വീഡിയോ കാഴ്ച, നമ്മുടെ സിരകളില്‍ മരവിപ്പ് പടര്‍ത്തും. കടലിലേക്ക് വീഴുന്ന കേറ്റിനെ പിന്നെ വീഡിയോയില്‍ കാണിക്കുന്നില്ല. 


പകടകരമായ സ്ഥലത്ത് നിന്നുമുള്ള ഫോട്ടോഷൂട്ടുകള്‍ അപ്രതീക്ഷിതമായ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും. അതിശക്തമായ കാറ്റുള്ള മലകളുടെ അരികുകളില്‍ നിന്നും പാറക്കെട്ടുകള്‍ നിറഞ്ഞ കടല്‍ത്തീരത്ത് നിന്നുമുള്ള ചിത്രീകരണങ്ങള്‍. നമ്മുടെ നാട്ടില്‍ തന്നെ വിവാഹാനന്തര ഫോട്ടോഷൂട്ടുകള്‍ക്കിടെ നിരവധി പേരാണ് കടല്‍ വീണ് മരിച്ചിട്ടുള്ളത്. അപകടകരമായ സ്ഥലങ്ങളില്‍ അപ്രതീക്ഷിതമായ കാറ്റോ തിരയോ നമ്മുടെ ബാലന്‍സ് തെറ്റിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കൂടുതലായും അപകടങ്ങള്‍ നടക്കുന്നത്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇതിന്‍റെ ഭീകരത കാണിക്കുന്നു. 

വീഡിയോ പങ്കുവച്ച് കൊണ്ട് shayla.welch ഇങ്ങനെ കുറിച്ചു. 'തെറ്റിപ്പോയ ഫോട്ടോഷൂട്ട്, മോഡലിങ്ങിനിടെ കേറ്റ് വീണപ്പോള്‍ ഞാനെടുത്ത വീഡിയോ. സെപ്തംബര്‍ 10 ന് കേറ്റും ഞാനും @araizeus-നൊപ്പം CAയിലെ പാലോസ് വെർഡെസിൽ ഒരു ഫോട്ടോഷൂട്ടിന് പോയി. എല്ലാം നന്നായി പോയി. ഫോട്ടോഷൂട്ടിന്‍റെ അവസാനം കേറ്റ് കടല്‍ വെള്ളത്തോട് ചേർന്ന് കുറച്ച് ഫോട്ടോകൾ എടുക്കാൻ തീരുമാനിച്ചു. ഈ സമയം വരെ, വലിയ തിരകളൊന്നും ഉണ്ടായിരുന്നില്ല, വെള്ളം ശാന്തമായിരുന്നു! അവൾ താഴേക്ക് ഇറങ്ങി. ഉടൻ തന്നെ ഒരു വലിയ തിര അവളുടെ പുറകിൽ വന്നു, അവളെ അടിച്ചെടുത്തു, ഭാഗ്യത്തിന് അത് അവളെ നേരിട്ട് ഗുഹയിലേക്ക് തള്ളിവിട്ടു. കുറച്ച് മിനിറ്റുകള്‍ കേറ്റിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. അവളെ കാണാനോ കേള്‍ക്കാനോ കഴിഞ്ഞില്ല. അവളുടെ വസ്ത്രം എവിടെയെങ്കിലും കുടിങ്ങിയതായി തോന്നി. ഈ സമയം ഞാന്‍ ഷൂട്ട് നിര്‍ത്തി. ആളുകള്‍ എന്നോട് കടലില്‍ ചാടരുതെന്ന് പറഞ്ഞു. പോലീസിനെ വിളിച്ചു. ഒരു ഹെലികോപ്റ്റര്‍ വന്നു. കേറ്റ് ഒരു കുഴപ്പവുമില്ലാതെ ഗുഹയില്‍ നിന്നും പുറത്ത് വന്നു. ചെറിയ പോറലുകള്‍ മാത്രം. എങ്കിലും അന്ന് വലിയൊരു പാഠം പഠിച്ചു.' 

ജോലിയുണ്ട് പക്ഷേ, ഉദ്യോഗാർത്ഥികൾ മദ്യപാനികളും ക്രിമിനൽ റെക്കോർഡ് ഉള്ളവരും ആയിരിക്കണം !

View post on Instagram

ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു !

വീഡിയോ കാഴ്ച, നമ്മുടെ സിരകളില്‍ മരവിപ്പ് പടര്‍ത്തും. കടലിലേക്ക് വീഴുന്ന കേറ്റിനെ പിന്നെ വീഡിയോയില്‍ കാണിക്കുന്നില്ല. വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പിലാണ് കേറ്റിന്‍റെ അതിസാഹസികമായ രക്ഷപ്പെടല്‍ കുറിച്ചിരിക്കുന്നത്. വീഡിയോ കണ്ട പലരും മോഡല്‍ വലിയ ഭാഗ്യവതിയാണെന്ന് കുറിച്ചു. ചിലര്‍ വീഡിയോ കണ്ട് വിശ്വസിക്കാനായില്ലെന്ന് കുറിച്ചു. മറ്റ് ചിലര്‍ മോഡലിനെ അപകടകരമായ സ്ഥലത്ത് നിര്‍ത്തിയതിന് ഫോട്ടോഗ്രാഫറെ അധിക്ഷേപിച്ചു. “നിങ്ങൾക്ക് ചിത്രങ്ങളെടുക്കാൻ കഴിയുന്ന ഏറ്റവും മോശം സ്ഥലങ്ങളിൽ ഒന്നാണിത്,” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

ആത്മഹത്യ ചെയ്ത 16 കാരിയുടെ മൃതദേഹം 'പ്രേത വിവാഹ'ത്തിനായി 7.75 ലക്ഷം രൂപയ്ക്ക് വിറ്റു !