ആലപ്പുഴയിലെ കായൽ സൗന്ദര്യം ആസ്വദിച്ച വിദേശ സഞ്ചാരിയായ ജാക്ക്, ഇന്ത്യൻ ടൂറിസം കേരളത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഓൺലൈനിലെ മോശം പ്രതിച്ഛായ മാറ്റാൻ വൃത്തിയും സമാധാനവുമുള്ള കേരളത്തിലെ അനുഭവങ്ങൾ സഹായിക്കുമെന്നും അദ്ദേഹം തന്‍റെ വൈറലായ വീഡിയോയിൽ പറയുന്നു. ഏറെ പേർ അദ്ദേഹത്തിന്‍റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

ലപ്പുഴയിലെ കായൽ സൗന്ദര്യം ആസ്വദിച്ച ശേഷം ഒരു വിദേശ സഞ്ചാരി ഇന്ത്യയിലെ ടൂറിസം പ്രദേശങ്ങൾക്കായി ഒരു റീബ്രാൻഡിംഗ് ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവായ ജാക്ക് ഹീറ്റണാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിലെ മറ്റ് വിനോദ സഞ്ചാര പ്രദേശങ്ങളെക്കാൾ കേരളത്തിന്‍റെ കയൽ സൗന്ദര്യം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ കേരളത്തിലെ കായൽ സൗന്ദര്യമാണ് ഇന്ത്യ ടൂറിസം രംഗത്ത് പ്രോത്സാഹിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ജാക്ക് ഇന്ത്യയിലുടനീളം സഞ്ചരിച്ച ശേഷമാണ് കേരളത്തിലേക്ക് എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യ, കേരളത്തെ പ്രോത്സാഹിപ്പിക്കണം

ഓഫ്‌ലൈനിലും ഓൺലൈനിലും വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ യഥാർത്ഥ ചിത്രം ലഭിക്കുന്നതിന് ഇന്ത്യ, കേരളത്തെയും അതിന്‍റെ സൗന്ദര്യത്തെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "നിർഭാഗ്യവശാൽ, ഇന്ത്യയ്ക്ക് ഓൺലൈനിൽ മോശം പ്രശസ്തിയാണ് ലഭിക്കുന്നത്, പക്ഷേ, സത്യം പറഞ്ഞാൽ, ഈ വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ദില്ലിയും സുവർണ്ണ ത്രികോണവും മാത്രമേ സന്ദർശിക്കുന്നുള്ളൂവെന്ന് ഞാൻ കരുതുന്നു. വിനോദ സഞ്ചാരികൾ ആസ്വദിക്കുന്ന സ്ഥലങ്ങൾ യഥാർത്ഥത്തിൽ പ്രോത്സാഹിപ്പിക്കുന്നതിൽ ഗുരുതരമായ മാറ്റം ആവശ്യമാണ്," ജാക്ക് തന്‍റെ വീഡിയോയിൽ പറയുന്നു.

View post on Instagram

കേരളത്തെ വൃത്തിയുള്ളതും സമാധാനപരവുമാണെന്ന് വിശേഷിപ്പിച്ച ജാക്ക്, കേരളത്തിലൂടെ സ‌ഞ്ചരിക്കാനുള്ള ഏറ്റവും നല്ല മാർഗം കായലിലെ ഹൗസ്‌ബോട്ടുകളാണെന്നും അവകാശപ്പെട്ടു. "കേരളം അതിമനോഹരമാണ്: വൃത്തിയുള്ളതും, സമാധാനപരവും, മനോഹരവുമാണ്. തീർച്ചയായും, കേരളത്തിന്‍റെ രുചി അനുഭവിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് ഇതുപോലുള്ള ഒരു പരമ്പരാഗത ഹൗസ് ബോട്ടിൽ കായലിലൂടെയുള്ള ക്രൂയിസ് ആണ്. എന്താണ് ഇഷ്ടപ്പെടാത്തത്?" ജാക്ക് ചോദിക്കുന്നു. ഒപ്പം ഇന്ത്യയിൽ വച്ച് ഇതുവരെ താൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച അനുഭവമായിരുന്നു കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിനന്ദന പ്രവാഹം

ജാക്കിന്‍റെ വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. ജാക്ക് കേരളത്തിലെ കായലുകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളെ മിക്ക കാഴ്ചക്കാരും അംഗീകരിച്ചു. "ഇപ്പോൾ ആലപ്പുഴയിലാണ്, അതിശയകരമാണ്! കേരളത്തിൽ എത്തിയതിന് ശേഷം ഇന്ത്യയെക്കുറിച്ചുള്ള എന്‍റെ അഭിപ്രായം 180 മടങ്ങ് കൂടുതലാണ്," എന്നായിരുന്നു മറ്റൊരു സഞ്ചാരി കുറിച്ചത്. "ഗോവ, കേരളം, കൊങ്കൺ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ, വടക്കുകിഴക്കൻ, കശ്മീർ, എല്ലാം വിചിത്രമാണ്." എന്നായിരുന്നു മറ്റെരു കുറിപ്പ്. "ഇന്ത്യയിലെ ഏറ്റവും പരിഷ്കൃതമായ ഭാഗമാണിത്, വൃത്തിയുള്ളതും, സംഘടിതവും, ജനസാന്ദ്രത കുറഞ്ഞതും, മാലിന്യം നിറഞ്ഞതും അല്ലാത്തതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, പൗരബോധമുള്ളതും, എല്ലാറ്റിനുമുപരി ആതിഥ്യമര്യാദയുള്ളതുമാണ്." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ അഭിപ്രായം.