Asianet News MalayalamAsianet News Malayalam

വേണം ഈ കരുണയും കരുതലും; അതിശക്തമായ കുത്തൊഴുക്കുള്ള പുഴയില്‍ നിന്നും പശുക്കിടാവിനെ രക്ഷപ്പെടുത്തി യുവാവ് !

പശുക്കിടാവ് വെള്ളത്തിലൂടെ ഒഴുകുന്നത് കണ്ട ഒരു യുവാവ് പശുക്കിടാവിനെ രക്ഷിക്കാനായി നദീതീരത്തേക്ക് കല്‍പ്പടവുകളിലൂടെ ഓടിവരുന്നതിനിടെ വഴുതി നദിയിലേക്ക് വീഴുന്നു. എന്നാല്‍, ഏറെ പരിശീലനമുള്ള ഒരാളെ പോലെ പെട്ടെന്ന് തന്നെ യുവാവ് നദിയില്‍ നിന്ന് മുങ്ങി നിവരുകയും പശുക്കിടാവിനെ ഒരു കാലില്‍ ഉയര്‍ത്തെയെടുക്കുകയും ചെയ്യുന്നു. 

video of young man rescued the calf from the raging river is viral bkg
Author
First Published May 12, 2023, 3:37 PM IST

രുണ, സ്നേഹം എന്നീ വികാരങ്ങള്‍ മനുഷ്യരില്‍ അന്യമായെന്ന മുറവിളി കേട്ട് തുടങ്ങിയിട്ട് ഏറെ കാലമായില്ല. എന്നാല്‍, അത്തരം നിരീക്ഷണങ്ങളെ പാടെ തള്ളിക്കളയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ, കാഴ്ചയില്‍ നീണ്ട കല്‍പ്പടവുകളുള്ള ഏതോ ഉത്തരേന്ത്യന്‍ ഘാട്ടില്‍ നിന്നുള്ളതാണെന്ന് വ്യക്തം. നദിയുടെ കുത്തൊഴുക്ക് കാണുന്ന സാധാരണക്കാരായ ആരും ആ നദീതീരത്തേക്ക് അടുക്കാന്‍ പോയിട്ട് ഒന്ന് നോക്കാന്‍ പോലും ആഗ്രഹിക്കില്ല.  അത്രയ്ക്ക് ശക്തമാണ് ഒഴുക്കി. അതിനിടെയാണ് നദിയുടെ കുത്തൊഴുക്കില്‍പ്പെട്ട ഒരു പശുക്കിടാവിനെ ഒരു യുവാവ് രക്ഷപ്പെടുത്തുന്നത്. വീഡിയോ കണ്ടവര്‍ യുവാവിന്‍റെ ധീരതയെ അഭിനന്ദിച്ചു. മനുഷ്യരില്‍ ഇപ്പോഴും കരുണ ബാക്കിയുണ്ടെന്ന് ചിലര്‍ കുറിച്ചു. ചിലര്‍ അദ്ദേഹത്തെ സൂപ്പര്‍ ഹീറോകളുമായി താരതമ്യം ചെയ്തു. 

അതിശക്തമായ കുത്തൊഴുക്കോടെ ഒഴുകുന്ന നദിയിലേക്ക് അബദ്ധത്തിലായിരുന്നു പശുക്കിടാവ് വീണത്. നിമിഷ നേരം കൊണ്ട് പശുക്കിടാവ് ശക്തമായ കുത്തോഴൊക്കില്‍ അകപ്പെട്ടു. പശുക്കിടാവ് വെള്ളത്തിലൂടെ ഒഴുകുന്നത് കണ്ട ഒരു യുവാവ് പശുക്കിടാവിനെ രക്ഷിക്കാനായി നദീതീരത്തേക്ക് കല്‍പ്പടവുകളിലൂടെ ഓടിവരുന്നതിനിടെ വഴുതി നദിയിലേക്ക് വീഴുന്നു. എന്നാല്‍, ഏറെ പരിശീലനമുള്ള ഒരാളെ പോലെ പെട്ടെന്ന് തന്നെ യുവാവ് നദിയില്‍ നിന്ന് മുങ്ങി നിവരുകയും പശുക്കിടാവിനെ ഒരു കാലില്‍ ഉയര്‍ത്തെയെടുക്കുകയും ചെയ്യുന്നു. പക്ഷേ, നദിയുടെ കുത്തൊഴുക്ക് കാരണം പശുക്കിടാവ് വീണ്ടും ഒഴുക്കിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് കാഴ്ചക്കാരന് തോന്നുന്ന സമയത്താണ് ഇരുവരുടെയും രക്ഷയ്ക്ക് മറ്റൊരാള്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പശുക്കിടാവിനെ രക്ഷപ്പെടുത്തുന്നു. 

 

ചൊവ്വയില്‍ ഒരു 'തുറന്ന പുസ്തകം'; ജലപ്രവാഹത്തിന്‍റെ 'പാഠങ്ങള്‍' തേടി നാസ

@raunaksingh1170 എന്ന അക്കൗണ്ടില്‍ നിന്നും എഴ് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 34 ലക്ഷത്തിലേറെ ആളുകള്‍ ലൈക്ക് ചെയ്തു കഴിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായെത്തിയത്. 'നദിയില്‍ വീണ പശുവിനെ മരണമുഖത്ത് നിന്ന് ശ്യാം എന്നൊരാള്‍ രക്ഷപ്പെടുത്തി. ഭയാശങ്കകളൊന്നുമില്ലാതെ.' അദ്ദേഹം കുറിച്ചു. യുവാവിന്‍റെ ധീരതയെ അകമഴിഞ്ഞ് പ്രസംശിക്കുകയാണ് കാഴ്ചക്കാര്‍. 'എല്ലാ സൂപ്പര്‍ ഹീറോകളും മാസ്കുകളും സ്യൂട്ടുകളും ധരിക്കാറില്ല. ഒരു ദയയുള്ള പ്രവൃത്തിയിലൂടെ നമ്മുക്കെല്ലാം മറ്റൊരാളുടെ ജീവിതത്തില്‍ സൂപ്പര്‍ ഹീറോകളാകാം.' ഒരാള്‍ എഴുതി. 

ഇന്ത്യന്‍ ചൂടിക്കട്ടിലിന് അമേരിക്കന്‍ വില്പ സൈറ്റിലെ വില കണ്ട് ഞെട്ടി ഇന്ത്യക്കാര്‍ !
 

Follow Us:
Download App:
  • android
  • ios