വിമാനത്തിൽ നിന്നും പുറത്തേക്ക് നോക്കിയപ്പോൾ മേഘങ്ങള്‍ക്ക് മുകളിലൂടെ നടക്കുന്ന മനുഷ്യ രൂപം. വീഡിയോ വൈറലായതിന് പിന്നാലെ ഏലിയന്‍സ് എന്നും പാരമോര്‍മ്മലെന്നും കുറിപ്പുകള്‍.  


ഭൂമിയിലെ മിക്ക സംഗതികളെ കുറിച്ചും മനുഷ്യന് ഇന്നും ഒരു ധാരണയില്ല. അന്യഗ്രഹ ജീവികൾ മുതല്‍ കടലിന്‍റെ അടിത്തട്ടിലെ ജൈവവൈവിധ്യത്തില്‍ വരെ ഈ ധാരണയില്ലായ്മ തുടരുന്നു. ഇതിനിടെയാണ് ആയിരക്കണക്കിന് അടി ഉയരത്തിലൂടെ മേഘങ്ങള്‍ക്കും മുകളിലൂടെ പറക്കുന്ന ഒരു വിമാനത്തില്‍ നിന്നും ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടിയത്. വീഡിയോയില്‍ മേഘങ്ങള്‍ക്ക് മുകളില്‍ നിൽക്കുന്നത് പോലെയുള്ള ഒന്നില്‍ കൂടുതല്‍ മനുഷ്യരൂപങ്ങള്‍ കാണാം. 

അടുത്ത കാലത്തായി അന്യഗ്രഹ ജീവികൾ ഉണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം സമൂഹ മാധ്യമങ്ങളിലും ശാസ്ത്രജ്ഞരുടെ ഇടയിലും ഏറ്റവും ശക്തമായ രീതിയിലാണ് നടക്കുന്നത്. ഇതിനിടെ മേഘരൂപങ്ങള്‍ക്കിടിയില്‍ മനുഷ്യ സമാനമായ രൂപങ്ങള്‍ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആശങ്കാകുലരായി. ഒരു കൊമേഴ്സ്യല്‍ എയർലൈനിലെ ഒരു യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ചത്. അതിവിശാലമായ മേഘപ്പരപ്പിന് മുകളില്‍ അവിടവിടെയായി ഒന്ന് രണ്ട് മനുഷ്യരൂപങ്ങള്‍ക്ക് സമാനമായ രൂപങ്ങള്‍ നിൽക്കുന്നത് പോലെ വീഡിയോയില്‍ കാണാം. 

കടിച്ചത് ഏറ്റവും മാരകമായ പാമ്പ്, 'ഞാന്‍ പെട്ടെന്ന്' യുവാവ്, ഇതുവരെ എടുത്തത് 88 കുത്തിവയ്പ്പുകള്‍; വീഡിയോ വൈറൽ

Scroll to load tweet…

ഫ്ലാറ്റില്‍ 101 പേരുമായി യുവതിയുടെ സെക്സ് മാരത്തോണ്‍; പ്രോപ്പർട്ടി ഉടമകൾക്ക് കിട്ടിയത് എട്ടിന്‍റെ പണി

"ഒരു കൊമേഴ്‌സ്യൽ എയർലൈനിലെ ഒരു യാത്രക്കാരൻ ക്ലൗഡ് കവറിൽ നിൽക്കുന്ന ഒന്നിലധികം ജീവികളായി തോന്നുന്ന രൂപങ്ങളെ കണ്ടെത്തി. എന്താണ് സംഭവിക്കുന്നത്?" ഒരു പാരാനോർമൽ വിദഗ്ധയായി അറിയപ്പെടുന്ന ഒരു ഉള്ളടക്ക സ്രഷ്‌ടാവായ മൈര മൂർ, എന്‍റെ എക്സ് ഹാന്‍റിലില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ചോദിച്ചു.ഒപ്പം പാരാനോർമ്മല്‍, ഏലിയന്‍സ് ടാഗുകളും അദ്ദേഹം ഉപയോഗിച്ചു. മേഘങ്ങള്‍ക്ക് മുകളില്‍ ഈ രണ്ട് പേര്‍ നില്‍ക്കുന്ന ഏതാണ്ട് മൂന്നോളം രൂപങ്ങള്‍ വീഡിയോയില്‍ കാണാം. 

മൂന്ന് ദിവസം കൊണ്ട് 48 ലക്ഷം പേരാണ് വീഡിയോ കണ്ടത്. പിന്നാലെ നിരവധി ഗൂഢാലോചനാ സിദ്ധാന്തക്കാരെത്തി. നിരവധി പേര്‍ അത് അന്യഗ്രഹ ജീവികളാണെന്ന് തറപ്പിച്ച് പറഞ്ഞു. അതേസമയം നിരവധി പേര്‍ വീഡിയോയുടെ ആധികാരികതയെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. അവര്‍ കൂടുതല്‍ യുക്തിസഹമായ ഒരു ഉത്തരം ആവശ്യപ്പെട്ടു. അനുഭവജ്ഞാനമുള്ള ഒരു പൈലറ്റ് തന്നോട് പറഞ്ഞത് അത് ഉയരം കൂടിയ കെട്ടിടങ്ങളില്‍ നിന്നും ഉയരുന്ന നീരാവിയാകാമെന്ന് ആണെന്ന് ഒരാള്‍ എഴുതി. എന്നാല്‍ ഇതിന് സ്ഥിരീകരണമെന്നും ഇല്ല. പലരും അത് മേഘരൂപങ്ങളാകാണെന്നും മനുഷ്യരുടെ കാഴ്ചയില്‍ മനുഷ്യരെ പോലെ തോന്നുന്നതാകാമെന്നും എഴുതി.

'ഒരിക്കൽ ലോകത്തിന്‍റെ പകുതിയുടെയും ഉടമകൾ, ഇന്ന് അവരുടെ സ്വത്ത് ഇന്ത്യക്കാരുടെ കൈയിൽ'; കുറിപ്പ് വൈറല്‍