Asianet News MalayalamAsianet News Malayalam

ഇടഞ്ഞ കാട്ടാനയുടെ പുറകെ ചെരുപ്പുമായി യുവാക്കള്‍; ഇതെന്തെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

കാട്ടാന പിന്തിരി‍ഞ്ഞ് പോകാന്‍ ശ്രമിക്കുമ്പോള്‍ പ്രദേശവാസികളായ യുവാക്കള്‍  അതിന്‍റെ പുറകെ പോയി ശല്യം ചെയ്യാന്‍ ശ്രമിക്കുന്നു. ഈ സമയം ആന പെട്ടെന്ന് തിരിഞ്ഞ് നിന്ന് ആക്രമിക്കാനായി പാഞ്ഞ് വരുന്നു. 

video of men trying to scare wildelephant with slippers went viral bkg
Author
First Published Dec 11, 2023, 8:44 AM IST


ടുത്ത കാലത്തായി മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ നിരവധി വീഡിയോകള്‍ ദിനംപ്രതി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. മൊബൈല്‍ ക്യാമറകളും ഫോണുകളും സാമൂഹിക മാധ്യമങ്ങളും വ്യാപകമായതോടെ ഇത്തരം വീഡിയോകള്‍ ഓരോ  വളരെ പെട്ടെന്ന് തന്നെ വ്യാപകമായി പ്രചരിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നതായിരുന്നു. ആള്‍ക്കുട്ടത്തിന് നേരെ പാഞ്ഞടുത്ത ആനയെ ഒരു കൂട്ടം ചെരുപ്പക്കാര്‍ കാലിലെ ചെരിപ്പ് ഉപയോഗിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതായിരുന്നു വീഡിയോയില്‍.

പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസാണ് വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു, 'യഥാർത്ഥ മൃഗത്തെ തിരിച്ചറിയുക. ആ സമയം ഈ ഭീമന്മാര്‍ ചാര്‍ജ്ജ് ചെയ്യുന്നു. പിന്നെ നമ്മള്‍ അവരെ കൊലയാളികള്‍ എന്ന് വിളിക്കുന്നു. ഇത് ഒരിക്കലും ചെയ്യരുത്, ജീവന് ഭീഷണിയാണ്. അസമിൽ നിന്നുള്ള വീഡിയോ.' വീഡിയോ ഇതിനകം ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 

ഒരു തെയിലത്തോട്ടത്തിലൂടെ ഒരു പിടിയാന ഓടിവരുന്നതിലാണ് വീഡിയോ തുടങ്ങുന്നത്. ആന പെട്ടെന്ന് നില്‍ക്കുന്നു.  താഴെ അഗാതമായ ഒരു കുഴി. ഈ കുഴിയില്‍ നിന്നാണ് വീഡിയോ ചിത്രീകരിക്കുന്നത്. അതിനാല്‍ ആനയെ ഒരു ഉയര്‍ന്ന പ്രദേശത്താണ് നില്‍ക്കുന്നുത്. പിന്നെ പതുക്കെ പിന്തിരിഞ്ഞ് പോകാന്‍ ശ്രമിക്കുന്നു. ഈ സമയം താഴെ നിന്നും ആളുകള്‍ മണ്ണിലൂടെ വലിഞ്ഞ് കയറി, തങ്ങളുടെ കാലിലെ ചെരുപ്പ് ഉപയോഗിച്ച് തെയില കാടിന് തല്ലി ഒച്ചയുണ്ടാക്കി ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നു. ഈ സമയം പിന്തിരിഞ്ഞ് പോയ ആന പെട്ടെന്ന് തിരിഞ്ഞ് വീണ്ടും ആക്രമിക്കാന്‍ വരികയും കുറച്ച് നേരം കുഴിയുടെ അറ്റത്ത് വന്ന് നില്‍ക്കുകയും ചെയ്യുന്നു. അല്പ നേരത്തിന് ശേഷം ആന വീണ്ടും തിരിച്ച് പോകാന്‍ ശ്രമിക്കുമ്പോള്‍ ആളുകള്‍ വീണ്ടും  അതിന്‍റെ പുറകെ പോയി ശല്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. 

എയര്‍ ഏഷ്യ സിഇഒ യാത്രയ്ക്ക് തെരഞ്ഞെടുത്തത് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

'അഞ്ചില്‍ നിന്നും ആറിലേക്ക്'; കാലുകളുടെ നീളം കൂട്ടാന്‍ ഒന്നരക്കോടി മുടക്കി കോളംമ്പിയന്‍ ഇന്‍ഫുവന്‍സര്‍ !

വീഡിയോ വ്യാപകമായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ അഭിപ്രായം കുറിക്കാനെത്തി. പിന്തിരിഞ്ഞ ആനയെ വീണ്ടും പുറകെ പോയി ശല്യം ചെയ്യാന്‍ ശ്രമിച്ചതിനെ നിരവധി പേര്‍ എതിര്‍ത്തു. പലരും യുവാക്കാള്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുകയാണെന്ന് എഴുതി. ആനയെ ശല്യം ചെയ്തതിന് യുവാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി പേര്‍ എഴുതി. ചിലര്‍ ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ വനം വകുപ്പിന്‍റെ പ്രവര്‍ത്തികളെ ചോദ്യം ചെയ്തു. മറ്റ് ചിലര്‍ വിള നശിപ്പിക്കാനെത്തുന്ന ആനകളെ ഓടിച്ച് വിടുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായക്കാരായിരുന്നു. 

'കാണാന്‍ അടിപൊളി ജാക്കറ്റ്, എന്നാലത് വെറും ചാക്ക്'; 'ചാക്ക് ജാക്കറ്റി'ന്‍റെ വില കേട്ടാല്‍ തലകറങ്ങും ഉറപ്പ് !

Latest Videos
Follow Us:
Download App:
  • android
  • ios