അമേരിക്കയിൽ ജോലിക്ക് പോകുന്ന പലരും തിരികെ വരാതെ അവിടെ സ്ഥിരതാമസമാക്കുന്നതിന്‍റെ കാരണങ്ങൾ വിശദീകരിക്കുകയാണ് ഗൗരവ് മഖ്‌ലോഗ എന്ന ഇന്ത്യൻ യുവാവ്. മികച്ച ജീവിതശൈലി, തൊഴിൽ അവസരങ്ങൾ, ശാന്തമായ അന്തരീക്ഷം എന്നിവ ഒരിക്കൽ അനുഭവിച്ചാൽ ഇന്ത്യയിലേക്കുള്ള മടക്കം പലർക്കും പ്രയാസകരമാകുന്നുവെന്ന് അദ്ദേഹം പറയുന്നു.

മേരിക്കയിലേക്ക് അതല്ലെങ്കിൽ മറ്റേതെങ്കിലും വിദേശ രാജ്യത്ത് ഏതാനും വർഷം ജോലി ചെയ്ത് സാമ്പത്തികമായി സുരക്ഷിതരായ ശേഷം ഇന്ത്യയിലേക്ക് മടങ്ങണമെന്ന ആഗ്രഹത്തോടെയാണ് പലരും വിദേശ ജോലികൾ തേടി പോകുന്നത്. എന്നാൽ, അവരിൽ പലരും പിന്നീട് സ്ഥിരമായി അവിടെ തുടരാൻ തീരുമാനിക്കുന്നതിന്‍റെ കാരണങ്ങൾ വിശദീകരിച്ച് അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ യുവാവ് ഗൗരവ് മഖ്‌ലോഗ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.

'അനുഭവിച്ചാൽ, പിന്നൊരു തിരിച്ച് പോക്കില്ല'

അമേരിക്കയിൽ എത്തുന്നതിന് മുമ്പ് രണ്ടോ നാലോ വർഷം ജോലി ചെയ്ത് ആവശ്യത്തിന് പണം സമ്പാദിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങി സുഖമായി ജീവിക്കാമെന്നായിരുന്നു തന്‍റെയും പദ്ധതിയെന്ന് ഗൗരവ് പറയുന്നു. എന്നാൽ, അവിടെ താമസിച്ച് ആ ജീവിതരീതി നേരിട്ട് അനുഭവിച്ചപ്പോൾ തന്‍റെ ചിന്തയിൽ വലിയ മാറ്റമുണ്ടായെന്നാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ. താൻ താമസിക്കുന്ന പ്രദേശത്തിന്‍റെ ശാന്തതയും പച്ചപ്പ് നിറഞ്ഞ അന്തരീക്ഷവുമാണ് ആദ്യം മനസ്സിൽ ഇടം നേടിയതെന്ന് ഗൗരവ് പറയുന്നു.

View post on Instagram

വൈകുന്നേരങ്ങളിലും തിരക്കില്ലാത്ത, സമാധാനപരമായ ചുറ്റുപാടുകൾ ആളുകളെ അവിടെ തന്നെ തുടരാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. അതേസമയം, സ്വന്തം നാടിനും വീടിനും പകരം മറ്റൊന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രകൃതി സൗന്ദര്യം മാത്രമല്ല, മികച്ച തൊഴിൽ അവസരങ്ങൾ, ആധുനിക സൗകര്യങ്ങൾ, ക്രമബദ്ധമായ ജീവിതശൈലി എന്നിവയും വിദേശത്ത് തുടരാനുള്ള തീരുമാനത്തെ സ്വാധീനിക്കുന്നുവെന്നാണ് ഗൗരവിന്‍റെ നിരീക്ഷണം. കരിയർ വളർച്ചയ്ക്ക് ലഭിക്കുന്ന സാധ്യതകളും ദൈനംദിന ജീവിതത്തിലെ സൗകര്യങ്ങളും ഒരിക്കൽ അനുഭവിച്ചാൽ പിന്നലെ നാട്ടിലേക്ക് മടങ്ങുക പലർക്കും പ്രയാസകരമാകുന്നുവെന്നും അദ്ദേഹം പറയുന്നു.

ബന്ധങ്ങൾ...

ഗൗരവിന്‍റെ ഈ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കാണ് വഴിവെച്ചത്. ചിലർ അദ്ദേഹത്തിന്‍റെ നിരീക്ഷണത്തോട് യോജിച്ചപ്പോൾ, മറ്റ് ചിലർ കുടുംബ ബന്ധങ്ങൾ, സാംസ്കാരിക അടുപ്പം, സ്വന്തം നാടിന്‍റെ ആത്മബന്ധം എന്നിവയാണ് ഏറ്റവും ഒടുവിൽ പ്രധാനമെന്ന് അഭിപ്രായപ്പെട്ടു.