അലാസ്ക എയർലൈനിൽ ടേക്ക് ഓഫിന് പിന്നാലെ യാത്രക്കാരിയുടെ മുടി വലിച്ചയാളെ ഫ്ലൈറ്റ് അറ്റൻഡന്റ് കായികമായി പ്രതിരോധിച്ചു. ഓക്ലാൻഡ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പറന്നുയർന്നതിന് പിന്നാലെയാണ് സംഭവം.
വിമാന യാത്രക്കാര്‍ക്ക് ഇടയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിലായി അലാസ്ക എയർലൈനില്‍ ടേക്ക് ഓഫിന് പിന്നാലെ ഒരു യാത്രക്കാരിയുടെ മുടി, പിന്നിലെ സ്റ്റീൽ ഇരുന്നയാൾ പിടിച്ച് വലിച്ചതിന് പിന്നാലെ സംഘര്‍ഷം. യാത്രാക്കാരനെ ഫൈറ്റ് അറ്റൻഡന്‍റ് കായികമായി തന്നെ പ്രതിരോധിച്ചു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഓക്ലാൻഡ് ഇന്‍റര്‍നാഷണൽ എയർപോർട്ടില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ അലാസ്ക എയർലൈന്‍റെ 2221 ഫ്ലൈറ്റിലാണ് സംഭവം.
ഫെബ്രുവരി ഒന്നാം തിയതി രാവിലെ പത്തരയോടെയാണ് സംഭവം. ഒറിഗോണിലെ പോർട്ട്ലാൻഡിലേക്ക് പുറപ്പെട്ടന്നതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചാന്ദ് ബ്രോ ചില്‍ 17 എന്ന എക്സ് ഹാന്‍റിലിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ സംഘർഷത്തിന്‍റെ തീവ്രത കാണിച്ചു. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു ഫൈറ്റ് അറ്റൻഡന്‍റ് സീറ്റില്‍ ഇരിക്കുന്ന ഒരു യാത്രക്കാരന്‍റെ തല ചേര്‍ത്ത് പിടിച്ച് നിരവധി തവണ മുഷ്ടി ചുരുട്ടി ഇടിക്കുന്നത് കാണാം. യാത്രക്കാരന്‍റെ കഴുത്തിലും നെഞ്ചിലും നിരവധി തവണ ഇടിയേറ്റെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു.
Read More:'കുളിയിലൊന്നും ഒരു കാര്യവുമില്ലെന്ന്' അവകാശപ്പെട്ട് കുളിച്ചിട്ട് അഞ്ച് വര്‍ഷമായ യുഎസ് ഡോക്ടർ
Watch Video: ആദ്യ ചുവടില്‍ കാലുറയ്ക്കാതെ കുഞ്ഞ്, താങ്ങായി വളര്‍ത്തുനായ; ഇതാണ് യഥാര്‍ത്ഥ സൌഹൃദമെന്ന് സോഷ്യൽ മീഡിയ
ഇടിയ്ക്കിടെ യുവതിയോട് സുരക്ഷിതമായ മറ്റൊരു സീറ്റിലേക്ക് മാറാന്‍ ഫൈറ്റ് അറ്റന്‍റന്‍റ് ആവശ്യപ്പെടുകയും യുവതി അത് അനുസരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, വിമാനം ഓക്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി, പിന്നാലെ വിമാനം റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം പോലീസ് വരുന്നത് വരെ യാത്രക്കാരനെ ക്യാബിന്‍ ക്രൂ തടഞ്ഞ് വച്ചു. പിന്നാലെ യാത്രക്കാരനെ അലാസ്ക എയർലൈനിലും ഹോറിസോണ്‍ എയര്‍ലൈനിലും ജീവിതകാലത്തേക്ക് വിലക്കിയതായും അലാസ്ക എയർലൈന്‍ അറിയിച്ചു. ഇയൾക്ക് നേരത്തെ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്നും ആളുകളോട് മോശമായി പെരുമാറുന്ന ട്രാക്ക് റിക്കോർഡ് ഉണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം തങ്ങളുടെ ജീവനക്കാര്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നും അലാസ്ക എയര്‍ അവകാശപ്പെട്ടു.
