ഹെല്‍മറ്റില്ലാതെ സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന രണ്ട് പേരാണ് മുതലയുമായി പോകുന്നത്. 


നത്ത മഴയില്‍ ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വഡോദര നഗരത്തിലാണ് അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. നഗരത്തിന് സമീപത്തെ വാൽമീകി നദി കരകവിഞ്ഞതിന് പിന്നാലെ നദിയിലെ മുതലകള്‍ നഗരത്തിലേക്ക് ഇറങ്ങിയ വീഡിയോകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നഗരത്തിലെ അകോട്ട സ്റ്റേഡിയത്തിന് സമീപത്തെ ഒരു വീടിന്‍റെ ടെറസിൽ ഒരു മുതലയെ ഇരിക്കുന്ന വീഡിയോയും നായയെ കടിച്ചെടുത്ത് കൊണ്ടുപോകുന്ന മുതലയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇതിന് പിന്നലെയാണ് വഡോദരയിൽ വനം വകുപ്പിന്‍റെ സ്‌കൂട്ടറിൽ മുതലയെ കടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. 

ഹെല്‍മറ്റില്ലാതെ സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന രണ്ട് പേരാണ് മുതലയുമായി പോകുന്നത്. വീഡിയോ എക്ലില്‍ പങ്കുവച്ച് കൊണ്ട് ദിക്ഷിത് സോണി ഇങ്ങനെ എഴുതി, 'ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത് എങ്ങനെയുള്ള അനുഭവമാണെന്ന് മുതല ഓർക്കും. രണ്ട് യുവാക്കൾ വിശ്വാമിത്ര നദിയിൽ നിന്ന് മുതലയെ പിടികൂടി വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകുന്നു. " യുവാക്കള്‍ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ)യുടെ സന്നദ്ധ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുതലയുടെ വായും കാലും കയറികൊണ്ട് ബന്ധിച്ച് സ്കൂട്ടറിന്‍റെ പുറകില്‍ ഇരിക്കുന്ന ആളുടെ മടിയില്‍ വച്ചാണ് യുവാക്കള്‍ മുതലയുമായി പോകുന്നത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. 

ഓടുന്ന ട്രയിനിന് അടിയിലേക്ക് കാൽ തെറ്റി വീഴാൻ പോയ ആളെ സാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരന്‍; വീഡിയോ വൈറൽ

Scroll to load tweet…

പ്രഭാതനടത്തത്തിനിടെ ഒരു ക്ലിക്ക്; അഞ്ചാം ക്ലാസുകാരിക്ക് അന്താരാഷ്ട്രാ വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്

വിശ്വാമിത്രി നദിയിൽ ഏകദേശം 440 മുതലകളുണ്ടെന്നാണ് കണക്ക്. അജ്‌വ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതുമൂലമുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് നദി കരകവിഞ്ഞപ്പോള്‍ ഇവയില്‍ ചിലത് നഗരത്തിലേക്ക് ഇറങ്ങിയിരുന്നു. 24 മുതലകളെയാണ് ഇതിനകം ജനവാസ മേഖലകളില്‍ നിന്ന് പിടികൂടിയത്. ജലനിരപ്പ് കുറഞ്ഞാല്‍ ഇവയെ നദിയിലേക്ക് തന്നെ വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളം ഉയര്‍ന്നതോടെ 40 കിലോഗ്രാം ഭാരമുള്ള അഞ്ച് വലിയ ആമകൾ, പാമ്പുകൾ, മൂർഖൻ പാമ്പുകൾ, മുള്ളൻപന്നി എന്നിവയെ രക്ഷപ്പെടുത്തിയതായി വനം വകുപ്പ് അറിയിച്ചിരുന്നു. രക്ഷപ്പെടുത്തിയ ഏറ്റവും ചെറിയ മുതല രണ്ടടി നീളമുള്ളതാണ്, ഏറ്റവും വലുത് 14 അടി നീളമുള്ളതാണെന്നും വനം വകുപ്പ് പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായി എത്തിയത്. 'ഇതാണ് ഇന്ത്യ തുടക്കക്കാര്‍ക്കുള്ളതല്ല എന്ന് പറയാന്‍ കാരണം' എന്നായിരുന്നു ഒരു കുറിപ്പ്. 

'സന്തോഷം പടരട്ടെ'; ഓർഡർ കൈമാറാനെത്തിയ സൊമാറ്റോ ഡെലിവറി ഏജന്‍റിന് ജന്മദിന സമ്മാനം നൽകുന്ന വീഡിയോ വൈറൽ