ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ചോക്ലേറ്റ് വിതരണം ചെയ്ത് ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ. എന്തൊരു ക്യൂട്ടാണ് ഈ വീഡിയോ എന്ന് നെറ്റിസണ്‍സ്. 

ചില അധ്യാപകരുണ്ട്, അവർ വെറും അധ്യാപകരല്ല. നമ്മുടെ സുഹൃത്തുക്കളെ പോലെയോ വീട്ടിലെ മുതിർന്ന അം​ഗങ്ങളെ പോലെയോ ഒക്കെ നമുക്കൊപ്പം നിൽക്കുന്നവരാണ്. അതുപോലെ, ഒരു അധ്യാപകന്റെ ക്യൂട്ട് ക്യൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബെം​ഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഒരു ക്ലാസ്‍മുറിയാണ് ഈ വീിഡയോയിൽ കാണുന്നത്. അിവടെ ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്യുന്നത് വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തങ്ങളുടെ പഠനകാലത്തെയും അധ്യാപകരെയും കുറിച്ചുള്ള നൊസ്റ്റാൾജിയ നിറഞ്ഞ ഓർമ്മകളിലേക്ക് സഞ്ചരിക്കുകയാണ് പലരും. അതുപോലെ, ഇങ്ങനെ ഒരു പ്രൊഫസറെ കിട്ടിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹം പ്രകടിപ്പിച്ചവരും ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ക്രൈസ്റ്റ് അപ്‌ഡേറ്റ്സ്', 'ക്രൈസ്റ്റ് ഫ്രഷേഴ്സ്', മറ്റ് രണ്ട് അക്കൗണ്ടുകൾ എന്നിവ ചേർന്നാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ ഒരു കൊളാബൊറേറ്റീവ് പോസ്റ്റായി പങ്കുവെച്ചിരിക്കുന്നത്. 'ഞങ്ങൾക്ക് ഞങ്ങളുടെ സാറിനെ അത്രയധികം ഇഷ്ടമാണ്' എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ. 'ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ചോക്ലേറ്റ് നൽകുന്ന ഒരു പ്രൊഫസറെ കണ്ടെത്തൂ - ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന്' എന്നും വീഡിയോയ്ക്ക് മുകളിൽ എഴുതിയിട്ടുണ്ട്.

View post on Instagram

വീഡിയോയിൽ നിറഞ്ഞ പുഞ്ചിരിയോടെ പ്രൊഫസർ ഓരോ വിദ്യാർത്ഥികൾക്കായി ചോക്ലേറ്റ് നൽകുന്നതാണ് കാണാൻ സാധിക്കുന്നത്. ഒരാളെയും വിട്ടുപോകാതെയാണ് അദ്ദേഹം കയ്യിലിരുന്ന കവറിൽ നിന്നും ചോക്ലേറ്റ് എടുത്തു കൊടുക്കുന്നത്. നിരവധിപ്പേരാണ് വീിഡയോയ്ക്ക് കമന്റുകൾ നൽകിയത്. ഈ വീഡിയോ വളരെ ക്യൂട്ടാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇങ്ങനെ ഒരു പ്രൊഫസറെ ഞങ്ങൾക്ക് കിട്ടിയില്ലല്ലോ എന്നായിരുന്നു സങ്കടത്തോടെ ചിലരുടെ കമന്റ്. അതുപോലെ സമാനമായ അധ്യാപകരെ കുറിച്ചുള്ള ഓർമ്മകളും പലരും കമന്റ് ബോക്സിലെഴുതിയിട്ടുണ്ട്.