'ഇത് ശുദ്ധഭ്രാന്ത്'; പെരുമ്പാമ്പിന്‍റെ വയറ്റിൽ തലവച്ച് കിടന്ന് പുസ്തകം വായിക്കുന്ന യുവാവിന്‍റെ വീഡിയോ, വിമർശനം

പടുകൂറ്റന്‍ പൊരുമ്പാമ്പിന്‍റെ വയറ്റില്‍ തലവച്ച്, കൂറ്റനൊരു പിറ്റ്ബുള്ളിന്‍റെ മേലെ കാലും കയറ്റി വച്ച് യുവാവിന്‍റെ പുസ്തക വായന. ഒരു കൂട്ടർ 'ധൈര്യ'മെന്നും മറുവശത്ത് 'ഭാന്ത്' എന്നും വിശേഷിപ്പിച്ച് സോഷ്യൽ മീഡിയ. 

video of a young man lying down and reading a book with a python has gone viral


പൂച്ചയും പട്ടിയും ആദിമ കാലം മുതല്‍ക്ക് തന്നെ മനുഷ്യനുമായി ഇണങ്ങിയ രണ്ട് മൃഗങ്ങളാണ്. പിന്നീടാണ് പശുക്കളെയും കുതിരകളെയും മനുഷ്യന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഇണക്കി വളര്‍ത്താന്‍ തുടങ്ങിയത്. തടി പിടിക്കാനും പിന്നീട് ആചാര, ആഘോഷങ്ങള്‍ക്കുമായി ഏഷ്യന്‍ ആനകളെയും തദ്ദേശീയര്‍ പിടികൂടി ഇണക്കി വളര്‍ത്താന്‍ തുടങ്ങി. എന്നാല്‍, ഭൂമിയിലെ എല്ലാ ജീവികളെയും ഇത്തരത്തില്‍ ഇണക്കി വളര്‍ത്താന്‍ കഴിയുമോ? അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ എന്തെങ്കിലും ധാര്‍മ്മിക പ്രശ്നങ്ങളുണ്ടോ എന്നൊക്കെയുള്ള ചോദ്യം എക്കാലത്തും വിരുദ്ധ ചേരികളെ സൃഷ്ടിച്ചു. 

അതേസമയം ലോകമെങ്ങുമുള്ള മനുഷ്യർ തങ്ങളുടെ സ്വകാര്യ മൃഗശാലകളില്‍ ലഭ്യമായ എല്ലാ മൃഗങ്ങളെയും വളര്‍ത്തുന്നുമുണ്ട്. യുഎസില്‍ പെരുമ്പാമ്പുകളെ തങ്ങളുടെ അരുമകളായി വളര്‍ത്തുന്ന നിരവധി പേരുണ്ട്. അത്തരം വളര്‍ത്തുപാമ്പുകളുടെ വീഡിയോകള്‍ എക്കാലത്തും സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. 

വിമാനത്തിന്‍റെ വിൻഡ്‌ഷീൽഡ് ഇടിച്ച് തകർത്ത് കോക്പിറ്റിലേക്ക് ചത്ത് വീണ് കഴുകൻ, ഒഴിവായത് വലിയ അപകടം; വീഡിയോ വൈറൽ

നടന്ന് പോകവെ പൊട്ടിത്തെറി, പിന്നാലെ നടപ്പാത തകർന്ന് യുവതി താഴേയ്ക്ക്; വീഡിയോ കണ്ടവർ ഞെട്ടി

'ദി റിയല്‍ ടാര്‍സന്‍' എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. തന്‍റെ കിടക്കയില്‍ മലര്‍ന്ന് കിടന്ന് ഒരു മാസിക വായിക്കുകയാണ് സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സറായ മൈക്ക് ഹോള്‍സ്റ്റന്‍. അദ്ദേഹത്തിന്‍റെ കാല്‍ക്കീഴിയില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട ഒരു നായ കിടക്കുന്നു. എന്നാല്‍, കാഴ്ചക്കാരെ ഭയപ്പെടുത്തിയത് മൈക്ക് തല വച്ചിരിക്കുന്ന ആളെ കണ്ടാണ്. അതൊരു കൂറ്റന്‍ പെരുമ്പാമ്പായിരുന്നു. പെരുമ്പാമ്പിന്‍റെ ആ കിടപ്പ് തന്നെ കാഴ്ചക്കാരില്‍ ഭയം നിറയ്ക്കാന്‍ കഴിയുന്ന ഒന്നായിരുന്നു. 

'മികച്ച അടിക്കുറിപ്പുകള്‍ വിജയിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരെ ടാഗ് ചെയ്യുക.' വീഡിയോ പങ്കുവച്ച് കൊണ്ട് മൈക്ക് എഴുതി. 88 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. അതേസമയം ഏതാണ്ട് രണ്ടര ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. സംഭവം കൌതുകകരമാണെങ്കിലും സുരക്ഷിതമാണോയെന്ന് ചിലര്‍ ചോദിച്ചു. മൈക്കിന് ഭയം എന്തെന്ന്  അറിയില്ലെന്നായിരുന്നു മറ്റ് ചിലരുടെ നിരീക്ഷണം. അദ്ദേഹത്തിന്‍റെ വീഡിയോകള്‍ കാഴ്ചക്കാരെ നിശബ്ദരാക്കുന്നെന്നും മറ്റ് ചിലർ എഴുതി. ഇന്‍സ്റ്റാഗ്രാമില്‍ റിയല്‍ ടാര്‍സന്‍ എന്ന പേരില്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്ന മൈക്കിന് 12 ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഏറ്റവും ഒടുവിലായി ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നായ കൂറ്റനൊരു രാജവെമ്പാലയെ കൈകളിലെടുത്ത് ചുംബിക്കുന്ന മൈക്കിന്‍റെ വീഡിയോ നിരവധി പേർ കണ്ട ഒന്നാണ്. 

മനുഷ്യ ചരിത്രത്തിലേക്ക് ഏഷ്യയിൽ നിന്നുമൊരു പൂർവികൻ; മൂന്ന് ലക്ഷം വർഷം മുമ്പ് ജീവിച്ച 'ഹോമോ ജുലുഎൻസിസ്'

മനുഷ്യ ചരിത്രത്തിലേക്ക് ഏഷ്യയിൽ നിന്നുമൊരു പൂർവികൻ; മൂന്ന് ലക്ഷം വർഷം മുമ്പ് ജീവിച്ച 'ഹോമോ ജുലുഎൻസിസ്'

Latest Videos
Follow Us:
Download App:
  • android
  • ios