സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ, ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥിക്കുന്ന ഒരു വൃദ്ധൻ കുഴഞ്ഞുവീണ് മരിക്കുന്ന ദൃശ്യങ്ങളാണുള്ളത്. സിസിടിവിയിൽ പതിഞ്ഞ ഈ അവസാന നിമിഷങ്ങൾ കണ്ട നെറ്റിസെൻസ്, ഇതൊരു പുണ്യ മരണമാണെന്ന് വൈകാരികമായി പ്രതികരിച്ചു.

ഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു വൃദ്ധൻ ക്ഷേത്രത്തിനുള്ളില്‍ കുഴഞ്ഞ് വീണ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വൃദ്ധന്‍റെ അവസാന നിമിഷങ്ങൾ ക്ഷേത്രത്തിനുള്ളിലെ സിസിടിവിയില്‍ പതിയുകയും പിന്നീട് ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയുമായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ വൃദ്ധന്‍റെ അവസാന നിമിഷങ്ങളെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് നെറ്റിസെന്‍സും രംഗത്തെത്തി.

അവസാന നിമിഷങ്ങൾ

ഒരു ക്ഷേത്രത്തിനുള്ളിൽ, ഒരു വൃദ്ധൻ ഏതാനും മിനിറ്റുകൾ നിശ്ചലനായി നിൽക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം ഒന്ന് രണ്ട് സ്ത്രീകളും അവിടെ പ്രാര്‍ത്ഥനയ്ക്കെത്തിയിരുന്നു. അല്പ നിമിഷങ്ങക്ക് ശേഷം അദ്ദേഹം ശ്രീകോവിലിന്‍റെ നേരെ നോക്കിയ ശേഷം അവിടെ ഇരിക്കുന്നു. ഇതിനിടെ പലര്‍ ക്ഷേത്രത്തിലേക്ക് വരികയും പോവുകയും ചെയ്യുന്നു. ഇടയ്ക്ക് അദ്ദേഹത്തിന് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി തോന്നുന്നു. പിന്നാലെ പതിയെ ചുമരിലേക്ക് ചായുന്നു. ഈസമയം അല്പം പ്രായമായ മറ്റൊരാൾ അദ്ദേഹത്തിന് അടുത്ത് വരികയും അവിടെയുണ്ടായിരുന്ന സ്ത്രീകളോട് ആരെയെങ്കിലും വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

View post on Instagram

പ്രതികരണം

വീഡിയോ വൈറലായതിന് പിന്നാലെ തന്‍റെ അവസാന നിമിഷത്തില്‍ അദ്ദേഹം ദൈവ സാന്നിധ്യം അറിഞ്ഞിരിക്കാമെന്ന് ചിലരെഴുതി. അദ്ദേഹത്തിന് ഒരു വേദന പോലും അനുഭവപ്പെട്ടതായി കാണാനില്ലെന്ന് മറ്റു ചിലര്‍ ചുണ്ടിക്കാട്ടി. അനായാസേനയുള്ള മരണമെന്നായിരുന്നു മറ്റു ചിലരുടെ നിരീക്ഷണം. അദ്ദേഹം മരണത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നും മരണത്തെ അദ്ദേഹം കണ്ടെന്നും ചിലര്‍ എഴുതി. വേദന അറിയാതെ അനായാസേന മരണം വരിക്കാന്‍ അദ്ദേഹം ഭാഗ്യം ചെയ്കിരിക്കാമെന്നായിരുന്നു മറ്റു ചിലരുടെ നിരീക്ഷണം. ഈയൊരു നിമിഷത്തിനായി അദ്ദേഹം ഇത്രയും കാലം കാത്തിരുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്. മരണം തന്നോട് സംസാരിക്കുന്നതായി അദ്ദേഹത്തിന് തോന്നിക്കാണമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. അതേസമയം എതേ ക്ഷേത്രത്തില്‍ നിന്നും ഏപ്പോഴുള്ളതാണ് വീഡിയോ എന്ന് വ്യക്തമല്ല,