ചുവന്ന ടി ഷർട്ട് ധരിച്ച ഒരു വ്യക്തി  വെള്ളം ശക്തമായി ഒഴുകിയെത്തിയ ചെറിയ ഗുഹയിലേക്ക് ഇഴഞ്ഞു കയറുകയും പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഏറെനേരം കാത്തിരുന്നിട്ടും കാണാതെ വന്നതോടെ ചുറ്റും ഉണ്ടായിരുന്നവർ പരിഭ്രാന്തരാകുന്നു.

നോഹരമായ ദൃശ്യഭംഗി സമ്മാനിക്കുന്ന ധാരാളം വെള്ളച്ചാട്ടങ്ങളാൽ സമ്പന്നമാണ് നമ്മുടെ നാട്. അപകടങ്ങൾ നിരവധി പതിയിരിക്കുന്നുണ്ടെങ്കിലും ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും ധാരാളം ആളുകൾ ഇഷ്ടപ്പെടാറുണ്ട്. എന്നാൽ, ചില വ്യക്തികൾ ഇത്തരം സ്ഥലങ്ങളിൽ എത്തിയാൽ അവരുടെ വിചിത്രമായ പെരുമാറ്റങ്ങൾ കൊണ്ട് മറ്റുള്ളവരെ ഞെട്ടിക്കാറുണ്ട്. ഇത്തരക്കാരുടെ 'സാഹസികം' എന്ന് വിശ്വസിച്ചു കൊണ്ട് ചെയ്യുന്ന പ്രവർത്തികളെ വിഡ്ഢിത്തം എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ ആവില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്. 

അടുത്തിടെ ഇൻസ്റ്റഗ്രാമിൽ സമാനമായ ഒരു വീഡിയോ വൈറലായിരുന്നു. ഒരു വെള്ളച്ചാട്ടത്തിൽ ധാരാളം ആളുകൾ വിശ്രമിക്കുകയും കുളിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. പെട്ടെന്ന്, ചുവന്ന ടി ഷർട്ട് ധരിച്ച ഒരു വ്യക്തി വെള്ളം ശക്തമായി ഒഴുകിയെത്തിയ ചെറിയ ഗുഹയിലേക്ക് ഇഴഞ്ഞു കയറുകയും പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഏറെനേരം കാത്തിരുന്നിട്ടും കാണാതെ വന്നതോടെ ചുറ്റും ഉണ്ടായിരുന്നവർ പരിഭ്രാന്തരാകുന്നു. അവരിൽ ഒരാൾ ഗുഹക്കുള്ളിലേക്ക് കൈകളിട്ട് അയാളെ പരതിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ അവിടെയുണ്ടായിരുന്നവർ മുഴുവൻ എന്തു ചെയ്യണം എന്ന് അറിയാതെ ഭയചകിതരാകുന്നു. 

യുഎസിൽ യൂട്യൂബ് വീഡിയോയ്‌ക്കായി 17 -കാരൻ ട്രെയിൻ പാളം തെറ്റിച്ചു; വീഡിയോ വൈറല്‍, പക്ഷേ, പിന്നാലെ ട്വിസ്റ്റ്

View post on Instagram

ജയിലിൽ മോചിതനായ ഗുണ്ടാത്തലവനെ സ്വീകരിക്കാൻ റാലി നടത്തി ഗുണ്ടാ സംഘം; പിന്നാലെ ട്വിസ്റ്റ്

അല്പസമയം കൂടി നീണ്ടുനിന്ന ആശങ്കകൾക്ക് ശേഷം ആ ഗുഹയിൽ നിന്നും ഒന്നും സംഭവിക്കാത്ത മട്ടിൽ ചുവന്ന ടീഷർട്ട് ധരിച്ച ആ മനുഷ്യൻ പുറത്തേക്ക് വരികയും മുടി ചീകി ഒതുക്കി നടന്നു പോവുകയും ചെയ്യുന്നു. ഇയാളുടെ പ്രവർത്തികൾ ആശ്ചര്യത്തോടെ ചുറ്റുമുള്ളവർ നോക്കി നിൽക്കുന്നതും കാണാം. ഇതുവരെ 14 ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു. മൂന്ന് ലക്ഷത്തി അമ്പത്തിയാറായിരത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതുവരെ 3,600-ലധികം കമന്‍റുകളും വീഡിയോയ്ക്ക് താഴെ കുറിക്കപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് എന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ഉപയോക്താവ് കമന്‍റ് ചെയ്തിരിക്കുന്നത്. ഈ ഗുഹക്കുള്ളിൽ 'ഒരാൾക്ക് സുഖമായി ഇരിക്കാനും ശ്വസിക്കാനും കഴിയുമെന്നാണ് ഇയാൾ അഭിപ്രായപ്പെടുന്നത്.

ബെംഗളൂരുവില്‍ 6 കിലോമീറ്റര്‍ കാര്‍ ഡ്രൈവിനേക്കാള്‍ വേഗം എത്തുക 'നടന്നാ'ലെന്ന് ഗൂഗിള്‍ മാപ്പ്; കുറിപ്പ് വൈറല്‍