റഷ്യൻ ട്രാവൽ വ്ലോഗറായ അമിന ഫൈൻഡ്സ് ഇന്ത്യയിലുടനീളം സഞ്ചരിച്ച ശേഷം കേരളത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമായി തിരഞ്ഞെടുത്തു. കേരളത്തിന്‍റെ ശാന്തമായ അന്തരീക്ഷം, വൃത്തി, പരിസ്ഥിതി ബോധം, മതസൗഹാർദ്ദം എന്നിവയാണ് തന്നെ ആകർഷിച്ചതെന്ന് അമിന പറയുന്നു.
ഇന്ത്യയിലുടനീളം സഞ്ചരിച്ച് തന്‍റെ പ്രിയപ്പെട്ട സംസ്ഥാനം ഏതാണെന്ന് വെളിപ്പെടുത്തിയ റഷ്യൻ വിനോദ സഞ്ചാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. റഷ്യയിൽ നിന്നുള്ള ട്രാവൽ വ്ലോഗറായ അമിന ഫൈൻഡ്സ് രാജ്യത്തിന്‍റെ പലഭാഗങ്ങളും സന്ദർശിച്ച ശേഷമാണ് കേരളം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമെന്ന് കുറിച്ചത്. ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചതിന് ശേഷം, ഒടുവിൽ എനിക്ക് പ്രിയപ്പെട്ട സ്ഥലം കണ്ടെത്താൻ കഴിഞ്ഞു. കേരളത്തിന്‍റെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് അമിന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. ഇന്ത്യയിലെങ്ങും താൻ കണ്ട മനോഹരമായ കാഴ്ചകൾക്കും സ്നേഹമുള്ള ആളുകൾക്കും അപ്പുറം, കേരളത്തെ വേറിട്ടു നിർത്തുന്ന നിരവധി ഘടകങ്ങൾ ഉണ്ടെന്നും അവരെഴുതി.
കേരളം മഹത്തരം
കേരളത്തിന്‍റെ വൃത്തിയും ജനങ്ങൾ പരിസ്ഥിതിക്ക് നൽകുന്ന ശ്രദ്ധയും അമിനയുടെ പ്രശംസ ഏറ്റുവാങ്ങി. 'ആളുകൾ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് എത്രമാത്രം ശ്രദ്ധാലുക്കളാണെന്ന് വ്യക്തമായി. തെരുവുകൾ വൃത്തിയുള്ളതാണ്. റീസൈക്ലിംഗ് ബിന്നുകൾ സാധാരണമാണെന്നും കേരളത്തിൽ പ്രകൃതി ചൂഷണം ചെയ്യപ്പെടുന്നതിന് പകരം ആദരിക്കപ്പെടുകയാണെന്നും അമിന കൂട്ടിച്ചേർത്തു. കേരളത്തിന്‍റെ മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെയും അവർ ചൂണ്ടിക്കാട്ടി. മുസ്ലിം പള്ളികളും അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും അടുത്തടുത്ത് നിലകൊള്ളുന്നത്, പ്രചോദനമായ ഒരു സാമൂഹിക സൗഹൃദത്തിന്‍റെ തലമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അമിന കുറിച്ചു.
അന്വേഷണവുമായി വദേശികളും
അമിനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കേരളത്തെ അടുത്തറിയുകയും വിലയിരുത്തുകയും ചെയ്ത അമിനയുടെ നിരീക്ഷണങ്ങൾക്ക് വിദേശികളും സ്വദേശികളുമായ നിരവധി പേർ പിന്തുണ നൽകി. കേരളത്തെക്കുറിച്ച് നല്ല വാക്കുകൾ പങ്കുവെച്ചതിന് നന്ദിയെന്ന് കമന്‍റുകൾ. കേരളം അതുല്യമാണ് ഇനിയും ഒരുപാട് അറിയാനുണ്ടെന്നും അഭിപ്രായ പ്രകടനങ്ങഴും മറ്റ് ചിലരെഴുതി. ന്തായാലും ഒരു വിദേശ സഞ്ചാരിയുടെ വാക്കുകൾ "ദൈവത്തിന്‍റെ സ്വന്തം നാട്" എന്ന കേരളത്തിന്‍റെ ഖ്യാതിക്ക് കൂടുതൽ മാറ്റുകൂട്ടുന്നു.


