ആറേഴ് കുട്ടികൾ സ്കൂൾ യൂണിഫോമില്‍ തിരക്കേറിയ റോഡിലൂടെ എസ്യുവിയുമായി പോകുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കി. ഇന്ത്യയില്‍ നിയമമോ പണമോ ഭരിക്കുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുന്നു.
സുരക്ഷയുടെ കാര്യത്തില്‍ നമ്മുടെ റോഡുകൾ വളരെ പിന്നിലാണ്. ജനസാന്ദ്രതയും വാഹനങ്ങളുടെ ബാഹുല്യത്തിനനുസരിച്ച് റോഡിന്‍റെ സൌകര്യക്കുറവും സുരക്ഷയെ ഏറെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനിടെയാണ് അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന അപകടങ്ങൾ. ഇത്തരം അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിതമായ യാത്രയ്ക്കും വേണ്ടിയാണ് റോഡ് നിയമങ്ങൾ. എന്നാല്‍, നിയമങ്ങൾ മറ്റുള്ളവര്‍ക്ക് മാത്രം അനുസരിക്കാനുള്ളതാണെന്നാണ് ചിലരുടെ ഭാവമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. തിരക്കേറിയെ റോഡിലൂടെയുള്ള കൌമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കിയത്.
താനെയിലെ തിരക്കേറിയ റോഡിലൂടെ മഹീന്ദ്രാ എക്സ്‍യുവി 700 ഒടിച്ച് പോകുന്ന ഒരു കൂട്ടം കുട്ടികളുടെ വീഡിയോയായിരുന്നു അത്. വാഹനത്തില്‍ നിറയെ കുട്ടികളുണ്ട്. എല്ലാവരും സ്കൂൾ യൂണിഫോമിലാണ്. വാഹനം ഓടിക്കുന്നതും യൂണിഫോം ധരിച്ച ഒരു വിദ്യാര്‍ത്ഥി. യാതൊരു ഭയാശങ്കയുമില്ലാതെ തിരക്കേറിയ റോഡിലൂടെയുള്ള വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവച്ച് കൊണ്ട് പ്രതീക് സിംഗ് ഇങ്ങനെ എഴുതി,'യോഗേഷ് കെംകർ പങ്കുവച്ച വീഡിയോ. കണ്ടാല്‍ എട്ടിലും ഒമ്പതിലും (12 ഓ 13 ഓ വയസ് പ്രായം) പഠിക്കുന്ന സ്കൂൾ കുട്ടികൾ വണ്ടി ഓടിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്തതത് ഞാനാണ്. ചിലര്‍ സണ്‍ റൂഫിലായിരുന്നു. അവരുടെ സുരക്ഷയെ കുറിച്ച് ഞാനവരോട് വിളിച്ച് പറഞ്ഞു. അഞ്ചോ ആറോ വിദ്യാര്‍ത്ഥകളുണ്ടാകും കാറില്‍. ഇതിന് മാതാപിതാക്കൾ ഉത്തരവാദികളാണ്. ഇത് കാറിലെ കുട്ടികളെയും റോഡിലെ മറ്റ് യാത്രക്കാരെയും അപകടത്തിലാക്കുന്നു. പ്രത്യേകിച്ചും ആ പ്രദേശത്ത് റോഡ് മുറിച്ച് കടക്കുന്ന സ്കൂൾ കുട്ടികൾക്ക് ഇതൊരിക്കലും സുരക്ഷിതമല്ല.' സംഭവം നടന്നത് താനെയിലെ കവേസർ, ആനന്ദ് നഗറിലെ ന്യൂ ഹൊറൈസൺ സ്കൂൾ പരിസരത്താണെന്നും കൂട്ടിച്ചേര്‍ത്തു.
Read More:വിവാഹ അത്താഴത്തിന് അതിഥികളോട് 3,800 രൂപ ആവശ്യപ്പെട്ടു; ഇതെന്ത് കൂത്തെന്ന സമൂഹ മാധ്യമ കുറിപ്പ് വൈറല്‍
വീഡിയോ ബെംഗളൂരു പോലീസ് അടക്കമുള്ളവര്‍ക്ക് ടാഗ് ചെയ്യപ്പെട്ടു. പിന്നാലെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും കുട്ടികളെ വാഹനം ഓടിക്കാന്‍ അനുവദിച്ച മാതാപിതാക്കളെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. 'ഇന്ത്യയില്‍ എന്താണ് നടക്കുന്നത്, ഇന്ത്യ ഇപ്പോൾ പണമുള്ളവനാണ് ഭരിക്കുന്നത്.' ഒരു കാഴ്ചക്കാരന്‍ എഴുതി. മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകമാത്രമാണ് പരിഹാരം എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ നിര്‍ദ്ദേശം. അതേസമയം നിയമം കർശനമായി പാലിക്കാന്‍ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
