ കാഴ്ചകളെ പലപ്പോഴും അലോസരപ്പെടുത്താറുണ്ട്. കഴിഞ്ഞ ദിവസം Figen എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവ് പങ്കുവച്ച വീഡിയോ കഴ്ചക്കാരെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നായിരുന്നു. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികള്‍ പോലും തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ. അതേ സമയം ഒരു വിഭാഗം കാഴ്ചക്കാര്‍ ആ കൊച്ച് പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ചു. Declaration of Memes എന്ന എക്സ് ഉപയോക്താവാണ് വീഡിയോ ആദ്യം പങ്കുവച്ചത്. അദ്ദേഹം പങ്കുവച്ച വീഡിയോ 10 ലക്ഷത്തിലേറെ പേരാണ് കണ്ടത്. Figen അതേ വീഡിയോ പങ്കുവച്ചപ്പോള്‍ വീണ്ടും ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം പേര്‍ വീഡിയോ കണ്ടു. 

വീഡിയോയില്‍ ചെവിയില്‍ ഹെഡ്ഫോണ്‍ വച്ച് ഇരുകൈകളിലും കൈത്തോക്ക് ഏന്തിയ ഒരു പെണ്‍കുട്ടി തന്‍റെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി തവണ വെടി ഉതിര്‍ക്കുന്നു. ഇടയ്ക്ക് ഇടത് കൈയിലെ തോക്കിലെ വെടിയുണ്ട തീര്‍ന്നപ്പോള്‍ അവള്‍ അത് നിസാരമായി പുറകിലേക്ക് എറിഞ്ഞ് കളയുന്നു. തുടര്‍ന്ന് ആദ്യം ഇരുകൈകൊണ്ടും പിന്നാലെ ഒറ്റക്കൈകൊണ്ടും അവള്‍ വെടിവയ്ക്കുന്നത് തുടരുന്നു. തോക്കിലെ വെടിയുണ്ടകള്‍ തീര്‍ന്നപ്പോള്‍ കുട്ടി വീഡിയോയിലേക്ക് നോക്കി നിഷ്ക്കളങ്കമായി ചിരിക്കുന്നു. 

അമ്പമ്പോ... എന്തൊരു വലുപ്പം; ഒറ്റ ചൂണ്ടയില്‍ കൊരുത്ത് കേറിയ മീനെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ !

എന്തോന്ന് ഇതൊക്കെ? കാറില്‍ പോകവേ 'തോക്ക് ചൂണ്ടി കവര്‍ച്ചാ ശ്രമം'; വീഡിയോ കണ്ട് അന്ധാളിച്ച് സോഷ്യല്‍ മീഡിയ !

രണ്ട് പേരും രണ്ട് തരം കുറിപ്പുകളോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. Declaration of Memes, 'ഇടതുപക്ഷം: "ഞങ്ങൾ നിങ്ങളുടെ കുട്ടികളെ തേടി വരുന്നു!" നമ്മുടെ കുട്ടികള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. എന്നാല്‍ Figen ആകട്ടെ, വാക്കുകളിലൂടെ തന്‍റെ ആശങ്ക പങ്കുവച്ചു. 'ലിറ്റിൽ സ്നൈപ്പർ, നിങ്ങൾ ഒരു രക്ഷിതാവായിരുന്നെങ്കിൽ, നിങ്ങളുടെ മകളെ ഇങ്ങനെ വളർത്തുമായിരുന്നോ?' എന്ന് ചോദിച്ച് കൊണ്ടാണ് Figen വീഡിയോ പങ്കുവച്ചത്. നിരവധി പേര്‍ പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടതിനെ കുറിച്ച് വാചാലരായി. എന്നാല്‍ ആയുധം കൈയില്‍ വച്ച് കൊടുത്തല്ല കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. വിരുദ്ധ അഭിപ്രായങ്ങള്‍ ഉയരുമ്പോഴും വീഡിയോ കൂടുതല്‍ ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. 

ക്യാന്‍സർ ബാധിച്ച് മരിക്കും മുമ്പ് അമ്മ മകനെഴുതിയ കത്ത്; ഈ അമ്മയും മകനും ഒരിക്കലും പിരിയില്ലെന്ന് സോഷ്യൽ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios