ഇരുതലയുള്ള പാമ്പിനെ വച്ച പാത്രത്തിലേക്ക് ഒരു എലിയെ ഇട്ടപ്പോള്‍ ഒരു തല ഞൊടിയിടയില്‍ എലിയെ കടിച്ചെടുത്തു. എന്നാല്‍, ഭക്ഷണം കിട്ടാതിരുന്ന തല പിന്നാലെ ആ എലിയുടെ മേലെ പിടിത്തമിട്ടു.  

രു ശരീരവും രണ്ട് തലയുമായി ജനിച്ച ഒരു പാമ്പ് ഒരു എലിക്ക് വേണ്ടി നടത്തുന്ന പിടിവലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇംപാക്റ്റ് റിപ്റ്റിൽസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പാമ്പിന്‍റെ നിരവധി ഇരുതലയുള്ള പാമ്പിന്‍റെ നിരവധി വീഡിയോകൾ ഈ പേജിലുണ്ട്. ജനിതക വൈകല്യം മൂലം അപൂര്‍വ്വമായാണ് ഇത്തരത്തിൽ ഒരു ശരീരവും രണ്ട് തലയുമായി മൃഗങ്ങള്‍ ജനിക്കുന്നത്. 

തികച്ചും സ്വതന്ത്രമായ നിലയിലാണ് പാമ്പിന്‍റെ തലകളുള്ളത്. തലയ്ക്ക് തൊട്ട് താഴെ നിന്നും ഏതാണ്ട് കഴുത്തിന് അടുത്ത് വച്ച് സ്വതന്ത്രമായ രണ്ട് തലകള്‍. അതേസമയം ഒരു ശരീരവും. ഒറ്റക്കാഴ്ചയില്‍ അണലിയാമെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുമെങ്കിലും ഇത് കൊളംബിയൻ ചുവന്ന വാലുള്ള മലമ്പാമ്പാണിത്. പാമ്പിന്‍റെ കൂട്ടിലേക്ക് ഒരു എലിയെയും എലിക്കുഞ്ഞിനെയും ഇടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. എലിയെ പെട്ടെന്ന് തന്നെ ഒരു തലസ്വന്തമാക്കുന്നു. ഇതിനിടെ എലികുഞ്ഞ് എലിയുടെ അടിയിലേക്ക് പോകുന്നതോടെ മറ്റേ തലയ്ക്ക് തന്‍റെ ഇരയെ കാണാന്‍ കഴിയുന്നില്ല. പിന്നാലെ അതും എലിക്ക് വേണ്ടി സംഘര്‍ഷത്തിലേർപ്പെടുന്നതും ഇതിനിടെ എലി കുഞ്ഞിനെ വീണ്ടും അതിന് മുന്നില്‍ കൊണ്ട് വയ്ക്കുമ്പോള്‍ രണ്ടാമത്തെ തല എലിയിലുള്ള പിടി വിട്ട് എലികുഞ്ഞിനെ ഭക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയില്‍ ഈ പാമ്പിന്‍റെ പടപൊഴുക്കാന്‍ സഹായിക്കുന്നതും കാണാം. 

ഒളിച്ച് കളിയെന്ന വ്യാജേന കാമുകനെ സ്യൂട്ട്കേസിൽ അടച്ച് കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്ത്യം തടവ്

View post on Instagram

കുളിക്കാന്‍ മടിയാണോ? 15 മിനിറ്റിനുള്ളില്‍ നിങ്ങളെ കുളിപ്പിച്ച് തോർത്തിയെടുക്കുന്ന 'മനുഷ്യ വാഷിംഗ് മെഷീൻ' റെഡി

View post on Instagram

'ഒന്ന് പോകൂ ഒന്ന് പോകൂ...'; കുരങ്ങിനോട് എയർപോട്ടില്‍ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്ന യുവതിയുടെ വീഡിയോ വൈറൽ

കൊളംബിയൻ മലമ്പാമ്പുകള്‍ വലുതും വിഷമില്ലാത്തതും അതേസമയം കനത്ത ശരീരമുള്ള ഒരു പാമ്പിനമാണ്. ഇവയിൽ തന്നെ നിറത്തിന്‍റെ അടിസ്ഥാനത്തില്‍ തരം തിരിക്കപ്പെട്ട പാമ്പാണ് കൊളംബിയൻ ചുവന്ന വാലുള്ള മലമ്പാമ്പ്. തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം. മാംസത്തിനും തോലിനും വേണ്ടി ഇവയെ ഇന്നും വേട്ടയാടപ്പെടുന്നു. അതേസമയം വിവിധ നിറങ്ങളുടെ പാറ്റേണുകളും വിഷമില്ലെന്ന പ്രത്യേകതയും ഇവയെ വിപണിയിലും ഏറെ പ്രിയങ്കരാക്കുന്നു. സ്വകാര്യ ശേഖരങ്ങളിലും പൊതു പ്രദർശനങ്ങളിലും ഒരു പ്രധാന ഘടകമായതോടെ ഇവയുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കൊളംബിയൻ മലമ്പാമ്പുകളുടെ സംരക്ഷണത്തിനായി ഇന്ന് നിരവധി സംഘടനകള്‍ പ്രവർത്തിക്കുന്നുണ്ട്.

ശരീരഭാരം കുറയ്ക്കാൻ ചികിത്സതേടിയ രോഗിക്ക് ഉദ്ധാരണക്കുറവിന് ചികിത്സ; 3,490 കോടി നഷ്ടപരിഹാരം നൽകാൻ കോടതി വിധി