വളര്‍ത്തുമൃഗങ്ങളുടെ ഇത്തരം കുസൃതികള്‍ മനുഷ്യരുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. 


വളര്‍ത്തുമൃഗങ്ങള്‍ ഉടമയുമായി ഇണങ്ങിക്കഴിഞ്ഞാല്‍ പിന്നെ വളരെ നിസാരമായ കാര്യങ്ങള്‍ക്കു പോലും അവ പ്രതികരിച്ച് തുടങ്ങും. അവയുടെ പല നീക്കങ്ങളും നമ്മളില്‍ പലപ്പോഴും ചിരി ഉണര്‍ത്തും. ചില വളര്‍ത്തുമൃഗങ്ങള്‍ ഉടമയുടെ ശ്രദ്ധ നേടാനായി കരണം മറിയും മറ്റ് ചിലവ മരിച്ചത് പോലെ കിടന്ന് അഭിനയിച്ചും ആളുകളുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ കാഴ്ചക്കാരെ രസിപ്പിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ നിഷ്ക്കളങ്കമായ പ്രവര്‍ത്തികള്‍ അടങ്ങിയ നിരവധി വീഡിയോകള്‍ കൊണ്ട് സാമൂഹിക മാധ്യമങ്ങള്‍ സമ്പന്നമാണ്. കഴിഞ്ഞ ദിവസം അക്കൂട്ടത്തിലേക്ക് ഒരു വീഡിയോ കൂടി ചേര്‍ക്കപ്പെട്ടു. ഇത്തവണ ഓടക്കുഴല്‍ വായിക്കാന്‍ ശ്രമിക്കുന്ന ഉടമയ്ക്ക് പണികൊടുക്കുന്ന ഒരു വളര്‍ത്ത് പൂച്ചയുടെ വീഡിയോയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 

viralhog എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും "പൂച്ചകൾ ഉള്ളപ്പോൾ ഒരു സമാധാനവും ഉണ്ടാവില്ല." എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഒരു യുവതി തന്‍റെ മുന്നിലുള്ള സ്റ്റാന്‍റില്‍ വച്ച സംഗീത ക്ലാസിലെ നോട്ട്സ് നോക്കി ഓടക്കുഴല്‍ പ്രാക്റ്റീസ് ചെയ്യുന്നതാണ് ഉള്ളത്. അവര്‍ മനോഹരമായി വായിച്ച് പോകുമ്പോള്‍ പെട്ടെന്ന് സ്റ്റാന്‍റ് ഇളകുകയും നോട്ട് മാറുകയും ചെയ്യുന്നു. പിന്നാലെ യുവതി ആ സ്റ്റാന്‍റ് തനിക്ക് കൃത്യമായി കാണാന്‍ പാകത്തിനാക്കുന്നു. വീണ്ടും വായിക്കാന്‍ തുടങ്ങുമ്പോള്‍ സ്റ്റാന്‍റ് അനങ്ങുകയും നോട്ട്സ് മാറുകയും ചെയ്യുന്നു. 

View post on Instagram

ഏറ്റവും മികച്ച പോരാളി: ഓട്ടമത്സരത്തില്‍ ഭിന്നശേഷിയായ കുട്ടിയുടെ ദൃഢനിശ്ചയത്തിന് കൈയടിച്ച് നെറ്റിസണ്‍സ്

ഈ സമയം ക്യാമറ, സ്റ്റാന്‍റിന്‍റെ താഴേയ്ക്ക് നീങ്ങുന്നു. അവിടെ യുവതി ഓടക്കുഴല്‍ വായിക്കുമ്പോള്‍ സ്റ്റാന്‍റ് മാറ്റാനായി ഒരു പൂച്ച കസേരയുടെ മറവില്‍ റെഡിയായിരിക്കുന്നു. പൂച്ച തന്‍റെ കുസൃതി മൂന്നാല് വട്ടം തുടരുന്നു. പൂച്ചയുടെ പ്രവര്‍ത്തി യുവതിയിലും ക്യാമറ കൈകാര്യം ചെയ്ത ആളിലും ഒരേസമയം ചിരിയുണര്‍ത്തുന്നു. വീഡിയോ കണ്ട ഒരു കാഴ്ചക്കാരന്‍ പറഞ്ഞത് ഏറെ നാളായി ഇതുപോലെ ഒന്ന് അറിഞ്ഞ് ചിരിച്ചിട്ടെന്നാണ്'. ' സൂചന ശ്രദ്ധിക്കൂ, അവള്‍ക്ക് നിങ്ങളെ നിശബ്ദയാക്കണം'. മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. പലപ്പോഴും വളര്‍ത്തുമൃഗങ്ങളുടെ ഇത്തരം കുസൃതികള്‍ മനുഷ്യരുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. 

സ്റ്റുഡിയോയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മൂര്‍ഖന്‍റെ വീഡിയോ; അവിശ്വസനീയമെന്ന് നെറ്റിസണ്‍സ്