ആ സമയത്ത് ചർച്ച സംഘടിപ്പിച്ചിരുന്നവർ പാമ്പിനെ കണ്ട് ആകെ ഞെട്ടിപ്പോയി. അവരാണ് വാർഡിനോട് നിങ്ങളുടെ തലയ്ക്ക് പിന്നിൽ ഒരു പാമ്പുണ്ട് എന്ന് പറയുന്നത്. അതിലൊരാൾ കാഴ്ച കണ്ട് ഭയന്ന് ദൈവത്തെ പോലും വിളിച്ചു പോയി. 

ഒരു പോഡ്‌കാസ്റ്റിന്റെ റെക്കോർഡിംഗിനിടെ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് ഞെട്ടിയിരിക്കയാണ് ആളുകൾ. ഒരാളുടെ തലയ്ക്ക് മുകളിൽ തൂങ്ങിയാടി നിൽക്കുന്നത് ഒരു പാമ്പാണ്. ഓസ്ട്രേലിയയിൽ‌ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

റീജൻ ഫാർമേഴ്‌സ് മ്യൂച്വലിൽ നിന്നുള്ള ആൻഡ്രൂ വാർഡുമായി അഭിമുഖം നടക്കവെയാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. ഡിസംബർ 11 -ന് സിഡ്‌നിയിലെ സ്ട്രാറ്റജി ഗ്രൂപ്പ് നിർമ്മിച്ച ഓസ്‌ട്രേലിയൻ പോഡ്‌കാസ്റ്റ് ചിത്രീകരിക്കുന്നതിനിടെയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുഴുകിയിരിക്കുകയായിരുന്നു ആതിഥേയനായ ആൻഡ്രൂ വാർഡ്. അപ്പോഴാണ് മേൽക്കൂരയിൽ നിന്നും ഒരു പാമ്പ് പതുക്കെ താഴേക്ക് വരുന്നത് കാണുന്നത്. ആ സമയത്ത് ചർച്ച സംഘടിപ്പിച്ചിരുന്നവർ പാമ്പിനെ കണ്ട് ആകെ ഞെട്ടിപ്പോയി. അവരാണ് വാർഡിനോട് നിങ്ങളുടെ തലയ്ക്ക് പിന്നിൽ ഒരു പാമ്പുണ്ട് എന്ന് പറയുന്നത്. അതിലൊരാൾ കാഴ്ച കണ്ട് ഭയന്ന് ദൈവത്തെ പോലും വിളിച്ചു പോയി. 

എന്നാൽ, വാർഡ് വളരെ സ്വാഭാവികമായിട്ടാണ് ഇതിനോട് പ്രതികരിച്ചത്. അയാൾ ഭയപ്പെട്ടതും ഇല്ല. പാമ്പിനെ കണ്ട ശേഷവും ചിരിക്കുന്ന വാർഡിനെയും വീഡിയോയിൽ കാണാം. മാത്രമല്ല, അതൊരു കാർപ്പറ്റ് പൈതൺ (carpet python) ആണ് എന്നും അദ്ദേഹം പറയുന്നുണ്ട്. 

ഓസ്ട്രേലിയയിൽ സർവ്വസാധാരണമായി കണ്ടു വരുന്ന പാമ്പാണ് ഈ കാർപ്പെറ്റ് പൈതൺ വിഭാ​ഗത്തിൽ പെടുന്ന പെരുമ്പാമ്പുകൾ. അവ എന്തിലെങ്കിലും വലിഞ്ഞുകയറുന്ന കാര്യത്തിൽ പേരു കേട്ടവയാണ്. ചതുപ്പുനിലങ്ങളിലും മറ്റുമാണ് ഇവയെ കൂടുതലായി കാണാൻ സാധിക്കുന്നത്. 

YouTube video player

ഏതായാലും, തലയ്ക്ക് മുന്നിൽ പൊടുന്നനെ ഒരു പാമ്പ് തൂങ്ങിയാടുന്നത് കണ്ടാൽ ഭയപ്പെടാത്ത മനുഷ്യർ ചുരുക്കമായിരിക്കും. അക്കൂട്ടത്തിൽ പെട്ട ഒരാളാവാണം വാർഡും. വീഡിയോ കണ്ടവർ പലരും വാർഡിന്റെ ധൈര്യം കണ്ട് അമ്പരന്നു പോയി. 

വായിക്കാം: ആയിരം രൂപയ്‍ക്ക് വാങ്ങിയ പുസ്തകം, വിറ്റപ്പോൾ കിട്ടിയത് 57 ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം