റോഡിനരികിലായി കാട്ടാന നിന്നു. പിന്നെ പതുക്കെ ബസിനടുത്തേക്ക് നടന്നു. ഈ സമയം ബസിലെ യാത്രക്കാര്‍ ഭയന്ന് നിലവിളിക്കാന്‍ തുടങ്ങി. 


കേരളത്തിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്. സമാനമായ അവസ്ഥയിലാണ് കര്‍ണ്ണാടകവും തമിഴ്നാടും എന്നാല്‍ കാടിറങ്ങി വരുന്ന എല്ലാ മൃഗങ്ങളും ജനവാസമേഖലയില്‍ ശല്യക്കാരല്ല. മറിച്ച് പതിവായി കാടിറങ്ങുകയും ജനങ്ങളുമായി ഇടപഴകുകയും ചെയ്യുന്ന മൃഗങ്ങളുമുണ്ട്. പ്രദേശവാസികള്‍ക്ക് ഇവയെ കണ്ടാല്‍ എളുപ്പം തിരിച്ചറിയാന്‍ കഴിയുന്നു. പ്രത്യേക റൂട്ടില്‍ സ്ഥിരമായി സഞ്ചരിക്കുന്ന ആളുകള്‍ക്കും പ്രത്യേകിച്ച് ബസ് പോലുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമൊക്കെ ഇത്തരം മൃഗങ്ങളെ തിരിച്ചറിയാന്‍ കഴിയും. ഇത്തരമൊരു വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ മുപ്പത്തിനാലായിരത്തിലേറെ പേരാണ് ഒറ്റ ദിവസം കൊണ്ട് കണ്ടത്. 

സുപ്രിയ സാഹു ഐഎഫ്എസാണ് വീഡിയോ പങ്കുവച്ചത്. ഒപ്പം അവരിങ്ങനെ എഴുതി, 'ബിആർടി ടൈഗർ റിസർവിന്‍റെ പഞ്ചനൂർ റേഞ്ചിലെ തമിഴ്‌നാട് കർണാടക അതിർത്തിക്കടുത്തുള്ള കാരപ്പള്ളം ചെക്ക് പോസ്റ്റിലെ ഒരു ദിവസം. യാത്രക്കാരെ ആശ്വസിപ്പിച്ച് ആനയെ അണ്ണാ എന്ന് വിളിച്ച് യാത്ര നൽകി പോകുന്ന ബസ് ഡ്രൈവർ 'മിസ്റ്റർ കൂളി'നെ നിങ്ങൾക്ക് കാണാതിരിക്കാൻ കഴിയില്ല.' വീഡിയോ ദൃശ്യങ്ങളില്‍ ചെക്ക് പോസ്റ്റിലേക്ക് ഒരു കാട്ടാന നടന്ന് വരുന്നത് കാണാം. അല്പ നേരം ആന റോഡിലേക്ക് കയറാതെ മാറി നില്‍ക്കുന്നു. ഈ സമയം ബസും അല്പം അകലെയായി നിര്‍ത്തിയിട്ടു. പിന്നാലെ ആന ബസിന് നേര്‍ക്ക് നടക്കുമ്പോള്‍ ബസിലെ യാത്രക്കാര്‍ ഭയന്ന് വിളിക്കാന്‍ തുടങ്ങി. 

'കോളനി ചിഹ്നം വേണ്ട, ഇനി ദേശീയ വസ്ത്രം'; പുതിയ ഡ്രസ് കോഡ് പ്രഖ്യാപിച്ച് നാവിക സേന

Scroll to load tweet…

എടുത്തോണ്ട് പോടാ നിന്‍റെ കുപ്പി; കാട്ടരുവിയില്‍ നിന്നും കുപ്പിയും കടിച്ചെടുത്ത് നീങ്ങുന്ന കടുവയുടെ വീഡിയോ വൈറൽ

ഈ സമയം ബസ് ഡ്രൈവര്‍ ഭയക്കേണ്ടെന്നും ഇത് നമ്മുടെ സുഹൃത്താണെന്നും പറയുന്നു. ആന പതുക്കെ നടന്ന് ബസിനെ മറികടക്കുമ്പോള്‍ അണ്ണാ റ്റാറ്റാ... എന്ന് പറഞ്ഞ് കൈവീശി കാണിച്ചാണ് ബസ് ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കുന്നത്. വീഡിയോയ്ക്ക് നിരവധി പേര്‍ തങ്ങളുടെ സന്തോഷം അറിയിക്കാനെത്തി. “വാവ്.. ദറ്റ്സ് റിയലി കൂൾ. വന്യജീവികളുടെ പെരുമാറ്റം പരിപാലിക്കുന്നതും മനസ്സിലാക്കുന്നതും ഒരു മികച്ച കഴിവാണ്. അതിശയകരമാണ്," ഒരു കാഴ്ചക്കാരനെഴുതി. "തീർച്ചയായും വലിയ സഹോദരൻ." എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. "ഹാത്തി മേരാ സാത്തി" എന്ന് തമാശയായി മറ്റൊരു കാഴ്ചക്കാരന്‍.

2025 ല്‍ ഗള്‍ഫ് സ്ട്രീം തകരുമോ? ഹിമയുഗത്തിന് സാധ്യതയെന്ന് പഠനം; ചര്‍ച്ചകള്‍ വീണ്ടും സജീവം !