ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയ യാത്രക്കാരന്‍, ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരുടെ തിക്കിലും തിരക്കിലും പെട്ട് ട്രെയിനിനുള്ളിൽ കടക്കാൻ കഴിയാതെ  ട്രെയിന്‍റെ ഗ്ലാസ് ഡോര്‍ അടിച്ച് തകര്‍ത്തു. 


ദീര്‍ഘദൂര യാത്രയ്ക്കായി ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിക്കുന്നവര്‍ സീറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യാനാണ് ആഗ്രഹിക്കാറ്. ജനറല്‍ കോച്ചുകളിലും സുരക്ഷിതത്വമില്ലായ്മയും സീറ്റ് ലഭിക്കാനുള്ള സാധ്യത കുറവും കണക്കിലെടുത്താണ് ഇത്. എന്നാല്‍ വന്ന് വന്ന് ഇന്ത്യന്‍ റെയില്‍വേയില്‍ റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തിട്ടും കാര്യമില്ലാത്ത അവസ്ഥയാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ വ്യക്തമാക്കുന്നു. പൊതു ഗതാഗത മാർഗ്ഗങ്ങളിൽ ആളുകൾ ഏറ്റവും അധികം അനധികൃതമായി യാത്ര ചെയ്യുന്നത് ട്രെയിനുകളിൽ ആണ്. ടിക്കറ്റ് എടുക്കാതെയുള്ള യാത്രക്കാരുടെ കടന്നുകയറ്റം പലപ്പോഴും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. റിസർവ് ചെയ്ത സീറ്റുകൾ നഷ്ടമാകുന്നത് മുതൽ ട്രെയിനിനുള്ളിൽ കയറാൻ സാധിക്കാത്തതുവരെയുള്ള അവസ്ഥകൾ പലപ്പോഴും ഈ കടന്നുകയറ്റങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത് യാത്രക്കാർ തമ്മിലുള്ള സംഘട്ടനങ്ങളിലേക്ക് ഇത് വഴിതുറക്കുന്നു. 

ഇപ്പോഴിതാ സമാനമായ ഒരു സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ എത്തിയ ഒരു യാത്രക്കാരന് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരുടെ തിക്കിലും തിരക്കിലും പെട്ട് ട്രെയിനിനുള്ളിലേക്ക് കടക്കാൻ കഴിയാതെ വന്ന സാഹചര്യമാണ് വീഡിയോയിൽ ഉള്ളത്. ഒരുതരത്തിലും അകത്തേക്ക് കടക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ആ മനുഷ്യൻ, ഒടുവിൽ അക്രമാസക്തനാകുന്നു. അയാള്‍ ട്രെയിനിന്‍റെ ഗ്ലാസ് ഡോർ തകർക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഗ്ലാസ് ഡോര്‍ തര്‍ന്ന് വീണതോടെ അതുവരെ ഡോറിന് സമീപത്ത് നിന്നും എഴുന്നേക്കാതിരുന്ന യാത്രക്കാര്‍ എഴുന്നേറ്റ് മാറുന്നതും വീഡിയോയില്‍ കാണാം. 

'ഇതെന്‍റെ സീറ്റല്ല പക്ഷേ, ഞാൻ എഴുന്നേൽക്കില്ല, പോയി ടിടിഇയോട് പറ'; ടിക്കറ്റില്ലാത്ത യാത്രക്കാരിയുടെ വീഡിയോ വൈൽ

Scroll to load tweet…

മുട്ടിടിക്കാതെ കയറന്‍ പറ്റില്ല ഈ പടിക്കെട്ടുകള്‍; വൈറലായി തായ്ഷാന്‍ പര്‍വ്വതാരോഹണം

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ദൃശ്യങ്ങൾ, ട്രെയിന്‍ നമ്പര്‍ 12226 കൈഫിയാത്ത് എസ്എഫ് എക്സ്പ്രസില്‍ നിന്നുള്ളതാണെന്ന് വീഡിയോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. അതേസമയം ടിക്കറ്റ് എടുത്തിട്ടും ട്രെയിനുള്ളിൽ കയറാൻ സാധിക്കാതെ വന്ന യാത്രക്കാരന് വലിയ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. സുരക്ഷയൊരുക്കേണ്ടവരുടെ ജാഗ്രതക്കുറവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അർഹന്ത് ഷെൽബി പങ്കുവച്ച വീഡിയോ ഖര്‍കേ ലങ്കേഷ് റീട്വീറ്റ് ചെയ്തപ്പോള്‍‌ ഒരു ദിവസം തികയും മുമ്പ് തന്നെ ഇരുപത്തിയൊമ്പത് ലക്ഷം പേരാണ് കണ്ടത്. ട്രെയിനിനുള്ളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്. 

50 അടി നീളം, 1000 കിലോ ഭാരം, ഭൂമിയിലെ ഏറ്റവും വലിയ പാമ്പ് ജീവിച്ചത് ഇന്ത്യയിൽ; 'വാസുകി ഇൻഡിക്കസി'ന്റെ വിശേഷം