ഭക്ഷണം വിതരണം ചെയ്യാനെത്തി അപ്രതീക്ഷിതമായി ജന്മദിന സമ്മാനം ലഭിച്ച് ഡെലിവി ഏജന്‍റിന്‍റെ മുഖത്തെ സന്തോഷത്തിന് മില്യണ്‍ ഡോളർ പണത്തൂക്കമുണ്ടെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത്. 

ഗരങ്ങളിലെ ഫ്ലാറ്റുകളില്‍ ജീവിക്കുന്നവരെ സംബന്ധിച്ച് സൊമാറ്റോ ഡെലിവറി ഏജന്‍റുമാര്‍ ഇന്ന് ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. അതിനാല്‍ തന്നെ പലപ്പോഴും ഇത്തരം ഭക്ഷണ വിതരണക്കാരെ കുറിച്ചുള്ള വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. പലപ്പോഴും നെഗറ്റീവ് വാര്‍ത്തകളാണ് വരാറുള്ളതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി ഒരു പോസറ്റീവ് വാര്‍ത്തയാണ് ഇത്തവണ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തത്. അഹമ്മദാബാദിൽ പെയ്യുന്ന കനത്ത മഴയെ അതിജീവിച്ച് ഫ്ലാറ്റിലേക്ക് ഭക്ഷണം എത്തിച്ച ഡെലിവറി ഏജന്‍റിന്‍റെ ജന്മദിനമാണെന്ന് അറിഞ്ഞ് അദ്ദേഹത്തിന് സമ്മാനം നല്‍കുന്ന ഒരു കുടുംബത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഭക്ഷണം വിതരണം ചെയ്യാനെത്തി അപ്രതീക്ഷിതമായി ജന്മദിന സമ്മാനം ലഭിച്ച് ഡെലിവി ഏജന്‍റിന്‍റെ മുഖത്തെ സന്തോഷത്തിന് മില്യണ്‍ ഡോളർ പണത്തൂക്കമുണ്ടെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത്. 

'നിങ്ങൾക്ക് കഴിയുന്ന എല്ലാ മാർഗങ്ങളിലൂടെയും സന്തോഷം പ്രചരിപ്പിക്കുക. ഞങ്ങൾക്ക് അവസരം നൽകിയതിന് സൊമാറ്റോയ്ക്ക് നന്ദി' എന്ന കുറിപ്പോടെ ഐയാം യാഷ് ഷാ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തിൽ സൊമാറ്റോ ആപ്പില്‍ ഡെലിവറി ഏജാന്‍റ് ഭക്ഷണം വിതരണത്തിന് എത്തുന്നുവെന്ന സന്ദേശം കാണിക്കുന്നു. പിന്നാലെ ആപ്പില്‍ തന്നെ കൊടുത്തിരിക്കുന്ന ഡെലിവറി ഏജാന്‍റിന്‍റെ ജന്മദിനത്തെ കുറിച്ചുള്ള അറിയിപ്പും കാണിക്കുന്നു. തുടര്‍ന്ന് ഡെലിവറി ഏജന്‍റ് ഭക്ഷണം നല്‍കാനായി വാതില്‍ക്കല്‍ എത്തുമ്പോള്‍ ഇന്ന് നിങ്ങളുടെ ജന്മദിനമാണോയെന്ന് വീട്ടുകാര്‍ ചോദിക്കുകയും പിന്നാലെ അദ്ദേഹത്തിന് 'സന്തോഷകരമായ ജന്മദിനാശംസകള്‍' നേരുന്നു. തുടര്‍ന്ന് ഒരു ജന്മദിന സമ്മാനവും കൈമാറുന്നു. അപ്രതീക്ഷിതമായ ജന്മദിനാശംസയും സമ്മാനവും ഷൈയ്ക്ക് ആകിബ് എന്ന ഡെലിവറി ഏജന്‍റിനെ അത്ഭുതപ്പെടുത്തുന്നു ഏങ്ങനെ അറിഞ്ഞൂ എന്ന് അദ്ദേഹം ചോദിക്കുന്നതും ആപ്പില്‍ നിന്നും അറിഞ്ഞെന്ന് വീട്ടുകാര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

ഓടുന്ന ട്രയിനിന് അടിയിലേക്ക് കാൽ തെറ്റി വീഴാൻ പോയ ആളെ സാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരന്‍; വീഡിയോ വൈറൽ

View post on Instagram

പ്രഭാതനടത്തത്തിനിടെ ഒരു ക്ലിക്ക്; അഞ്ചാം ക്ലാസുകാരിക്ക് അന്താരാഷ്ട്രാ വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്

വീഡിയോ വളരെ വേഗം വൈറലായി. അത്തരമൊരു അനുഭവം ഡെലിവറി ഏജന്‍റിന് സമ്മാനിച്ചതിന് നിരവധി പേരാണ് വീട്ടുകരെ അഭിനന്ദിച്ചത്. ഒരാഴ്ച കൊണ്ട് വീഡിയോ ഇരുപത് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു. "ഞാൻ ഇന്ന് കണ്ട ഏറ്റവും മികച്ച കാര്യം." എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതി. "ഈക്കാര്യം അദ്ദേഹത്തിന് ജീവിതത്തിലെ ഏറ്റവും മധുരമുള്ള കാര്യങ്ങളിൽ ഒന്നായിരിക്കണം." മറ്റൊരാള്‍ എഴുതി. അഹമ്മദാബാദിലെ കനത്ത മഴയ്ക്കിടയിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഒരു സൊമാറ്റോ ഏജന്‍റ് മുട്ടോളം വെള്ളത്തിലൂടെ നടക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ കാറിന്‍റെ മുന്നിലേക്ക് ചാടി യുവതി, പുതിയ തട്ടിപ്പ്