മുംബൈയിലെ കാണ്ടിവാലിയിൽ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഏഴാം നിലയിൽ നിന്ന് ഒരു തെരുവ് പൂച്ചയെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധത്തിനൊടുവിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

മുംബൈയിലെ കാണ്ടിവാലി പ്രദേശത്തെ ഒരു ഫ്ലാറ്റിന്‍ലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഏഴാം നിലയിൽ നിന്നും വലിച്ചെറിഞ്ഞതിനെ തുടർന്ന് ഒരു കാലിന് ശേഷിക്കുറവുള്ള ഒരു തെരുവ് പൂച്ച ചത്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത് പിന്നാലെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നെറ്റിസെന്‍സ് രംഗത്തെത്തി. സെക്യൂരിറ്റിക്കാരനെതിരെ ശക്തമായ നടപടി വേണമെന്നും നെറ്റിസെന്‍സ് ആവശ്യപ്പെട്ടു. വ്യാപകമായ പരാതികൾ സമൂഹമാധ്യമങ്ങളിൽ ഉയ‍ർന്നതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു.

വലിച്ചെറിഞ്ഞത് ഏഴാം നിലയിൽ നിന്നും

ആഡംബര' റെസിഡൻഷ്യൽ കോംപ്ലക്സായ ഒരു ഹൗസിംഗ് സൊസൈറ്റിക്കുള്ളിൽ റിപ്പബ്ലിക് ദിനത്തിൽ രാവിലെ 11:22 ഓടെയാണ് സംഭവം നടന്നതെന്ന് ഇന്‍സ്റ്റാഗ്രാമിൽ വൈറലായ സിസിടിവി വീഡിയോയിൽ പറയുന്നു. ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഒരു ഇടനാഴിയിലൂടെ നടന്ന് ഒരു തെരുവ് പൂച്ചയെ കൈയ്യിൽ എടുക്കുന്നത് കാണാം. പിന്നാലെ ഇയാൾ ബാൽക്കെണിയിലേക്കുള്ള ഒരു വാതിൽ തുറന്ന് അങ്ങോട്ട് പോകുന്നു. അല്പ നേരത്തിന് ശേഷം ഇയാൾ തിരിച്ചെത്തുകയും ലിഫ്റ്റിൽ കയറുന്നതും കാണാം. തൊട്ടടുത്ത ദൃശ്യത്തിൽ നാളെ വീണ പൂച്ച നടക്കാൻ കഴിയാതെ വേച്ച് വേച്ച് ഇപ്പോൾ താഴെ വീഴുമെന്ന തരത്തിൽ പതുക്കെ നടന്നുപോകുന്ന ദൃശ്യങ്ങളും കാണാം. സാധാരണഗതിയിൽ അത്യാവശ്യം ഉയരങ്ങളിൽ നിന്നും താഴെ വീഴുന്ന് പൂച്ച അതിന്‍റെ ശാരീരിക പ്രത്യേകതകൾ കാരണം നാലുകാലിലാണ് വീഴുക. എന്നാൽ ഇവിടെ ഏഴാം നിലയിൽ നിന്നും വീണ നിലത്ത് എത്തുന്നതിന് മുമ്പ് ഒരു കമ്പിൽ ഇടിച്ച് താഴെക്ക് വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. വീഴ്ച്ചയിൽ ശക്തമായ ആഘാതമേറ്റ പൂച്ചയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയെന്നും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.

View post on Instagram

ക്രൂരം, നടപടി വേണം

മൃഗസംരക്ഷണ സംഘടനയായ സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെയാണ് ഈ അസ്വസ്ഥകരമായ ദൃശ്യങ്ങൾ പങ്കുവച്ചത്. ഭരണഘടനാ മൂല്യങ്ങളെയും മനുഷ്യത്വത്തെയും പ്രതീകപ്പെടുത്തുന്ന റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഭവത്തിൽ നടന്ന ഇത്തരമൊരു ക്രൂരതയ്ക്കെതിരെ ശക്തമായ ഭാഷയിൽ സംഘടന പ്രതികരിച്ചു. ശബ്ദമില്ലാത്ത ഒരു ജീവിതത്തെ ഉപയോഗശൂന്യമായി കണക്കാക്കിയെന്നായിരുന്നു സംഘടന സംഭവത്തെ വിശേഷിപ്പിച്ചത്. മിണ്ടാപ്രാണികളോടുള്ള ഇത്തരം ക്രൂരതയ്ക്കെതിരെ ശക്തമായ നടപടിവേണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളോടുള്ള നിശബ്ദത ക്രൂരതയ്ക്ക് വഴിവെച്ച് കൊടുക്കുകയാണെന്നും സംഘടന ആരോപിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.