കൂറ്റന്‍ തവിട്ട് കരടിയുമായി തന്‍റെ നായ പോരാടുന്നത് കണ്ട യുവാവ് പെട്ടെന്ന് തന്നെ സ്ഥലത്തെത്തി നായുടെ ചങ്ങല പിടിച്ച് വലിക്കുന്നു. ഈ സമയം കരടി എഴുന്നേറ്റ് നില്‍ക്കുമ്പോഴാണ് അവന്‍റെ യഥാര്‍ത്ഥ രൂപം വ്യക്തമാകുക.  


നുഷ്യരും നായ്ക്കളും തമ്മിലുള്ള ആത്മബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഉടമസ്ഥന്‍റെ ജീവന്‍ രക്ഷിക്കാന്‍ സ്വയം അപകടത്തില്‍പ്പെടാനും നായകള്‍ മടിക്കാറില്ല. തന്‍റെ ജീവനെക്കാള്‍ തന്‍റെ ഉടമയുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിയ നിരവധി നായ്ക്കളുടെ കഥകള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, തന്‍റെ നായുടെ ജീവന്‍ രക്ഷിക്കാന്‍ തന്നെക്കാള്‍ വലിയ കരടിയെ മുന്നില്‍ നിന്ന് നേരിട്ട ഒരു യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദനം കൊണ്ട് മൂടി. 

നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് പേജിലാണ് പത്ത് സെക്കന്‍റ് മാത്രമുള്ള വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഒരു നായയും അവന്‍റെ ഉടമയും തമ്മില്‍ കൂറ്റന്‍ കരടിയെ നേരിടുന്നത് കാണാം. കരടികളില്‍ തന്നെ ഏറ്റവും അപകടകാരിയായി കണക്കാക്കുന്ന തവിട്ട് നിറമുള്ള കരടിയാണ് വീഡിയോയില്‍ ഉള്ളത്. സംഘര്‍ത്തിനിടെ കരടി തന്‍റെ രണ്ട് കാലുകളില്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ മുന്നിലുള്ള യുവാവിനെക്കാള്‍ അവന്‍ വലുതാണെന്ന് കാണാം. എന്നാല്‍, കരടിക്കെതിരെ നായയും അവന്‍റെ ഉടമയും ഒരിഞ്ച് പോലും വിട്ട് കെടുക്കാതെ പോരാടിയപ്പോള്‍ കരടിക്ക് അടുത്തുള്ള മരത്തിലേക്ക് കയറി രക്ഷപ്പെടേണ്ടിവന്നു. 

2 ഭർത്താക്കന്മാർ, 2 താലി; യുപി സ്വദേശിനിയുടെ ബഹുഭര്‍തൃത്വത്തിൽ ഞെട്ടി സോഷ്യല്‍ മീഡിയ

Scroll to load tweet…

പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം രാത്രി എത്തിയത് 17 അടി നീളവും, 100 കിലോ തൂക്കവുമുള്ള പെരുമ്പാമ്പ്; വീഡിയോ

മനുഷ്യൻ നായയെ കരടിയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 30 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ നായയെയും അവന്‍റെ ഉടമയെയും അഭിനന്ദിക്കാനെത്തി. എന്നാല്‍ ചിലര്‍ നായയില്‍ നിന്ന് അയാൾ കരടിയെ സംരക്ഷിക്കുകയായിരുന്നു എന്നാണ് കുറിച്ചത്. വീഡിയോയുടെ തുടക്കത്തില്‍ വീണ് കിടക്കുന്ന കരടിയെ കടിക്കാനുള്ള ശ്രമത്തിലായിരുന്നു നായ. ഉടമ എത്തി അതിന്‍റെ ചങ്ങലയില്‍ പിടിച്ച് വലിച്ചപ്പോഴാണ് കരടിക്ക് വീണിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞത്. നിരവധി പേര്‍ കരടിയല്ല ആക്രമിച്ചത് പകരം നായ കരടിയെ അക്രമിക്കുകയായിരുന്നുവെന്ന് കുറിച്ചു. നായയാണ് വിജയി മനുഷ്യന്‍ കരടിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഇക്കാലത്തും മനുഷ്യന്‍റെ ഏറ്റവും നല്ല സുഹൃത്ത് നായയാണെന്ന് മറ്റ് ചിലരും കുറിച്ചു. 

'ഒരു നായയ്ക്ക് വേണ്ടി തരംതാഴ്ത്തി'; ബുക്ക് ചെയ്ത വിമാന സീറ്റിൽ ഇരിക്കാനെത്തിയപ്പോൾ കണ്ടത് നായയെ, കുറിപ്പ് വൈറൽ