വിമാനയാത്രയ്ക്കിടെ സീറ്റ് ചവിട്ടിപ്പൊളിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍

സീറ്റില്‍ കയറി നിന്ന യുവാവ് പുറകിലെ സീറ്റിലേക്ക് നിരന്തരം ചവിട്ടുന്നത് വീഡിയോയില്‍ കാണാം. ഇടയ്ക്ക് ഇയാള്‍ സീറ്റിന് പിന്നലെ ട്രേ ചവിട്ടി ഒടിക്കുന്നതും വീഡിയോയിലുണ്ട്. 
 

Video of young man kicking seat during flight goes viral

യാത്രയ്ക്കിടെ വിമാനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ അടുത്ത കാലത്തായി വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിസാര കാര്യത്തിന് സഹയാത്രക്കാരോട് തര്‍ക്കിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന നിരവധി യാത്രക്കാരുടെ വീഡിയോകള്‍ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതിനിടെയാണ് യുണൈറ്റഡ് എയർലൈന്‍സ് വിമാനത്തില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്.  

നവംബർ 16 -ന് ലോസ് ഏഞ്ചല്സിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈന്‍സ് വിമാനത്തിൽ നിന്നും സഹയാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയില്‍ ഒരു യുവാവ് സീറ്റില്‍ കയറിനിന്ന് പുറകിലെ സീറ്റ് ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ യുവാവിനെ പ്രകോപിച്ചത് എന്താണ് എന്താണെന്ന് വ്യക്തമല്ല. യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 502 വിമാനത്തില്‍ ഈ സമയം 76 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു.  ഇയാള്‍ ഒരു സീറ്റിനും സീറ്റിന് പിന്നില്‍ ഘടിപ്പിച്ചിരുന്ന ഒരു ട്രേയും ചവിട്ടി പൊട്ടിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ഓടുന്ന ട്രെയിനിന് മുകളില്‍ എതിര്‍വശത്തേക്ക് ഓടുന്ന യുവതി; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

മുൻ കാമുകന്‍റെ 6,000 കോടി രൂപ മാലിന്യ കൂമ്പാരത്തിൽ എറിഞ്ഞ് യുവതി, മാലിന്യ കൂമ്പാരം താപ്പാൻ അനുമതി തേടി യുവാവ്

'ഞാൻ പെട്ടെന്ന് തന്നെ വീഡിയോ എടുത്തു, ഫ്ലൈറ്റ് അറ്റൻഡന്‍റ് ഒന്നും ചെയ്യാതെ വിമാനത്തിലൂടെ നടക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും പ്രതികരിക്കാന്‍ തയ്യാറായില്ല. അതിനാൽ, ഞാൻ എഴുന്നേറ്റ് പിടികൂടാന്‍ ശ്രമിച്ചു. ഈ സമയം മറ്റ് രണ്ട് യാത്രക്കാര്‍ക്ക് ഫ്ലൈറ്റ് അറ്റൻഡന്‍റുമാര്‍ രണ്ട് സിപ് ടൈകൾ നല്‍കി. അത് ഉപയോഗിച്ച് ഞങ്ങള്‍ അവരെ ഒരു സീറ്റില്‍ കെട്ടിയിട്ടു.' വീഡിയോ പകര്‍ത്തിയ യാത്രക്കാരിലൊരാളായ  ജിനോ ഗലോഫാരോ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിമാനം ലോസ് ഏഞ്ചല്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി ഇയാളെ കൂട്ടിക്കൊണ്ട് പോയി. ഒപ്പം ഇയാളെ പിടികൂടാന്‍ സഹായിച്ച യാത്രക്കാര്‍ക്ക് നന്ദി പറഞ്ഞ ഫ്ലൈറ്റ് ക്രൂ,  യുണൈറ്റഡിന്‍റെ വിമാനങ്ങളിൽ നിന്നും ഇയാളെ വിലക്കിയതായും അറിയിച്ചു. 

കാലാവസ്ഥാ വ്യതിയാനം; മഹാസമുദ്രങ്ങളില്‍ മുങ്ങിപ്പോകുന്ന കുഞ്ഞന്‍ ദ്വീപ് രാഷ്ട്രങ്ങളും കാലാവസ്ഥാ ഉച്ചകോടിയും

 

Latest Videos
Follow Us:
Download App:
  • android
  • ios