ഇൻസ്റ്റാഗ്രാമിലെ 'Indian Gaming Mom' എന്ന അക്കൗണ്ടിലൂടെ ഒരു ഇന്ത്യൻ വീട്ടമ്മ ഗെയിമിംഗ് വീഡിയോകളുമായി തരംഗമാവുകയാണ്. വീട്ടുജോലികൾക്ക് ശേഷം പ്ലേസ്റ്റേഷനിലും പിസിയിലും ഗെയിം കളിക്കുന്ന ഇവരുടെ വീഡിയോകൾ മകനാണ് പങ്കുവെക്കുന്നത്. പ്രായത്തെയും ഗെയിമിംഗിനെയും കുറിച്ചുള്ള മുൻധാരണകളെ ഈ അമ്മ തിരുത്തിക്കുറിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

ൻസ്റ്റാഗ്രാമിലെ 'Indian Gaming Mom'എന്ന അക്കൗണ്ടിലൂടെ തന്‍റെ ഗെയിമിംഗ് വീഡിയോകൾ പങ്കുവെച്ച ഒരു ഇന്ത്യൻ വീട്ടമ്മ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ തരംഗമായി മാറിയിരിക്കുകയാണ്. മകൻ പകർത്തിയ ഈ വീഡിയോകളിൽ, വീട്ടുജോലികൾക്കിടയിലും ഗെയിമിംഗിനോടുള്ള തന്‍റെ കൗതുകകരമായ ഇഷ്ടം അവർ പ്രകടമാക്കുന്നു. പാചകവും വീട്ടുപണികളും കഴിഞ്ഞാൽ പ്ലേസ്റ്റേഷനിലും പിസിയിലും തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ഇവരുടെ വീഡിയോകൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.

നഗരത്തിന്‍റെ രക്ഷകയായ അമ്മ

ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയിൽ, പ്ലേസ്റ്റേഷൻ 5-ൽ ഒരു ഭീമൻ മണൽ രാക്ഷസനോട് പൊരുതുന്ന സ്പൈഡർമാനെ അവർ നിയന്ത്രിക്കുന്നത് കാണാം. "അമ്മ വിശ്രമിക്കുകയോ അടുക്കളയിൽ ജോലിയിലോ ആണെന്നാണ് ഞങ്ങൾ കരുതിയത്, പക്ഷേ, സത്യത്തിൽ നഗരത്തെ രക്ഷിക്കുന്ന തിരക്കിലായിരുന്നു അമ്മ" എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരേസമയം പല കാര്യങ്ങൾ ചെയ്യാനുള്ള അവരുടെ കഴിവ് കാഴ്ച്ചക്കാരെ അമ്പരപ്പിച്ചു. മറ്റൊരു വീഡിയോയിൽ, തന്‍റെ പതിവ് വേഷത്തിൽ പാചകം വേഗത്തിൽ പൂർത്തിയാക്കിയ ശേഷം അവർ തന്‍റെ പിസിയിൽ ഒരു റേസിംഗ് സിമുലേഷൻ ഗെയിം കളിക്കുന്ന തിരക്കിലേക്ക് മാറുന്നത് കാണാം.

View post on Instagram

ഗെയിം വാങ്ങാൻ അമ്മ മകനോട്

സമൂഹ മാധ്യമ ഉപയോക്താക്കൾ കമന്‍റ് ബോക്സിൽ മാക്സ് വെർസ്റ്റാപ്പൻ, ലൂയിസ് ഹാമിൽട്ടൺ തുടങ്ങിയ പ്രശസ്ത ഫോർമുല 1 ചാമ്പ്യന്മാരുമായി താരതമ്യം ചെയ്തുകൊണ്ട് അവരുടെ മത്സരവീര്യത്തെ പുകഴ്ത്തി. ഗെയിമിംഗിനോടുള്ള ഈ ആവേശം ഇവരുടെ വീട്ടിലെ സാഹചര്യങ്ങളെപ്പോലും മാറ്റിമറിച്ചിരിക്കുകയാണ്. ഇപ്പോൾ പുതിയ ഗെയിമുകൾ വാങ്ങിത്തരാൻ അവർ മകനോട് ആവശ്യപ്പെടാറുണ്ട്. ഇന്ത്യയിൽ പ്രായത്തെയും ഗെയിമിംഗിനെയും കുറിച്ചുള്ള മുൻവിധികളെ വെല്ലുവിളിച്ചുകൊണ്ട് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഇപ്പോൾ ദിനം പ്രതി ആരാധകർ കൂടുകയാണ്.