Asianet News MalayalamAsianet News Malayalam

-13 ഡിഗിയില്‍ ന്യൂഡില്‍സ് വച്ചാല്‍ എന്ത് സംഭവിക്കും? 'ഇന്‍സ്റ്റലേഷന്‍' എന്ന് സോഷ്യല്‍ മീഡിയ !


മഞ്ഞില്‍ മൂടിക്കിടക്കുന്ന ഒരു വീടിന്‍റെ പുറത്തേക്ക് ഒരാള്‍ ഒരു പാത്രത്തില്‍ ആവിപൊങ്ങുന്നു ന്യൂഡില്‍സുമായി വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ഇയാള്‍ വരാന്തയിലെ കൈപ്പിടിയില്‍ പാത്രം വയ്ക്കുന്നു.  

viral video of noodles in 8 degree Fahrenheit went viral bkg
Author
First Published Jan 19, 2024, 9:02 AM IST

തുക്കെയാണെങ്കിലും ഭൂമിയില്‍‌ മിക്ക സ്ഥലങ്ങളും ശൈത്യകാലത്തിലേക്ക് കടന്നുകഴിഞ്ഞു. യുഎസിലും ഊട്ടിയിലും കശ്മീരിലും ആല്‍പ്സിലും ദില്ലിയിലുമൊക്കെ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് ഇവിടെ നിന്നുമുള്ള വാര്‍ത്തകള്‍ കാണിക്കുന്നു. ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വൈറലായത്. unilad എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും  '8 ഡിഗ്രി കാലാവസ്ഥ ഒരു തമാശയല്ല' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പതിനൊന്ന് ലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ട് കഴിഞ്ഞു. 

മഞ്ഞില്‍ മൂടിക്കിടക്കുന്ന ഒരു വീടിന്‍റെ പുറത്തേക്ക് ഒരാള്‍ ഒരു പാത്രത്തില്‍ ആവിപൊങ്ങുന്നു ന്യൂഡില്‍സുമായി വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ഇയാള്‍ വരാന്തയിലെ കൈപ്പിടിയില്‍ പാത്രം വയ്ക്കുന്നു. ശേഷം പാത്രത്തിലുണ്ടായിരുന്ന ഫോര്‍ക്ക് പതുക്കെ പൊക്കിയ ശേഷം സ്പൂണില്‍ നിന്നും കൈയെടുക്കുന്നു. ഉയര്‍ത്തി വച്ച ഫോര്‍ക്കോ ന്യൂഡില്‍സോ താഴേയ്ക്ക് വീഴുന്നില്ല. പകരം ന്യൂഡില്‍സ് ഒരു തൂണുപോലെ ഫോര്‍ക്കിനെ താങ്ങി നിര്‍ത്തുന്നു. നിമിഷങ്ങള്‍ക്ക് മുമ്പ് ആവി പൊങ്ങിയിരുന്ന ന്യൂസില്‍സ് പാത്രമായിരുന്നോ അതെന്ന് നിങ്ങള്‍ അതിശയിക്കും. അത്രയേറെയായിരുന്നു അവിടുത്തെ തണുപ്പ്. 

ഹിമാലയൻ ഗോപുരങ്ങള്‍; ഇന്നും നിഗൂഢമായി നില്‍ക്കുന്ന 200 അടി ഉയരമുള്ള മനുഷ്യ നിര്‍മ്മിതകള്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by UNILAD (@unilad)

പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല; 9 വയസുള്ള മകന്‍ ഗൃഹപാഠം ചെയ്യുന്നത് ലൈവ് സ്ട്രീം ചെയ്ത് അമ്മ !

എന്നാല്‍,  'നിങ്ങൾ ഉദ്ദേശിച്ചത് -13 ഡിഗ്രിയാണെന്ന് മനസ്സിലാക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. യുഎസ് അടക്കമുള്ള മിക്ക സ്ഥലങ്ങളിലും താപനില ഫാരൻഹീറ്റ് (°F) ലാണ് കണക്കാക്കുന്നത്. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ അത് സെൽഷ്യസ് (°C)ലാണ് കണക്കാക്കുന്നത്. അതായത്, 8 ഡിഗി ഫാരന്‍ഹീറ്റ് എന്ന് പറയുമ്പോള്‍ ഡിഗ്രി സെല്‍ഷ്യസില്‍ അത് -13 ഡിഗ്രി സെല്‍ഷ്യസാണ്. സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ 'ഇതല്ലേ കല' എന്നായിരുന്നു ചോദിച്ചത്. മറ്റ് ചിലര്‍ 'ഇന്‍സ്റ്റലേഷന്‍' എന്ന് മറുപടി നല്‍കി. 'അദ്ദേഹം ഫോര്‍ക്കും പിടിച്ച് എത്രനേരം അവിടെ നിന്നു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ സംശയം. മറ്റ് ചിലര്‍ 'ന്യൂഡില്‍സ് ഒരു മോശം ഭക്ഷണ'മാണെന്ന് ഓര്‍മ്മിപ്പിച്ചു. 'ഗ്ലൌസ് ഇടാത്ത കൈ കണ്ട് ഞാന്‍ പേടിച്ച് പോയെ'ന്നായിരുന്നു മറ്റൊരു കുറിപ്പ്. 'വര്‍ക്ക് ഓഫ് ആര്‍ട്ട്' എന്നാണ് മറ്റൊരാള്‍ എഴുതിയത്.

ടിബറ്റ് ഇല്ലാതാകുമോ? ഹിമാലയം വളരുമ്പോള്‍ ടിബറ്റ് വിഭജിക്കപ്പെടുമെന്ന് പഠനം

Latest Videos
Follow Us:
Download App:
  • android
  • ios