ഒരു യുവാവാണ് ഇതുപോലെ മറുപടി പറഞ്ഞതെങ്കില്‍ ഇങ്ങനെയായിരിക്കുമോ ട്രാഫിക് പോലീസിന്‍റെ പ്രതികരണം എന്നായിരുന്നു ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.


ന്ന് സമൂഹത്തിലെ ഏതൊരു ശ്രേണിയില്‍ നില്‍ക്കുന്ന ആളുകളും സമൂഹ മാധ്യമങ്ങളെ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതു ഇടങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുണ്ടെങ്കിലും ഇന്ന് പലപ്പോഴും അത്തരം വിലക്കുകള്‍ അത്ര കര്‍ശനമായി പാലിക്കപ്പെടുന്നില്ല. നിരവധി വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പല കഴിവുകളും പ്രകടിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ റോഡ് നിയമങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നവരില്‍ ഒരാളാണ് ഹരിയാന റോഹ്തക്കിലെ, അമര്‍ കടാരിയ എന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍. അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ചിരിപ്പിച്ചു. 

ഹെല്‍മറ്റും നമ്പര്‍ പ്ലേറ്റുമില്ലാതെ തെറ്റായ റോഡില്‍ കൂടി വാഹനം ഓടിച്ച ഒരു യുവതിയെ തടഞ്ഞ് നിര്‍ത്തി വിവരങ്ങള്‍ ചോദിക്കുന്ന അമർ കടാരിയയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പേരെന്താണെന്ന് അദ്ദേഹം ചോദിക്കുമ്പോള്‍, ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ 'ഷിഞ്ചൻ നൊഹാര' എന്നാണ് യുവതിയുടെ മറുപടി. ഷിഞ്ചന്‍റെ ശബ്ദം അനുകരിക്കുന്ന രീതിയിലാണ് യുവതി മറുപടി പറയുന്നതും. തുടര്‍ന്ന് ഫൈന്‍ അടക്കേണ്ടി വരുമെന്നും അദ്ദേഹം യുവതിയോട് പറയുന്നു. എന്നാല്‍ യുവതി അതൊന്നും ശ്രദ്ധിക്കാന്‍ തന്നെ തയ്യാറാകുന്നില്ല. മാത്രമല്ല, തന്‍റെ പേര് അമ്മയോട് ചോദിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും യുവതി മറുപടി പറയുന്നു. ഇതിനിടെ അവളെ വിട്ടേക്കൂ എന്ന് സമീപത്തുള്ള ഒരാള്‍ അമർ കടാരിയോട് പറയുന്നതും കേള്‍ക്കാം. ട്രാഫിക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ യമരാജന്‍ പിടിക്കുമെന്ന് യുവതിയോട് അദ്ദേഹം പറയുമ്പോള്‍, യമരാജന്‍ ആരാണ് സാറിന്‍റെ അച്ഛനാണോ? താന്‍ ഷിഞ്ചനാണെന്നും യമരാജന്‍ തന്നെ തൊടില്ലെന്നുമാണ് യുവതിയുടെ മറുപടി. 

'എന്തോന്നെടേയ് ഇതൊക്കെ?' 36,000 അടി ഉയരത്തിൽ പേപ്പർ കപ്പിൽ ചായ ഒഴിച്ച് കൊടുക്കുന്ന ഇന്ത്യക്കാരന്‍റെ വീഡിയോ

View post on Instagram

പുറത്ത് രാജകീയ സെറ്റപ്പ്, അടുക്കളയില്‍ 'അറപ്പ്' തോന്നിക്കുന്ന കാഴ്ചകൾ; ഹൈദരാബാദ് കഫേയുടെ വീഡിയോ വൈറൽ

യുവതിയുടെ മറുപടിയും ട്രാഫിക് ഉദ്യോഗസ്ഥന്‍റെ മാന്യമായ പെരുമാറ്റവും സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി. ചിലര്‍ യുവതി കൂടിയ ലഹരിയിലായിരിക്കാമെന്ന് കുറിച്ചപ്പോള്‍ മറ്റ് ചിലര്‍ ഒരു യുവാവാണ് ഇതുപോലെ മറുപടി പറഞ്ഞതെങ്കില്‍ ഇങ്ങനെയായിരിക്കുമോ അദ്ദേഹത്തിന്‍റെ പ്രതികരണം എന്നായിരുന്നു ചോദിച്ചത്. നിരവധി പേര്‍ ചിരിക്കുന്ന ഇമോജി ഉപയോഗിച്ച് പ്രതികരിച്ചപ്പോള്‍, ട്രാഫിക് ബോധവത്ക്കരണത്തിന് വേണ്ടിയാണ് ഇത്തരം റീലുകള്‍ അമർ കടാരിയ നിര്‍മ്മിക്കുന്നതെങ്കില്‍ അത് നിയമങ്ങളെ കളിയാക്കുന്നത് പോലെ തോന്നുന്നുവെന്ന് എഴുതി. ഒരു കോടി ആറ് ലക്ഷത്തിലേറെ പേര്‍ കണ്ട വീഡിയോ അഞ്ച് ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. 

'നായയിൽ നിന്ന് കരടിയെയോ' അതോ 'കരടിയില്‍ നിന്ന് നായയെയോ' രക്ഷിച്ചത്? 30 ലക്ഷം പേർ കണ്ട് വീഡിയോയിൽ തർക്കം