ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരുടെ എസി, റിസര്‍വേഷന്‍ കോച്ചിലെ യാത്ര മുതല്‍ റെയില്‍വേയിലെ യാത്രക്കാര്‍ക്കുള്ള ഭക്ഷണത്തിന്‍റെ നിലവാരത്തകര്‍ച്ചവരെ സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പരാതികളായി ഉയരുന്നു.
ലോകത്തിലെ ഏറ്റവും വലിയ പൊതുസംവിധാനങ്ങളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. അടുത്തകാലത്തായി ഇന്ത്യന്‍ റെയില്‍വേയുടെ നിരവധി പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വന്നെങ്കിലും ഇന്നും നിയന്ത്രിണം ഇന്ത്യന്‍ റെയില്‍വേ തന്നെ. അതേസമയം റെയില്‍വേ ഉപയോക്താക്കള്‍ക്ക് പരാതി ഒഴിഞ്ഞെരു നേരമില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരുടെ എസി, റിസര്‍വേഷന്‍ കോച്ചിലെ യാത്ര മുതല്‍ റെയില്‍വേയിലെ യാത്രക്കാര്‍ക്കുള്ള ഭക്ഷണത്തിന്‍റെ നിലവാരത്തകര്‍ച്ചവരെ സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പരാതികളായി ഉയരുന്നു.
Aggravating-Wrap-266 എന്ന റെഡ്ഡിറ്റ് ഉപയോക്താവ് കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ വിളമ്പിയ താലിയോട് ഒപ്പമുണ്ടായിരുന്ന ഒരു രസഗുളയില്‍ ജീവനുള്ള ഒരു പാറ്റയെ കണ്ടെത്തി. വീഡിയോയില്‍ രസഗുള ആസ്വദിക്കുന്ന പാറ്റയെ കാണാം. വീഡിയോ എടുക്കുന്നതോ മറ്റ് യാത്രക്കാരുടെ ശബ്ദങ്ങളോ ഒന്നും പറ്റയെ ശല്യം ചെയ്തില്ല. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'ആദ്യമായി ഞാൻ ഐആർസിടിസിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. എനിക്ക് ലഭിച്ചത് ജീവനുള്ള പാറ്റയെ'. കുറിപ്പും വീഡിയോയും നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത് 'ക്രഞ്ചി, പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം' എന്നായിരുന്നു. 'രുചികരമായ നോൺ-വെജ് താലി.' എന്നായിരുന്നു മറ്റൊരു കുറിപ്പ്.
മോഷ്ടിക്കപ്പട്ട വിന്‍റേജ് കാറുകളുടെ വന്‍ ശേഖരം; അതും രഹസ്യ തുരങ്കത്തില്‍, വീഡിയോ വൈറല്‍
ജിമ്മിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ കൊതിതീരും വരെ ട്രെഡ്മില്ലിൽ ഓടിച്ച് ഉടമ; വീഡിയോ വൈറല്‍
മറ്റൊരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ റെയില്‍വേയുടെ മറുപടി കുറിച്ചു. 'റെയിൽവേ: നിങ്ങൾക്ക് വിലയേറിയ നോൺ-വെജ് താലി വിളമ്പുന്നതിനാൽ നിങ്ങൾക്ക് ഇതിനെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ല, അതും വളരെ പുതുമയുള്ളതാണ്, അത് പ്ലേറ്റിൽ തത്സമയമാണ്.' എന്നായിരുന്നു ആ കുറിപ്പ്. നിരവധി പേര്‍ ഇത് വിലകൂടിയ നോണ്‍ വെജ് താലിയാണെന്ന് കളിയാക്കി. എന്നാല്‍ റെയില്‍വേ ഭക്ഷണത്തില്‍ ഇത്തരത്തില്‍ ജീവനുള്ളതോ ഇല്ലാത്തതോ ആയ ജീവികളെ കണ്ടെത്തുന്നത് ഇത് ആദ്യ സംഭവമല്ല. ഇതിനകം നിരവധി തവണ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം പരാതികള്‍ ഉയരുമ്പോള്‍ പലപ്പോഴും നടപടി എടുക്കാന്‍ റെയില്‍വേ സേവയെ ചുമതലപ്പെടുത്തി എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കള്‍ പരാതി പറയുന്നു.
